ആര്‍ക്കൊക്കെ രക്തം ദാനം ചെയ്യാം? രക്തം ദാനം ചെയ്താലുള്ള ഗുണങ്ങള്‍ എന്തൊക്കെ? വിശദമായി അറിയാം


ഒരു രക്തബാങ്കില്‍ സൂക്ഷിക്കപ്പെടുന്ന രക്തം നിശ്ചിത കാലയളവിലേക്ക് മാത്രമേ സൂക്ഷിക്കാന്‍ സാധിക്കുകയുള്ളൂ

Representative Image| Photo: GettyImages

ലോകത്താകമാനം 80-130 മില്യണ്‍ രക്തം വിവിധ രക്ത ബാങ്കുകളിലായി ശേഖരിക്കപ്പെടുന്നുണ്ട്. എങ്കില്‍ പോലും രക്തബാങ്കുകളില്‍ രക്തക്ഷാമം അനുഭവിക്കുന്നുണ്ട്. രാജ്യത്താകമാനം ഏകദേശം 23 മില്യണ്‍ രക്തം ഓരോ വര്‍ഷവും ഉപയോഗിക്കുന്നുണ്ട്. ഓരോ മൂന്ന് സെക്കന്റിലും രക്തത്തിന്റെ ആവശ്യം വരുന്നുണ്ട്. വിമാനാപകടം, പ്രകൃതിദുരന്തം പോലെയുള്ള സന്ദര്‍ഭങ്ങളില്‍ ഒരേ സമയം കൂടിയ അളവില്‍ രക്തം ആവശ്യമായി വരും. ഇത്തരം സന്ദര്‍ഭങ്ങളില്‍ കൃത്യസമയത്ത് ആവശ്യാനുസരണം രക്തം ഉറപ്പുവരുത്താന്‍ രക്തബാങ്കില്‍ രക്തം സൂക്ഷിച്ചിട്ടുണ്ടാവണം. ഒരു രക്തബാങ്കില്‍ സൂക്ഷിക്കപ്പെടുന്ന രക്തം നിശ്ചിത കാലയളവിലേക്ക് മാത്രമേ സൂക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. ഇത് തരണം ചെയ്യാന്‍ കൃത്യമായ ഇടവേളകളില്‍ തുടര്‍ച്ചയായ രക്തദാനം നടക്കണം. ഇത് രണ്ടും സാധ്യമാവണമെങ്കില്‍ സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കണം. ഇതിനു വേണ്ടിയാണ് ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്.

ലോകരോഗ്യ സംഘടന നിലവില്‍ തന്നെ 2020-2023 ഓടുകൂടി 100 ശതമാനം സന്നദ്ധ രക്തദാനം (Voluntary Blood Donation) നേടിയെടുക്കുക എന്ന ലക്ഷ്യമാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. ഇത് പ്രകാരം രക്തബാങ്കില്‍ എല്ലാ മാസവും സന്നദ്ധരക്തദാനം സാധ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. എല്ലാ മാസവും ബോധവത്കരണ ക്ലാസുകളും നടത്തുന്നുണ്ട്.

നിത്യേനയുണ്ടാകുന്ന അപകടങ്ങള്‍, പ്രകൃതിദുരന്തങ്ങള്‍, ശസ്ത്രക്രിയകള്‍, രക്തസംബന്ധമായ അസുഖങ്ങള്‍, പ്രസവത്തോടനുബന്ധിച്ചുണ്ടാകുന്ന ആവശ്യങ്ങള്‍, കാന്‍സര്‍ ചികിത്സ, പൊള്ളല്‍, അനീമിയ, ഡയാലിസിസ് എന്നീ വിവിധ സന്ദര്‍ഭങ്ങളില്‍ രക്തം ആവശ്യമായി വരും. അത്യാഹിത വിഭാഗത്തിന്റെ ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഒരവിഭാജ്യഘടകമാണ് രക്തം. മനുഷ്യരക്തത്തിന് പകരം വെക്കാന്‍ മറ്റൊന്നില്ല. അത് നിര്‍മിക്കാനോ അധികനാള്‍ സൂക്ഷിച്ചുവെക്കാനോ കഴിയില്ല. മറ്റൊരാളുടെ ജീവനുവേണ്ടി ഇന്ന് നല്‍കുന്ന രക്തം നാളെ നമുക്കും വേണ്ടി വന്നേക്കാം.

രക്തദാനത്തിന് വരുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

* രക്തദാനത്തിനു വരുമ്പോള്‍ ചുമ, പനി, മുറിവ് തുടങ്ങി യാതൊരു അണുബാധയും പാടില്ല.
* ആസ്ത്മ, അപസ്മാരം, ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയ രോഗമുള്ളവര്‍ക്ക് രക്തദാനം പാടില്ല.
* ശസ്ത്രക്രിയകള്‍ കഴിഞ്ഞാല്‍ ഒരു വര്‍ഷം കഴിഞ്ഞും രക്തദാനം നടത്താം.
* പച്ചകുത്തുകയോ രക്തം സ്വീകരിക്കുകയോ, പേ വിഷബാധയ്ക്ക് കുത്തിവെപ്പെടുക്കുകയോ ചെയ്താല്‍ ഒരു വര്‍ഷം കഴിഞ്ഞ് രക്തദാനം ചെയ്യാം.
* 18 വയസ്സായ ഏതൊരു വ്യക്തിക്കും തൊട്ടടുത്ത സര്‍ക്കാര്‍ അംഗീകൃത രക്തബാങ്കില്‍ എത്തി രക്തദാനം നല്‍കാം.
* പതിനെട്ടു വയസ്സു പ്രായമുള്ള ഒരാള്‍ക്ക് 65 വയസ്സുവരെ രക്തദാനം നടത്താം. ആദ്യത്തെ രക്തദാനം നടത്താനുള്ള ഉയര്‍ന്ന പ്രായപരിധി 60 വയസ്സാണ്.
* ജന്മദിനം, വിവാഹവാര്‍ഷികം തുടങ്ങിയ ദിനങ്ങളില്‍ രക്തദാനം നടത്താം. അങ്ങനെ നമ്മുടെ സ്‌പെഷ്യല്‍ ദിനങ്ങളില്‍ സത്കര്‍മ്മത്തില്‍ പങ്കാളിയാവാം. നമ്മള്‍ ഇന്ന് ചെയ്യുന്ന സത്പ്രവര്‍ത്തി നാളെ മറ്റൊരാള്‍ക്ക് മാതൃകയാവുകയും ചെയ്യും.
* രക്തദാനത്തിനു വരുന്ന ആള്‍ പൂര്‍ണ ആരോഗ്യവാന്‍ അല്ലെങ്കില്‍ ആരോഗ്യവതി ആയിരിക്കണം.
* തലേദിവസം നന്നായി ഉറങ്ങിയിരിക്കണം.
* 24 മണിക്കൂറിനുള്ളില്‍ മദ്യപാനം പാടില്ല.
* രക്തദാനത്തിനു വരുമ്പോള്‍ ഭക്ഷണം കഴിച്ചിരിക്കണം.
* തലേദിവസം മദ്യപാനം പാടില്ല.
* ചുരുങ്ങിയത് 45 കിലോ ഭാരം ഉണ്ടായിരിക്കണം.
* ആരോഗ്യമുള്ള പുരുഷന് മൂന്നു മാസത്തിലൊരിക്കലും സ്ത്രീക്ക് നാലുമാസത്തിലൊരിക്കലും രക്തദാനം ചെയ്യാവുന്നതാണ്.
* സ്ത്രീകള്‍ക്ക് ആര്‍ത്തവ സമയത്തും, ഗര്‍ഭിണിയായിരിക്കുമ്പോഴും, മുലയൂട്ടുമ്പോഴും രക്തദാനം പാടില്ല.
* അബോര്‍ഷന്‍ കഴിഞ്ഞ് 6 മാസത്തിനുശേഷം രക്തദാനം നടത്താം.

ആരാണ് സന്നദ്ധ രക്തദാതാവ്?

പൂര്‍ണ ഇഷ്ടത്തോടെ നേരിട്ടോ അല്ലാതെയോ ഉള്ള, ഒരു ലാഭേച്ഛയും കൂടാതെ സ്വമേധയാ രക്തദാനം നടത്തുന്ന ആള്‍ ആണ് സന്നദ്ധ രക്തദാതാവ്. വിവിധ തരത്തിലുള്ള രക്തദാതാക്കള്‍ ഉണ്ടെങ്കിലും സന്നദ്ധരക്തദാതാക്കളെയാണ് നമ്മള്‍ പ്രോത്സാഹിപ്പിക്കേണ്ടത്. മാത്രമല്ല സ്വമേധയാ തത്പരനായി വരുന്ന വ്യക്തി രക്തബാങ്കില്‍ എത്തി കൃത്യമായ വിവരം നല്‍കുക വഴി സുരക്ഷിത രക്തദാനം ഉറപ്പുവരുത്താം. ഒരു സന്നദ്ധ രക്തദാതാവ് കൃത്യമായ ഇടവേളകളില്‍ രക്തദാനം നടത്തും, ആപല്‍ഘട്ടങ്ങളില്‍ സഹായിക്കും എന്നീ പ്രത്യേകതകളുമുണ്ട്.

രക്തദാനത്തിന്റെ ഗുണങ്ങള്‍

രക്തപരിശോധനയിലൂടെ മാരകരോഗങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കുന്നു. രക്തദാനത്തിലൂടെ ചുവന്ന രക്താണുക്കളുടെ അളവ് ക്രമീകരിക്കപ്പെടുന്നതിനാല്‍ കരള്‍ രോഗങ്ങളുടെ സാധ്യത കുറയുന്നു. പുതിയ രക്തകോശങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുന്നതുകൊണ്ട് ശരീരവും മനസ്സും ഊര്‍ജ്ജസ്വലമാവുന്നു. രക്തദാനം വഴി ഒരേ സമയം നാലുപേരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നു. രക്തദാനത്തിന്റെ പ്രാഥമിക പരിശോധനയിലൂടെയും കൗണ്‍സിലിങ്ങിലൂടെയും ഒരു മിനി ഹെല്‍ത്ത് ചെക്കപ്പ് ആണ് ലഭിക്കുന്നത്. ദാനം നല്‍കിയ രക്തം എച്ച്.ഐ.വി., ഹെപ്പറ്റൈറ്റിസ് ബി, സി, സിഫിലിസ്, മലേറിയ എന്നീ ടെസ്റ്റുകള്‍ക്ക് വിധേയമാക്കുന്നുമുണ്ട്.

ദാനം ചെയ്യുന്ന രക്തം മുഴുവനായോ (Whole blood) പ്രാഥമികമായി പാക്കഡ് സെല്‍(Packed Cell), ഫ്രഷ് ഫ്രം പ്ലാസ്മ പ്ലേറ്റ്‌ലെറ്റ്‌സ് (Fresh from plasma platelets) എന്നിങ്ങനെ വേര്‍തിരിച്ചോ ആണ് സൂക്ഷിച്ചുവെക്കേണ്ടത്.

അതുകൊണ്ടുതന്നെ ഒരു യൂണിറ്റ് രക്തത്തില്‍ നിന്നും രക്തഘടകങ്ങള്‍ നല്‍കുക വഴി രക്തദാനത്തിലൂടെ ഒരേ സമയം നാല് ജീവന്‍ വരെ രക്ഷിക്കാന്‍ കഴിയും.

അതുകൊണ്ട് നമുക്ക് 'നല്‍കാം ജീവന്റെ തുള്ളികള്‍, നിലനിര്‍ത്താം ലോകത്തിന്റെ സ്പന്ദനം'.

തയ്യാറാക്കിയത്:

ഡോ. അഫ്‌സല്‍ സി.കെ.
ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍
കോഴിക്കോട് കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും സര്‍ക്കാര്‍ ആശുപത്രി

അമിത എ.
ബ്ലഡ് ബാങ്ക് കൗണ്‍സിലര്‍
കോഴിക്കോട് കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും സര്‍ക്കാര്‍ ആശുപത്രി

Content Highlights: National Voluntary Blood Donation Day 2021, Benefits of Blood Donation, Health, Blood Donation


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented