ഒന്നാമതും രണ്ടാമതും മൂന്നാമതും അസുഖം വന്നപ്പോള്‍ ഇന്നസെന്റ് നേരേ പോയത് ഡോ. വി.പി. ഗംഗാധരന്റെ അടുത്തേക്കാണ്. കാന്‍സര്‍ ചികിത്സയില്‍  ഡോക്ടറുടെ വൈദഗ്ധ്യത്തെക്കുറിച്ച് ആര്‍ക്കും സംശയമില്ല. അത് ഇന്നസെന്റിനുമറിയാം. ചെന്നപ്പോഴൊക്കെ ഡോക്ടര്‍ മരുന്ന് നല്‍കി ആയുസ് നീട്ടികൊടുത്തു. അങ്ങനെ കാന്‍സര്‍ വാര്‍ഡില്‍  ചിരിച്ചുനടന്ന ഇന്നച്ചന് പക്ഷേ, ഇപ്പോള്‍ ചില ആശങ്കകളുണ്ടത്രേ. സംഗതി പൈസാപ്രശ്‌നമാണ്. മാതൃഭൂമി ആരോഗ്യമാസികയുടെ കാന്‍സര്‍ സ്‌പെഷ്യല്‍  പതിപ്പിലുള്ള അഭിമുഖത്തിലാണ് ഇന്നസെന്റ് കാര്യം വെളിപ്പെടുത്തിയത്. ഗംഗാധരന്‍ ഡോക്ടര്‍ കാരണം ഉണ്ടാകാന്‍ സാധ്യതയുള്ള കാര്യമായ ധനനഷ്ടത്തെക്കുറിച്ചാണ് ആശങ്ക. അങ്ങനെ സംഭവിച്ചാല്‍  നഷ്ടം ഡോക്ടര്‍ നികത്തണമെന്നാണ് ഇന്നസെന്റിന്റെ ആവശ്യം.

arogyamasika
ആരോഗ്യമാസിക വാങ്ങാം

കാന്‍സര്‍ സാമ്പത്തികവും സാമൂഹികവുമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ഡോ. ഗംഗാധരന് മലായാളികള്‍ക്ക് മുന്നില്‍  ചില നിര്‍ദേശങ്ങള്‍ വയ്ക്കാനുണ്ട്. കാന്‍സര്‍ രജിസ്ട്രി, പ്രതിരോധ സംവിധാനങ്ങള്‍, നിര്‍ബന്ധിത പരിശോധന എന്നിങ്ങനെ പോകുന്നു ആ ദീര്‍ഘവീഷണം. പ്രമേഹമുള്‍പ്പെടെ ജീവിതശൈലിരോഗങ്ങള്‍ നിയന്ത്രിച്ചുനിര്‍ത്താന്‍ മലയാളി കാണിച്ച ആര്‍ജവവും ജാഗ്രതയും കാന്‍സറിന്റെ കാര്യത്തിലും ഉണ്ടാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.
 
ഇന്നസെന്റിന്റെ സാമ്പത്തിക പ്രശ്‌നവും ഗംഗാധരന്‍ ഡോക്ടറുടെ കാന്‍സര്‍ പ്രതിവിധിയും ഈ ലക്കം ആരോഗ്യമാസികയി  വിശദമായി വായിക്കാം. ക്യാന്‍സര്‍ രോഗചികിത്സയില്‍  ആരോഗ്യപരവും സാമ്പത്തികവുമായ അതിജീവനത്തിനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ഡോ. നാരായണന്‍കുട്ടിവാരിയരും വിശദീകരിക്കുന്നുണ്ട്.   കാന്‍സര്‍ പ്രതിരോധത്തി  മാനസികാരോഗ്യം എങ്ങനെ സംരംക്ഷിക്കണം, ഭക്ഷണശീലത്തിന്റെ പ്രാധാന്യം, സാമ്പത്തിക സഹായ പദ്ധതികള്‍ തുടങ്ങി ഒട്ടേറെ വിവരങ്ങള്‍ ഉള്‍പ്പെടെ വിദഗ്ധ ഡോക്ടര്‍മാര്‍ തയാറാക്കിയ ലേഖനങ്ങള്‍ അടങ്ങിയ കാന്‍സര്‍ സ്‌പെഷ്യല്‍ പതിപ്പ് ഇപ്പോള്‍ വിപണിയില്‍. 

പുതിയലക്കം ആരോഗ്യമാസിക വാങ്ങാം

Content Highlights: New Arogyamasika cancer special Actor Innocent share how he survive from cancer