ആ മനുഷ്യൻ നീ തന്നെ , നീയും തെറ്റുകാരന്‍ തന്നെ..


അനു എബ്രഹാം

ഇല്ലാരോഗങ്ങൾക്ക് ചികിത്സതേടി ആശുപത്രികളെ സമ്മർദത്തിലാക്കുന്നവർമുതൽ

നിപ വൈറസ് നാട്ടിലെത്തി മറ്റ് രോഗങ്ങളെയൊക്കെ കൊന്നൊടുക്കിയോ?’ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഒരു ഡോക്ടർ തമാശ രൂപേണയാണ് ആ ചോദ്യം ചോദിച്ചത്. ചോദ്യത്തിന് പിന്നിലുള്ള കാരണം ഇതാണ്. നിപ വാർത്ത പുറത്തുവരുന്നതുവരെ മെഡിക്കൽ കോളേജ് ഔട്ട് പേഷ്യന്റ് (ഒ.പി.) വിഭാഗത്തിൽ ദിവസം ചികിത്സ തേടിയെത്തിയിരുന്നത് 2200 മുതൽ 2400 പേർവരെ. അടിപിടിക്കേസിൽ നിസ്സാരപരിക്കേറ്റവരടക്കം ഇതിൽപ്പെടും. മേയ് 20-നുശേഷം ഇത് കുറഞ്ഞുകുറഞ്ഞ് ഇപ്പോൾ പരമാവധി 350 പേർ മാത്രം.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികളുൾപ്പെടെയുള്ളവയിലും ഇങ്ങനെതന്നെ. 30 ശതമാനമാണ് രോഗികളുടെ എണ്ണത്തിൽ കുറവ്. രോഗം ആദ്യമായി പടർന്നുവെന്നുകരുതുന്ന പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ സ്ഥിതി പിന്നെ പറയുകയും വേണ്ട. ആയിരത്തിനടുത്ത് ആളുകൾ വന്നിരുന്ന സ്ഥാനത്ത് ഇപ്പോൾ അമ്പതിൽതാഴെ. പനി സീസൺ തുടങ്ങിയ ഘട്ടത്തിലാണിതെന്നോർക്കണം.
അപ്പോൾ അവശേഷിച്ച രോഗികൾ എവിടെപ്പോയി?
ആശുപത്രികളിൽ രോഗികളുടെ എണ്ണം കുറയുക എന്ന പ്രതിഭാസം കേരളത്തിൽ ഇതാദ്യമല്ല. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ അസാധുവാക്കിയ 2016 നവംബർ എട്ടിനുശേഷവും ഇതുതന്നെയായിരുന്നു അവസ്ഥ. നോട്ടുക്ഷാമം തീരുന്നതുവരെ ആശുപത്രികളിൽ ചികിത്സക്കെത്തുന്നവരുടെ എണ്ണം കുറഞ്ഞു. രോഗത്തിലെ കുറവല്ല, രോഗാതുരമായ മനസ്സിന്റെ തെളിവാണിത്. ചുരുക്കംപറഞ്ഞാൽ രോഗത്തെ മനസ്സാവരിച്ചശേഷം വാരിപ്പുണരുകയാണ് നാം. ഇതേക്കുറിച്ച് മനശ്ശാസ്ത്രവിദഗ്ധനായ ഡോ. സി.ജെ. ജോൺ പറയുന്നത് ഇങ്ങനെ: ‘കേരളത്തിൽ ഭീതി തന്നെ ഒരു പകർച്ചവ്യാധിയാണ്. അവനവനെ സംരക്ഷിക്കാനുള്ള ഭീതിയാണത്. ഇല്ലാരോഗങ്ങൾക്ക് ആശുപത്രിയിലേക്ക് പോകുന്നത് ആ ഭീതിയുടെ ഭാഗമാണ്’.
പൊല്ലാപ്പായി ഇല്ലാരോഗങ്ങൾ
രോഗത്തിന് ചികിത്സ തേടുകയെന്നതിനെക്കാൾ ഇല്ലാത്തരോഗങ്ങൾക്ക് ചികിത്സതേടുന്ന ശീലം നമ്മുടെ പൊതുജനാരോഗ്യരംഗത്ത് സൃഷ്ടിക്കുന്ന പ്രതിസന്ധി ചില്ലറയല്ല. പ്രാഥമികാരോഗ്യകേന്ദ്രങ്ങൾമുതൽ മെഡിക്കൽ കോളേജുകൾവരെയുള്ളവയുടെ പ്രവർത്തനത്തെ ഇത് ബാധിക്കുന്നു. ഇതിനുപുറമേയാണ് നിസ്സാര അസുഖങ്ങൾക്കും രോഗലക്ഷണങ്ങൾക്കും നേരിട്ട് താലൂക്ക് ആശുപത്രികളെയും മെഡിക്കൽ കോളേജുകളെയും ആശ്രയിക്കുന്ന വിഷയം.
മൂന്നുതരത്തിലാണ് ഇത് പ്രതിസന്ധി സൃഷ്ടിക്കുന്നത്
  • 1. തീവ്രപരിചരണം ലഭിക്കേണ്ടവർക്ക് തിരക്കിനിടയിൽ അത് ലഭിക്കാതെപോകുന്നു
  • 2. പ്രായമായവരും അവശതയനുഭവിക്കുന്നവരും മണിക്കൂറുകൾ ഒ.പി.ക്കുമുന്നിൽ കാത്തുനിൽക്കേണ്ടിവരുന്നു
  • 3. ആശുപത്രിജന്യരോഗങ്ങൾ വർധിക്കും. ഡോക്ടർമാർക്കും ജീവനക്കാർക്കും രോഗം പടരുന്നത് ചെറുക്കാനുള്ള സുരക്ഷാ മുൻകരുതലെടുക്കാനുള്ള സാഹചര്യം കുറയും. നിപയുടെ കാര്യത്തിൽ സംഭവിച്ചതുപോലെ രോഗികളില്‍ നിന്നും രോഗികളിലേക്ക് രോഗം പടരുന്നതിനും സാധ്യത കൂടും.
  • വേണം കുടുംബഡോക്ടർ
വെള്ളത്തിൽനിന്നും വായുവിൽനിന്നും ഭക്ഷണത്തിൽനിന്നും മാത്രമല്ല, ചുറ്റുപാടുകളിൽനിന്നും വളർത്തുമൃഗങ്ങളിൽനിന്നുപോലും മാരകരോഗം പിടിപെടുന്ന കാലം. ഡോക്ടറുടെ അടുത്തെത്തുന്ന രോഗിയുടെ ഇത്തരം പശ്ചാത്തലങ്ങൾ അറിഞ്ഞാൽമാത്രമേ ഇക്കാലത്ത് രോഗനിർണയവും ചികിത്സയും ഫലപ്രദമാകൂ. കുടുംബഡോക്ടർ എന്ന ആശയത്തിന്റെ പ്രസക്തിയും അവിടെയാണ്.
താലൂക്ക് ആശുപത്രിയിലേക്കോ മെഡിക്കൽ കോളേജുകളിലേക്കോ പോകാതെ തൊട്ടടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽത്തന്നെ ഇതിനുള്ള സംവിധാനം നടപ്പാക്കാം. നിലവിൽ കേരളത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ ഘടന ഇതിനൊട്ടും യോജിച്ചതല്ല. ഡോക്ടർമാരുടെ കുറവ്, നീണ്ട കാത്തിരിപ്പ്, അത്യാവശ്യ മരുന്നുകൾപോലുമില്ല, പരിമിതമായ സൗകര്യങ്ങൾ... പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ പൊതുജനം വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്താത്തതിന് കാരണവും ഇതുതന്നെ.
രോഗിയുടെ ചുറ്റുപാടിനെക്കുറിച്ചും ദൈനംദിന ജീവിതത്തെക്കുറിച്ചും അറിഞ്ഞുള്ള ചികിത്സയാണ് പകർച്ചവ്യാധികളുടെ കാലത്ത് ആവശ്യം. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ ചുരുങ്ങിയത് ഡോക്ടർമാരെ നിയമിക്കുന്നതാണ് കുടുംബഡോക്ടർ എന്ന ആശയത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ്. ഒരു പ്രദേശത്തെ ജനങ്ങളെ അടുത്തറിഞ്ഞ് മികച്ച ചികിത്സയൊരുക്കാനും രോഗപശ്ചാത്തലം മനസ്സിലാക്കാനും ആ ഡോക്ടർക്ക് കഴിയും. അവിടന്നങ്ങോട്ട് റഫറൽ സംവിധാനം കാര്യക്ഷമമാക്കിയാൽ താലൂക്ക് ആശുപത്രികളിലെയും മെഡിക്കൽ കോളേജുകളിലെയും ചികിത്സാനിലവാരം ഉയരും. രോഗങ്ങളെ പെട്ടെന്ന് നിർണയിച്ച് പിടിച്ചുകെട്ടാനും സാധിക്കും.
എന്നിട്ടും നമ്മൾ...
കോഴിക്കോട് മെഡിക്കൽ കോളേജ്. നിപ ബാധിച്ച 95 ശതമാനംപേരും ചികിത്സയിൽക്കഴിഞ്ഞ ആതുരാലയം. നിപ ഭീതിയും നമ്മുടെ സാമൂഹികശുചിത്വ ബോധത്തെ ഉണർത്തിയില്ലെന്ന് കോളേജിന് ചുറ്റും ഒന്ന് കണ്ണോടിച്ചാൽ കാണാം. വൈറസിൽനിന്ന് രക്ഷനേടാനായി വാങ്ങിയ മാസ്‌കുകൾ ഉപയോഗിച്ചശേഷം അലക്ഷ്യമായി വലിച്ചെറിഞ്ഞിരിക്കുന്നു. കോളേജിലേക്കുള്ള റോഡരികിൽ, മേൽപ്പാലത്തിൽ, ബയോ മെഡിക്കൽ വിങ്ങിന്റെ കെട്ടിടത്തിന് മുന്നിൽവരെ ഉപയോഗിച്ച ശേഷമുള്ള മാസ്‌കുകൾ.
പകർച്ചവ്യാധികളെ തടുത്തുനിർത്താനുള്ള ആദ്യ പടിയാണ് പരിസരശുചിത്വം. വ്യക്തിശുചിത്വത്തിന്റെ കാര്യത്തിൽ കേരളം മുന്നിലാണെന്നാണ് വെപ്പ്. അത് ഒരുപരിധിവരെയും ശരിയുമാണ്. എന്നാൽ, വീട്ടിലെയും നാട്ടിലെയും കാര്യത്തിൽ തഥൈവ. വർഷംതോറം കുത്തനെ കൂടുന്ന ഡെങ്കിപ്പനിയുടെ കണക്കെടുത്താൽ അത് കൂടുതൽ വ്യക്തമാകും. ഡെങ്കിപ്പനിക്ക് കാരണമായ ഈഡിസ് ഈജിപ്തി കൊതുക് പെരുകുന്നത് നാട്ടിൽനിന്നല്ല, വീട്ടിൽനിന്നാണ്. വീടിനകത്തെ ശുചിത്വമില്ലായ്മയാണ് നാട്ടിൽ ഡെങ്കി പകരാനിടയാക്കുന്നത്.
ഇതിനുപുറമേ, മാലിന്യം തള്ളലും അത് നിർമാർജനം ചെയ്യാനുള്ള പദ്ധതികൾ കാര്യക്ഷമമല്ലാത്തതും കേരളത്തെ പകർച്ചവ്യാധികളുടെ കേന്ദ്രമാക്കുന്നു. പകർച്ചവ്യാധി പ്രതിരോധപ്രവർത്തനങ്ങളും ആസൂത്രണവും പാളുന്നതിന് പിന്നിലുള്ള പ്രധാനകാരണങ്ങളിലൊന്ന് ഇതുതന്നെ.
നേട്ടങ്ങൾക്കിടയിലും പരാധീനതകൾക്കു നടുവിലാണ് നാം. ഈ സ്ഥിതിക്കാണ് മാറ്റം വരേണ്ടത്. ആരോഗ്യ കേരളത്തിനായി നാം എങ്ങനെ മാറണം. അതേക്കുറിച്ച് നാളെ.
അവരുടേത് ഡോ. പല്പുവിന്റെ മഹിത പാരമ്പര്യം- ഡോ. ബി. ഇക്‌ബാൽ

നിപ വൈറസ് ബാധ പ്രതിരോധിക്കാനും രോഗികൾക്ക് ചികിത്സനൽകാനും ജീവൻവരെ പണയപ്പെടുത്തി നിരവധി നഴ്‌സുമാരും ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും നിസ്വാർഥസേവനം നടത്തിയതിന്റെ ഫലമായാണ് രോഗം നിയന്ത്രിക്കാൻ കഴിഞ്ഞത്. ഇതിനിടെ ജീവത്യാഗം ചെയ്യേണ്ടിവന്ന സഹോദരി ലിനിക്ക് നമുക്ക് കണ്ണീരിൽകുതിർന്ന ആദരാഞ്ജലികൾ ഒരിക്കൽകൂടി അർപ്പിക്കാം.

കേരളത്തിന്റെ മഹത്തായ ആതുരസേവന പാരമ്പര്യമാണ് ആരോഗ്യ മേഖലയിലുള്ളവർ ഉയർത്തിപ്പിടിച്ചതെന്ന് പറയേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിന്റെ നവോത്ഥാന നായകരിൽ പ്രമുഖനായ ഡോ. പല്പു (1863-1950), 1896-ൽ ബെംഗളൂരുനഗരത്തെ വിറപ്പിച്ച പ്ലേഗുബാധ വന്നപ്പോൾ സ്വന്തം ജീവന് പോലും വിലകല്പിക്കാതെ നടത്തിയ പോരാട്ടം ഓർക്കാതിരിക്കാനാവില്ല. ഡോക്ടർ പല്പുവായിരുന്നു പ്ലേഗ് നിവാരണത്തിനുള്ള സ്‌പെഷ്യൽ ഓഫീസർ. സ്വന്തം ജീവൻപോലും അപകടത്തിലാകുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ പ്ലേഗ് രോഗം ബാധിച്ചവരെ പരിചരിക്കാൻ അദ്ദേഹം തയ്യാറായി. മരണപത്രം നേരത്തേകൂട്ടി ഒപ്പിട്ട് അധികാരികൾക്ക് സമർപ്പിച്ചിട്ടാണ് അദ്ദേഹം കർമനിരതനായത്. ഡോ. പല്പുവിന്റെ സീനിയർമാരായിരുന്ന ഡോക്ടർമാർ പ്ലേഗിനെ ഭയന്ന് ഒഴിഞ്ഞുമാറുകയാണുണ്ടായത്. പ്ലേഗ് ബാധിച്ച് മരിക്കുന്നവരെ ദഹിപ്പിക്കുന്ന ശ്മശാനങ്ങളിൽവരെ അദ്ദേഹം ജോലിയെടുത്തു.

ഡോ. പല്പു. നാട്ടിലുള്ള തന്റെ ഒരു സ്‌നേഹിതനയച്ച കത്തിൽ ഇങ്ങനെ എഴുതി; എന്റെ ക്യാമ്പിന് ചുറ്റുമുള്ള എട്ടു ചുടലകളിലായി എട്ടുശവങ്ങൾ ഇപ്പോൾ വെന്തുകൊണ്ടിരിക്കുന്നു. ഈ എട്ടുശവങ്ങൾ വെന്തുകഴിഞ്ഞാൽ ഉടൻ ചിതയിൽ വയ്‌ക്കത്തക്കവിധം നാല്പത്തിമൂന്ന്‌ ശവങ്ങൾ കഴുകി തയ്യാറാക്കി വെച്ചിരിക്കുന്നു. കത്തിക്കൊണ്ടിരിക്കുന്ന ശവങ്ങളുടെ മധ്യേ കാശിയിലെ ശ്മശാനത്തിൽ ദണ്ഡുമൂന്നിനിന്നിരുന്ന ഹരിശ്ചന്ദ്ര മഹാരാജാവിനെപോലെ അധികാരദണ്ഡുമായി ഞാൻ നിൽക്കുന്നു. മനുഷ്യൻ എലികളെപ്പോലെ ചത്തുവീഴുകയും ജീവിതത്തെക്കാൾ അധികം മരണത്തെ പ്രദർശിപ്പിക്കയും ചെയ്യുന്നു ബെംഗളൂരു നഗരം. മരണം മരണവും ചുമതല ചുമതലയും.'പ്ലേഗ് ബാധ ആപത്കരമാംവിധം പടരാതെ നിയന്ത്രിക്കാൻ പല്പുവിനും സഹപ്രവർത്തകർക്കും കഴിഞ്ഞു. ആതുരസേവനരംഗത്തെ സ്തുത്യർഹമയ സേവനങ്ങൾ മാനിച്ച് മൈസൂർ സർക്കാർ അദ്ദേഹത്തെ വിദേശത്ത് ഉപരിപഠനത്തിനായി അയച്ചു.
കൂടുതല്‍ വായിക്കാം..

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022

More from this section
Most Commented