പ്രതീകാത്മക ചിത്രം | Photo: Canva.com
പണ്ടുമുതല്‍, പലവിധ വിഭവങ്ങള്‍ക്കൊപ്പവും സ്വാദിനും മണത്തിനുമായി ഉപയോഗിച്ചിരുന്നതാണ് പുതിനയില. എന്നാല്‍, കേവലം സ്വാദും ഗന്ധവും മാത്രമല്ല, ആരോഗ്യപരമായ നേട്ടങ്ങളും ഇത് പ്രദാനം ചെയ്യുന്നുണ്ട്. പുതിന കൊണ്ട് ലഭിക്കുന്ന അഞ്ച് പ്രധാന ആരോഗ്യനേട്ടങ്ങളെക്കുറിച്ച് ന്യൂട്രീഷനിസ്റ്റ് ലോവ്‌നീത് ബത്ര കഴിഞ്ഞദിവസം പങ്കുവെച്ച തന്റെ ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ പറയുന്നുണ്ട്.
പുതിനയിലയുടെ ഉണര്‍വേകുന്ന സുഗന്ധം സമ്മര്‍ദങ്ങളെ ദൂരെയകറ്റി, മനസ്സിനേയും ശരീരത്തേയും ഒരുപോലെ തണുപ്പിക്കുന്നു. രക്തത്തിലെ കോര്‍ട്ടിസോളിന്റെ അളവ് നിയന്ത്രിച്ചുകൊണ്ടാണ് ഇത് മാനസികസമ്മര്‍ദം കുറയ്ക്കുന്നത്. ഒപ്പം, ഇതില്‍ ആന്റിഓക്‌സിഡന്റായ റൊസ്മറൈനിക് ആസിഡ് അടങ്ങിയിട്ടുള്ളതിനാല്‍ ത്വക്കിന്റെ എല്ലാ ഭാഗങ്ങളിലേക്കുമുള്ള രക്തയോട്ടം സുഗമമാക്കാനും ചര്‍മത്തിലെ ജലാംശം നിലനിര്‍ത്താനും സഹായിക്കും.
പുതിനയിലെ അവശ്യ എണ്ണകള്‍ ശരീരത്തിലെ പിത്തരസത്തിന്റെ ഒഴുക്കിനെ ഉത്തേജിപ്പിക്കുകയും അതുവഴി ദഹനപ്രക്രിയ എളുപ്പമാക്കുകയും ചെയ്യുന്നു. ഭക്ഷണത്തിലെ ന്യൂട്രിയന്റുകളെ വലിച്ചെടുക്കുന്നതും ഇത് എളുപ്പമാക്കുന്നുണ്ട്. ഇത്തരത്തില്‍, നമ്മുടെ മൊത്തത്തിലുള്ള മെറ്റബോളിസത്തെ ഇത് വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല, പുതിനയില്‍ അടങ്ങിയിരിക്കുന്ന 'മെന്തോള്‍' കഫത്തിന്റെ വിഘടനത്തെ സഹായിക്കുകയും ഇവയുടെ പുറന്തള്ളല്‍ എളുപ്പമാക്കുകയും ചെയ്യും.
Content Highlights: nutritionist lovneet batra talks about the importance of adding mint leaves to our diet
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..