Photo: AP
സുരക്ഷയ്ക്ക് വെല്ലുവിളിയായി ശത്രുക്കളെത്തിയാല്‍, ചെറുത്തു തോല്‍പ്പിക്കുകയാണ് ആദ്യ ലക്ഷ്യം. പക്ഷേ, അതുകൊണ്ടുമാത്രം വിജയമായില്ല. വീണ്ടും ശത്രുക്കള്‍ നുറഞ്ഞുകയറാനുള്ള സാധ്യതയുണ്ടോ എന്ന് കണ്ടെത്തണം. അതിന് നിരന്തര നിരീക്ഷണം വേണം. കൃത്യയമായ മുന്നറിയിപ്പുകള്‍ നല്‍കണം. ഇതെല്ലാം മഹാവ്യാധികളെ ചെറുക്കുന്ന കാര്യത്തിലും പ്രസക്തമാണ്.
മനുഷ്യരാശിയുടെ ജീവന് ഭീഷമിയായി രോഗാണുക്കളെത്തിയാല്‍ പ്രതിരോധിക്കണം. അതോടൊപ്പം വീണ്ടും വരില്ലെന്ന് ഉറപ്പാക്കാനും കഴിയണം. അതിന് നിരീക്ഷമം തുടരണം. ഇനിയുള്ള കാലം മഹാവ്യാധികള്‍ക്കെതിരേയുള്ള നിരന്തര നിരീക്ഷണണത്തിന്റെ കാലമാണ്. അതില്‍ പിഴവുകള്‍ വരുത്തിയാല്‍ വലിയ വിലകൊടുക്കേണ്ടി വന്നേക്കാം. നിപയും കോവിഡുമെല്ലാം നല്‍കുന്ന മുന്നറിയിപ്പ് അതാണ്. മാത്രമല്ല, ഇതുവരെ അറിയാത്ത പുതിയ പകര്‍ച്ചവ്യാധികളെയും നേരിടാന്‍ സജ്ജമായിരിക്കണം.
വീണ്ടുമെത്തിയ നിപ
കോവിഡ് തരംഗങ്ങള്‍ ആശങ്കയുയര്‍ത്തുന്നതിനിടയിലാണ് കേരളത്തില്‍ നിപയുടെ മൂന്നാം വരവുണ്ടായത്. 2018 ലായിരുന്നു ആദ്യ വരവ്. അന്ന് നിപ ബാധിച്ച 23 പേരില്‍ രണ്ടുപേരെയാണ് രക്ഷിക്കാനായത്. നിപ എത്രമാത്രം മാരകമാണെന്ന് ഇത് വ്യക്തമാക്കുന്നു. 2019 ല്‍ എറണാകുളത്ത് ഒരു കേസ് റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ചു. മാത്രമല്ല, ലോകത്തൊട്ടാകെ 23 വര്‍ഷത്തിനിടെ 25 തവണയാണ് നിപ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതില്‍ മൂന്ന് തവണ കേരളത്തിലാണെന്നത് പ്രധാനമാണ്. മഹാവ്യാധികള്‍ക്കെതിരേ എത്രമാത്രം മുന്‍കരുതലെടുക്കണമെന്നതിന്റെ സൂചനയാണിത്. ഏറ്റവും ശ്രദ്ധിക്കേണ്ട 10 വൈറസുകളിലൊന്നായി ലോകാരോഗ്യ സംഘടന നിപയെ കണക്കാക്കുന്നുമുണ്ട്.
ലേഖനത്തിന്റെ പൂര്‍ണ രൂപം വായിക്കാം...
വാങ്ങാം മാതൃഭൂമി ആരോഗ്യമാസിക ഒക്ടോബര്‍ ലക്കം
ഇപ്പോള്‍ വിപണിയില്‍....
Content Highlights:Nipa, Covid19 Continuous monitoring is required for a longer period of time, Health
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..