ശൈത്യകാലത്ത് ശരീരഭാരം ക്രമാതീതമായി കൂടുന്നുവോ? പൊടിക്കൈകളുമായി ഒരു ന്യൂട്രീഷനിസ്റ്റ്


മധുരപാനീയങ്ങള്‍ കുടിക്കുന്നതും വര്‍ക്കൗട്ട് ചെയ്യാനുള്ള മടിയുമെല്ലാം കാരണം ധാരാളം ആളുകളുടെ ശരീരഭാരം ഈ സീസണില്‍ കൂട്ടാനിടയുണ്ട്.

പ്രതീകാത്മക ചിത്രം | Photo: Getty Images

ശൈത്യകാലത്ത് ശരീരഭാരം ക്രമാതീതമായി ഉയരുന്നത് സാധാരണമാണ്. ഇതിന് ധാരാളം കാരണങ്ങളുണ്ട്. തണുപ്പുകാലത്ത് നമ്മുടെ ശരീരത്തിന്റെ മെറ്റബോളിസം വേഗത്തിലായിരിക്കും. എന്നാല്‍, ധാരാളം മധുരപാനീയങ്ങള്‍ കുടിക്കുന്നതും വര്‍ക്കൗട്ട് ചെയ്യാനുള്ള മടിയുമെല്ലാം കാരണം ധാരാളം ആളുകളുടെ ശരീരഭാരം ഈ സീസണില്‍ കൂട്ടാനിടയുണ്ട്. തണുപ്പത്ത് ശരീരഭാരം നിയന്ത്രിക്കാനുള്ള പൊടിക്കൈകളുമായി ന്യൂട്രീഷനിസ്റ്റ് പൂജാ മല്‍ഹോത്ര കഴിഞ്ഞദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച റീല്‍ വീഡിയോ ധാരാളം ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കുകയാണ്.

ശരീരഭാരം കുറയ്ക്കാനുള്ള തീരുമാനമെടുക്കുന്നതിനുള്ള ഏറ്റവും ഉചിതമായ സമയം പുതുവര്‍ഷമാണെന്നു പറഞ്ഞുകൊണ്ടാണ് പൂജാ മല്‍ഹോത്ര തന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പ്രധാനമായും അഞ്ച് പൊടിക്കൈകളെപ്പറ്റിയാണ് മല്‍ഹോത്ര പറയുന്നത്.

ദിവസേന കുറഞ്ഞത് രണ്ടുമൂന്ന് ലിറ്റര്‍ വെള്ളമെങ്കിലും കുടിയ്ക്കണം. ചൂടുവെള്ളമാണ് ഉത്തമം. ഒപ്പം ചൂടുകഞ്ഞി, സൂപ്പ്, ഹെര്‍ബല്‍ ടീ മുതലായവും കഴിക്കുന്നത് നല്ലതാണ്. തണുപ്പുകാലത്താണ് വര്‍ക്കൗട്ട് ചെയ്യാന്‍ നമ്മള്‍ ഏറ്റവും മടിക്കുന്നത്. ശൈത്യം മൂലം വീട്ടിനു പുറത്തേക്കിറങ്ങാനും ജിമ്മിലേക്കു പോകാനുമൊക്കെ മടിയുള്ളവരായിരിക്കും കൂടുതല്‍. ഇങ്ങനെയുള്ളവര്‍ സൂംബ, ഏറോബിക്‌സ് മുതലായ ഇന്‍ഡോര്‍ വര്‍ക്കൗട്ട് ഇനങ്ങളിലേക്ക് തിരിയണം. എത്ര മടിപിടിച്ചാലും വര്‍ക്കൗട്ട് ഒഴിവാക്കാന്‍ പാടില്ലെന്നും അവര്‍ എടുത്തുപറയുന്നു.

ലഡ്ഡു, ജിലേബി മുതലായ മധുരപലഹാരങ്ങള്‍ക്ക് വ്യാപക ഡിമാന്‍ഡുള്ള സമയമാണ് തണുപ്പുകാലം. എന്നാല്‍ ഇവയൊക്കെ പരിധിയില്‍ കൂടുതല്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇവയ്ക്ക് പകരം ഈ സീസണില്‍ത്തന്നെ ധാരാളമായി ലഭിക്കുന്ന പച്ചിലകളും പച്ചനെല്ലിക്കയും കാരറ്റുമൊക്കെ ധാരാളമായി കഴിക്കാന്‍ ശ്രദ്ധിക്കണം. തണുപ്പത്ത് വൈറ്റമിന്‍ ഡിയുടെ കുറവ് ശരീരത്തിന്റെ ആന്തരിക മെറ്റബോളിസത്തെ ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ആവശ്യത്തിന് സൂര്യപ്രകാശമേൽക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട് എന്നും പൂജാ മല്‍ഹോത്ര തന്റെ വീഡിയോയില്‍ പറയുന്നു.

Content Highlights: nutritionist pooja malhotra gives tips in her reels to reduce body weight increase during winter


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


Premium

09:50

വീടിനെക്കാള്‍ വില മതിച്ച പൂവ്; ടുലിപ് മാനിയ!

Jan 30, 2023

Most Commented