Representative Image | Photo: Canva.com
ചൂടുകാലമായതിനാല്‍, സൂര്യപ്രകാശവും നട്ടുച്ചവെയിലുമൊക്കെ ശരീരത്തിന് ഏല്‍പിക്കുന്ന ആഘാതങ്ങളെപ്പറ്റി മാത്രമാണ് നാം കേട്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍, കൃത്യമായ അളവില്‍ ഇളംവെയില്‍ കൊള്ളുന്നതിന്റെ ശാരീരികനേട്ടങ്ങളെപ്പറ്റി നാം വിസ്മരിച്ചുകൂടാ. അതുകൊണ്ടാണ് ഇടയ്‌ക്കൊക്കെ സണ്‍ബാതിങ് ചെയ്യണമെന്ന് ഡോക്ടര്‍മാരൊക്കെ നിര്‍ദേശിക്കുന്നത്.
സൂര്യപ്രകാശം ഏല്‍ക്കാനുള്ള ഏറ്റവും ഉചിതമായ സമയം രാവിലെയാണ്. രാവിലെ 10 മുതല്‍ 20 മിനിട്ട് വരെ സൂര്യപ്രകാശമേല്‍ക്കുന്നതാണ് അഭികാമ്യം. എന്നാല്‍, ഓരോരുത്തരുടേയും ചര്‍മത്തിന്റെ ആരോഗ്യസ്ഥിതി അനുസരിച്ച് മാത്രമേ ഇതിന് മുതിരാവൂ. വളരെ സെന്‍സിറ്റീവ് ആയ ചര്‍മം ഉള്ളവര്‍ ഇത്ര സമയം വെയിലത്ത് ഇരിക്കരുത്. മാത്രമല്ല, ഒരു സ്‌കിന്‍ സ്‌പെഷ്യലിസ്റ്റിന്റെ നിര്‍ദേശം തേടുന്നതും നല്ലതാണ്.
nutrition.by.lovneet എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ ന്യൂട്രീഷനിസ്റ്റ് ശിവിക ഈ വിഷയത്തെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. കൃത്യമായ അളവില്‍ സൂര്യപ്രകാശമേല്‍ക്കുന്നതിന്റെ ഗുണങ്ങളപ്പറ്റിയാണ് പോസ്റ്റ്. പ്രധാനമായും അഞ്ച് ആരോഗ്യനേട്ടങ്ങളെപ്പറ്റിയാണ് ന്യൂട്രീഷനിസ്റ്റ് ശിവിക എടുത്തുപറയുന്നത്.
ഏറ്റവും പ്രധാനപ്പെട്ട ഗുണം ശരീരത്തിന് ആവശ്യമായ വിറ്റമിന്‍-ഡി ലഭിക്കുന്നു എന്നതാണ്. സൂര്യപ്രകാശമാണ് വിറ്റമിന്‍-ഡി യുടെ ഏറ്റവും പ്രധാന സ്രോതസ്സ്. സൂര്യപ്രകാശമേല്‍ക്കുമ്പോള്‍ ശരീരം വിറ്റമിൻ-ഡി ഉത്പാദിപ്പിക്കും. വിറ്റമിന്‍-ഡി ആവശ്യത്തിനുണ്ടെങ്കില്‍ മാത്രമേ എല്ലിന്റെയും പല്ലിന്റെയുമൊക്കെ വികസനത്തിനാവശ്യമായ കാല്‍സ്യം ശരീരത്തിന് വലിച്ചെടുക്കാന്‍ സാധിക്കൂ.
നമ്മുടെ മൂഡ് നന്നാക്കുന്നതില്‍ വിറ്റമിന്‍-ഡിക്ക് പ്രധാനപ്പെട്ട റോളുണ്ട്. വിഷാദവും ഉത്കണ്ഠയുമകറ്റാനും ഇത് സഹായിക്കുമെന്ന് പല പഠനങ്ങളിലും പറയുന്നുണ്ട്. തലച്ചോറിലെ സ്വാഭാവിക ആന്റി-ഡിപ്രസന്റുകളുടെ അളവ് കൂട്ടാന്‍ സൂര്യപ്രകാശത്തിന് കഴിയുമെന്നാണ് കരുതുന്നത്.
രാത്രിയില്‍ നല്ല ഉറക്കം ലഭിക്കാനും രാവിലത്തെ വെയില്‍ സഹായിക്കുമെന്നാണ് ന്യൂട്രീഷനിസ്റ്റ് പറയുന്നത്. ദിവസം മുഴുവനും നല്ല ഉന്മേഷം ലഭിക്കാന്‍ സൂര്യപ്രകാശം സഹായിക്കും. നമ്മുടെ എനര്‍ജി ഹോര്‍മോണുകളെ ഉത്തേജിപ്പിക്കാന്‍ ഇതിന് സാധിക്കും.
Content Highlights: nutritionist speaks about the health benefits of exposure to early morning sunlight


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..