രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ത്തന്നെ ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുന്നോ? ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ


1 min read
Read later
Print
Share

തളര്‍ച്ചയോടെ രാവിലെ എഴുന്നേല്‍ക്കുന്നതിന്റെ അര്‍ഥം നമ്മുടെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കാത്തതുകൊണ്ടാണെന്നാണ് ന്യൂട്രീഷനിസ്റ്റ് ലോവ്‌നീത് ബത്ര പറയുന്നത്.

Representative Image | Photo: Canva.com

ഒരു ദിവസം നല്ലതാകുന്നതും മോശമാകുന്നതും രാവിലെ എഴുന്നേല്‍ക്കുമ്പോഴുളള നമ്മുടെ മൂഡ് അനുസരിച്ചാണെന്ന് പറയാറുണ്ട്. രാവിലെകള്‍ ഉത്സാഹഭരിതവും ഉന്മേഷവും നിറഞ്ഞതാണെങ്കില്‍ ആ ദിവസം മുഴുവന്‍ ഏറ്റവും മികച്ച പെര്‍ഫോമന്‍സ് ജോലിയിലും മറ്റും കാഴ്ചവെയ്ക്കാനാവും. എന്നാല്‍, തിരക്കുപിടിച്ച ജീവിതരീതിയും രാത്രി വൈകിയുള്ള ഉറക്കവും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ത്തന്നെ നമ്മളില്‍ വല്ലാത്ത ക്ഷീണമുണ്ടാക്കും. വിശ്രമമില്ലാത്ത ജീവിതം നമ്മെ കൂടുതല്‍ തളര്‍ത്തും.

തളര്‍ച്ചയോടെ രാവിലെ എഴുന്നേല്‍ക്കുന്നതിന്റെ അര്‍ഥം നമ്മുടെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കാത്തതുകൊണ്ടാണെന്നാണ് ന്യൂട്രീഷനിസ്റ്റ് ലോവ്‌നീത് ബത്ര പറയുന്നത്. ഇത് മാറ്റിയെടുക്കാന്‍ ശ്രദ്ധിക്കേണ്ട ഏതാനും സംഗതികളെപ്പറ്റിയും ന്യൂട്രീഷനിസ്റ്റ് ഇന്‍സ്റ്റഗ്രാമില്‍ പറയുന്നുണ്ട്.

നമ്മുടെ ശരീരത്തിന് അത്യാവശം ലഭിക്കേണ്ട ന്യൂട്രിയന്റുകളുടെ അപര്യാപ്തതയുണ്ടോ എന്നു പരിശോധിക്കണം. ആവശ്യത്തിന് അയണ്‍ ലഭിച്ചില്ലെങ്കില്‍ കോശങ്ങള്‍ക്ക് വേണ്ട ഓക്‌സിജന്‍ ലഭിക്കാതെവരികയും അത് ശരീരത്തിന് ക്ഷീണമുണ്ടാക്കുകയും ചെയ്യും. വിറ്റാമിന്‍ B12 ആണ് ശരീരത്തിലെ ഓക്‌സിജന്‍ വിതരണത്തിനും എനര്‍ജി ഉത്പാദനത്തിനും വേണ്ടത്. ഇതിന്റെ കുറവും ക്ഷീണത്തിലേക്ക് നയിക്കാം. വിറ്റാമിന്‍ ഡിയാണ് എനര്‍ജി ഉത്പാദിപ്പിക്കുന്ന മൈറ്റോകോന്‍ഡ്രിയയുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നത്. വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങളും കൂടുതലായി കഴിക്കണം.

ശരീരത്തില്‍ മെലടോണിന്‍ ഉത്പാദിപ്പിക്കുന്ന ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കാന്‍ ശ്രമിക്കണം. മെലടോണിന്‍ എന്ന പിഗ്മെന്റാണ് ശരീരത്തിന്റെ സിര്‍ക്കാഡിയന്‍ റിഥം നിയന്ത്രിക്കുന്നത്. ആവശ്യത്തിന് മെലടോണിന്‍ ഉത്പാദിപ്പിക്കപ്പെട്ടില്ലെങ്കില്‍ അത് നമ്മുടെ ഉറക്കത്തെ സാരമായി ബാധിക്കും. അതിനാല്‍ പിസ്ത, മുന്തിരി, തക്കാളി മുതലായ സ്വാഭാവിക ഭക്ഷണങ്ങള്‍ കൂടുതലായി ഡയറ്റിലുള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. യോഗ ചെയ്യുന്നത് നമ്മുടെ മൊത്തത്തിലുള്ള ഉത്സാഹവും ഉന്മേഷവും കൂട്ടും. യോഗാസനങ്ങള്‍ രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ശരീരത്തിലെ ബ്ലോക്ക്ഡ് ആയ ചാനലുകളെല്ലാം തുറക്കാന്‍ സഹായിക്കുകയും ചെയ്യും. അങ്ങനെ, ഒരു വ്യക്തിയുടെ ദിവസം മുഴുവനുമുള്ള മൂഡ് മെച്ചപ്പെടുത്താനും സഹിഷ്ണുത ഉയര്‍ത്താനും സഹായിക്കും.

Content Highlights: nutritionist shares tips to follow for fatigue and exhaustion in the morning

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
MIMS Doctors

2 min

ഡോക്ടര്‍മാരുടെ കൈപിടിച്ച് ഒമ്പതുകാരന്‍ ജീവിതത്തിലേക്ക്; ഉമ്മയുടെ സ്‌നേഹവാക്കുകളും നിര്‍ണായകമായി

Sep 30, 2023


.

4 min

മരണത്തെ മുഖാമുഖം കണ്ട് നിപയില്‍നിന്ന് ജീവിതത്തിലേക്ക് മടങ്ങിയ ഒമ്പതുകാരന്‍; ഇത് പുതുചരിത്രം

Sep 30, 2023


cough
Premium

4 min

രണ്ടാഴ്ച്ചയിലേറെ ഈ ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ പ്രധാനം; ശ്വാസകോശാർബുദം, ചികിത്സയും പ്രതിരോധവും

Aug 1, 2023


Most Commented