Representative Image | Photo: Canva.com
ജോലിസമയത്ത് വല്ലാത്ത ക്ഷീണം അനുഭവപ്പെടുന്ന ധാരാളം ആളുകളുണ്ട്. ഇത് അത്യന്തം ഗൗരവതരമായ അപകടങ്ങള്‍ വിളിച്ചുവരുത്താനും മനസാന്നിധ്യം നഷ്ടപ്പെടുത്തി ജോലിയിലെ പെര്‍ഫോമന്‍സ് കുറയ്ക്കാനും കാരണമാകും. ക്ഷീണം അനുഭവപ്പെടുമ്പോള്‍ അത് ശാരീരികമായി മാത്രമല്ല, മാനസികമായും നമ്മെ ബാധിക്കും.
എന്തുകൊണ്ട് ക്ഷീണം?
ദീര്‍ഘനേരമെടുക്കുന്ന മാനസികമോ ശാരീരികമോ ആയ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നത്, ഉറക്കം നഷ്ടപ്പെടുത്തുന്നത്, ദൂരയാത്രയ്ക്കുശേഷം ജോലി ചെയ്യുന്നത്, മാറിവരുന്ന ഷെഡ്യൂളുകള്‍, ദീര്‍ഘനേരമുള്ള ഷിഫ്റ്റുകള്‍, കഠിനമായ പ്രവൃത്തികള്‍, ഭയങ്കര ചൂടോ തണുപ്പോ ഉള്ള സ്ഥലത്ത് ജോലി ചെയ്യുന്നത് മുതലായ കാര്യങ്ങളാണ് ജോലിചെയ്യുമ്പോള്‍ ക്ഷീണമുണ്ടാക്കുന്നത്.
എന്നാല്‍, ജോലിസ്ഥലത്തെ ക്ഷീണം ഒഴിവാക്കാന്‍ മാര്‍ഗങ്ങളുണ്ട്. ഇതിനെക്കുറിച്ച് ന്യൂട്രീഷനിസ്റ്റ് ലോവ്‌നീത് ബെത്ര കഴിഞ്ഞദിവസം ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. പോസ്റ്റില്‍ പ്രധാനമായും അഞ്ച് കാര്യങ്ങളാണ് പറയുന്നത്:
ശരിയായ ഉറക്കമാണ് ഏറ്റവും പ്രധാനം. ഉറങ്ങാനുള്ള സമയം വെട്ടിച്ചുരുക്കുന്നത് വല്ലാത്ത ക്ഷീണവും തളര്‍ച്ചയുമുണ്ടാക്കും. രാത്രിയില്‍ കൃത്യമായ ഉറക്കം ലഭിച്ചാല്‍ മാത്രമേ പിറ്റേന്ന് ഉണര്‍വ്വോടെ ജോലി ചെയ്യാനാകൂ. കിടക്കുന്നതിന് ഒന്നുരണ്ട് മണിക്കൂര്‍ മുമ്പ് മൊബൈലോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ ഉപയോഗിക്കുന്നത് ഒഴിവാക്കണം. രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ രാത്രിക്കുശേഷം 30 മിനിട്ട് മയങ്ങുന്നത് ജാഗ്രത വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് ന്യൂട്രീഷനിസ്റ്റ് പറയുന്നത്.
ശരീരത്തില്‍ ആവശ്യത്തിന് ജലാംശമുണ്ടായിരിക്കേണ്ടത് നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് അത്യാവശമാണ്. നിര്‍ജലീകരണം നമ്മളെ മൊത്തത്തില്‍ തളര്‍ത്തുകയും ക്ഷീണമുണ്ടാക്കുകയും ചെയ്യും. അതിനാല്‍, ആവശ്യത്തിന് വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. ഇടയ്ക്കിടയ്ക്ക് ബ്രേക്ക് എടുക്കേണ്ടത് പ്രധാനമാണ്. യോഗയോ ഏറോബിക്‌സോ അല്ലെങ്കില്‍ എന്‍ഡോര്‍ഫിനുകള്‍ റിലീസ് ചെയ്യുന്ന മറ്റെന്തെങ്കിലും വ്യായാമങ്ങളോ ചെയ്യുന്നത് നമ്മുടെ ഊര്‍ജം കൂട്ടാന്‍ കാരണമാകും.
ജോലിക്കിടയില്‍ ധാരാളം കോഫി കുടിക്കുന്നതും നമ്മെ ക്ഷീണിപ്പിക്കാം. കഫീന്‍ ആദ്യമൊക്കെ ശരീരത്തിന് ഉത്തേജനം നല്‍കിയാലും അധികമായാല്‍ ഇത് ശരീരത്തെ ക്ഷീണിപ്പിക്കും. ഈ വസ്തുത അറിയാതെ പലരും അമിതമായി കോഫി കുടിക്കാറുണ്ട്. ഈ ശീലം ഉപേക്ഷിക്കണമെന്നാണ് ന്യൂട്രീഷനിസ്റ്റ് പറയുന്നത്.
Content Highlights: nutritionist shares tips to avoid tiredness during working hours
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..