രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവരാണോ?; ഭക്ഷണത്തില്‍ ശ്രദ്ധിക്കാന്‍ ഏറെയുണ്ട്


2 min read
Read later
Print
Share

Representative Image | Photo: Canva.com

രാത്രിയില്‍ ജോലി ചെയ്യുന്നവരില്‍ സ്വാഭാവിക ദിനചര്യ ചെറ്റുന്നതിന്റെ ഭാഗമായി ധാരാളം ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാറുണ്ട്. ശരീരത്തിന്റെ ബയോളജിക്കല്‍ ക്ലോക്കിലുണ്ടാകുന്ന വ്യതിചലനങ്ങള്‍ നമ്മുടെ സിര്‍ക്കാഡിയന്‍ റിഥം തെറ്റിക്കുകയും മെറ്റബോളിസം മാറ്റിമറിക്കുകയും ചെയ്യുന്നതിനാലാണിത്. പ്രമേഹം, പൊണ്ണത്തടി, ഹോര്‍മോണല്‍ അസന്തുലിതാവസ്ഥ, ദഹനനാളിസംബന്ധമായ പ്രശ്‌നങ്ങള്‍, മെറ്റബോളിക് പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് ഇവര്‍ നേരിടേണ്ടിവരുന്ന ആരോഗ്യപരമായ വെല്ലുവിളികള്‍. എന്നാല്‍ ഈ കാര്യങ്ങളെ അതിജീവിക്കാന്‍ നമുക്ക് ചിലതൊക്കെ ചെയ്യാന്‍ സാധിക്കും. ജീവിതചര്യയിലും ഭക്ഷണക്രമത്തിലും വരുത്തേണ്ട മാറ്റങ്ങളാണ് അവയില്‍ പ്രധാനം. ഈ കാര്യങ്ങളെപ്പറഅറി ന്യൂട്രീഷനിസ്റ്റ് റുജുത ദിവേകര്‍ ഇന്‍സ്റ്റഗ്രാമിലെ തന്റെ പോസ്റ്റിലൂടെ പങ്കുവെയ്ക്കുന്നു.

ആദ്യമായി, ചെറുധാന്യങ്ങള്‍ കഴിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് ന്യൂട്രീഷനിസ്റ്റ് പറയുന്നത്. ധാതുക്കളാലും നാരുകളാലും സമ്പുഷ്ടമാണ് ചെറുധാന്യങ്ങള്‍. രാത്രിയില്‍ ജോലിക്ക് പോകുന്നതിനുമുമ്പ് ജോവര്‍, റാഗി അല്ലെങ്കില്‍ ഏതെങ്കിലും ചെറുധാന്യങ്ങള്‍ കൊണ്ടുള്ള റോട്ടിയോ കഞ്ഞിയോ ഒക്കെ കുടിച്ചിട്ട് പോകുന്നത് വിളപ്പിന് ശമനവും ജോലിസമയത്ത് കൂടുതല്‍ ഉന്മേഷവും നല്‍കും.

പ്രകൃതിദത്തമായ പാനീയങ്ങള്‍ ധാരാളം കുടിയ്ക്കുക എന്നതാണ് രണ്ടാമത്തെ സംഗതി. ഓഫീസില്‍ എത്തിയ ഉടന്‍ ചായയോ കാപ്പിയോ കുടിക്കരുതെന്നാണ് ന്യൂട്രീഷനിസ്റ്റ് പറയുന്നത്. സാധാരണ വെള്ളമോ ജീരകവെള്ളമോ അല്ലെങ്കില്‍ മോരും വെള്ളം പോലെയുള്ള പാനീയങ്ങള്‍ കുടിയ്ക്കുന്നത് നമ്മുടെ വിശപ്പും ദാഹവും ശമിപ്പിക്കുകയും അസിഡിറ്റി, തലവേദന, ഛര്‍ദിക്കാന്‍ വരവ് എന്നിവയെ തടുക്കുകയും ചെയ്യുന്നു.

മൂന്നാമതായി, ജോലി കഴിഞ്ഞ് തിരികെ വീട്ടിലെത്തിയ ശേഷം എന്ത് കഴിക്കണമെന്നുള്ളതാണ്. തിരികെയെത്തിക്കഴിഞ്ഞാല്‍ ഉറങ്ങുന്നതിനമുമ്പ് ഏത്തപ്പഴമോ അല്ലെങ്കില്‍ ഗുല്‍ക്കണ്‍ഠ് (റോസാപ്പൂവിന്റെ ഇതളുകള്‍ ചേര്‍ത്തുണ്ടാക്കിയ പ്രിസര്‍വേറ്റീവ്) പാലിനോപ്പമോ വെള്ളത്തിനൊപ്പമോ ചേര്‍ത്തുകഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാനും വിശപ്പിനെ നിയന്ത്രിക്കാനും സഹായിക്കും. ദഹനം സുഗമമാക്കാനും ശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്താനും കഴിവുള്ളവയാണ് ഇവ രണ്ടും.

ഇനി രാത്രി ഷിഫ്റ്റിനിടയ്ക്ക് എന്ത് കഴിക്കണം എന്നതും പ്രധാനമാണ്. ഉയര്‍ന്ന അളവില്‍ കാര്‍ബോഹൈഡ്രേറ്റും റിഫൈന്‍ഡ് ഷുഗറുമൊക്കെയടങ്ങിയ ഭക്ഷണത്തോടാണ് നമുക്ക് പ്രിയമെങ്കിലും അവ പൂര്‍ണമായും ഒഴിവാക്കണമെന്ന് ന്യൂട്രീഷനിസ്റ്റ് നിഷ്‌കര്‍ഷിക്കുന്നു. ഇത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. കലോറി കുറഞ്ഞ, പ്രോട്ടീനാല്‍ സമ്പുഷ്ടമായ സ്‌നാക്കുകളാണ് കൂടുതല്‍ അഭിലഷണീയം. എന്തുകഴിക്കണമെന്ന് മുന്‍കൂട്ടി തീരുമാനിക്കുന്നതാണ് എന്തുകൊണ്ടും അഭികാമ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: nutritionist shares diet tips for night shift employees

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
salt

2 min

ദിവസവും കഴിയ്ക്കാവുന്ന ഉപ്പിന്റെ അളവ് എത്ര?; ആരോഗ്യവിദഗ്ധര്‍ പറയുന്നത്

Jun 5, 2023


pain

3 min

അകാരണവും വിട്ടുമാറാത്തതുമായ വേ​​ദനയും ക്ഷീണവും; ഫൈബ്രോമയാള്‍ജിയ തിരിച്ചറിഞ്ഞ് ചികിത്സ തേടാം

Jun 5, 2023


turmeric milk

1 min

ഗര്‍ഭിണികള്‍ പാലില്‍ മഞ്ഞള്‍ കലര്‍ത്തി കുടിക്കുന്നത് ആരോഗ്യപ്രദമോ?

Jun 5, 2023

Most Commented