പുളിപ്പോ വേദനയോ വരുമ്പോൾ മാത്രം പല്ലുകൾ ശ്രദ്ധിച്ചാൽ പോരാ, ദന്തസംരക്ഷണത്തിൽ ശ്രദ്ധിക്കേണ്ടവ


ഡോ. ദീപ്തി ടി.ആർരണ്ടു നേരവും ശരിയായ രീതിയിൽ ബ്രഷ് ചെയ്യുകയും ഫ്ളോസ് ചെയ്യുകയും ചെയ്താൽ തന്നെ ഭൂരിഭാഗം വരുന്ന ദന്തരോഗങ്ങളിൽ നിന്ന് മുക്തി നേടാം. 

Representative Image | Photo: Gettyimages.in

ല്ലാവർഷവും ഓ​ഗസ്റ്റ് 1 ഓറൽ ഹൈജീൻ ഡേയായി ആഘോഷിച്ചു വരുന്നു. ഡോ.ജി ബി ഷാങ്ക് വാക്കറിന്റെ ജന്മദിന സ്മരണാർഥമാണ് ഈ ദിനം ആചരിച്ചു വരുന്നത്. ദന്താരോഗ്യത്തിന്റെ പ്രസക്തിയെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം നൽകാനായി ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ഇന്നേ ദിവസം ദന്താരോഗ്യ ക്യാമ്പുകളും റാലികളും ഉൾപ്പെടെ വിവിധ പ്രവർത്തങ്ങൾ നടത്താറുണ്ട്. ഓറൽ ഹൈജീൻ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് വായിലെ ശുചിത്വം എന്നാണ്. വായ ശുചിയാക്കി വെക്കുക എന്നുള്ളത് ശരീരം ശുചിയാക്കി വെക്കുന്നത് പോലെ തന്നെ പ്രധാനമാണ്. അതിൽ ബ്രഷിങ്ങിന്റെ സ്ഥാനം വലുതാണ്. രണ്ടു നേരവും ശരിയായ രീതിയിൽ ബ്രഷ് ചെയ്യുകയും ഫ്ളോസ് ചെയ്യുകയും ചെയ്താൽ തന്നെ ഭൂരിഭാഗം വരുന്ന ദന്തരോഗങ്ങളിൽ നിന്ന് മുക്തി നേടാം.

ശരിയായ വിധത്തിൽ ബ്രഷ് ചെയ്യാതിരിക്കുകയോ മോണ സംരക്ഷിക്കാതിരിക്കുകയോ ചെയ്താൽ മോണകളിൽ അണുക്കൾ ഭക്ഷണ പദാർത്ഥത്തിനൊപ്പം അടിഞ്ഞു കൂടുകയും പിന്നീട് പ്ലാക്ക്, കാൽക്കുലസ് ഒക്കെയായി മാറുകയും അവ ഉൽപാദിപ്പിക്കുന്ന അമ്ലം കാരണം മോണകൾക്കും എല്ലുകൾക്കും ബലക്ഷയം സംഭവിക്കുകയും പല്ലുകൾ കൊഴിയാൻ കാരണമാവുകയും ചെയ്യുന്നു. അതുപോലെ തന്നെ ഭക്ഷണപദാർഥങ്ങൾ, പ്രത്യേകിച്ച് ഒട്ടിപ്പിടിക്കുന്നവ, കഴിച്ചതിനു ശേഷം പല്ലുകൾ വൃത്തിയാക്കിയില്ല എങ്കിൽ പല്ലുകൾക്ക് ക്ഷയം സംഭവിക്കുകയും പിന്നീട് പല്ലു പുളിപ്പ് /വേദന അനുഭവപ്പെടുകയും ചെയ്യുന്നു. പലപ്പോഴും പുളിപ്പ് അല്ലെങ്കിൽ വേദന വരുമ്പോൾ മാത്രമേ പല്ലുകൾ ശ്രദ്ധിക്കാറുള്ളു, എന്നാൽ ദന്താരോഗ്യപ്രശ്നങ്ങൾക്ക് ഓരോ ഘട്ടത്തിലും ചികിത്സകൾ ലഭ്യമാണ്. തുടക്കത്തിൽ തന്നെ കണ്ടുപിടിക്കുകയും ചികിത്സിക്കുകയും ചെയ്താൽ ചിലവു കുറഞ്ഞതും കൂടുതൽ കാലം നിലനിൽക്കുന്നതുമായ ചികിത്സ ചെയ്യുവാൻ സാധിക്കും.

സെറ്റു പല്ലുകൾ ഉപയോഗിക്കുന്നവർ ഇതിന് കേടു വരില്ലല്ലോ എന്ന ധാരണ വച്ച് അത് വൃത്തിയാക്കാതെ പോകുന്നത് കാണാറുണ്ട്. വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന പൂപ്പൽ ബാധയ്ക്ക് അത് കാരണമാവുകയും ചെയ്യും. പ്രത്യേകിച്ചും പ്രമേഹം പോലെ ഉള്ള അസുഖങ്ങൾ ഉള്ളവരിൽ അത് വളരെ അധികം പ്രശ്‍നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. കൃത്യമായി രണ്ട് നേരം സെറ്റുപല്ലുകൾ എടുത്ത് ബ്രഷും മൃദുവായ സോപ്പും ഉപയോഗിച്ച് അകവും പുറവും വൃത്തിയാക്കേണ്ടത് അനിവാര്യമാണ്.

ഒരു സെറ്റ് പല്ല് ജീവിതകാലം മുഴുവൻ ഉപയോഗിക്കാൻ ഉള്ളതല്ല എന്ന് നാം ഓർക്കേണ്ടതുണ്ട്. കാരണം ഇത് ഉണ്ടാക്കുന്ന അക്രിലിക് (acrylic ) പോലുള്ള വസ്തുക്കൾ ഒട്ടനവധി ചെറിയ സുഷിരങ്ങളുള്ള വസ്തുവാണ്. അതിൽ പലതരത്തിലുള്ള കീടാണുക്കൾ അടിഞ്ഞു കൂടുകയും അത് നമ്മുടെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും. അതിനാൽ അഞ്ചോ ആറോ വർഷം കൂടുമ്പോൾ സെറ്റ് മാറ്റുന്നതാണ് നല്ലത് എന്ന് പഠനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.

കിടപ്പു രോഗികളുടെ കാര്യത്തിലും ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. നമ്മൾ അവർക്ക് bedsores വരാതെ ഇരിക്കാനും ട്യൂബ് ഫീഡിങ് ഒക്കെ കൃത്യമായി ചെയ്യും. പക്ഷേ മിക്കവരും വായ ശ്രദ്ധിക്കാതെ വിടും. വായ തുറന്ന് കിടക്കുന്ന ഇത്തരം രോഗികളിൽ ഈച്ച പോലെയുള്ളവ വന്നു മുട്ട ഇടുകയും അത് മോണയിലും മറ്റും പറ്റിപ്പിടിച്ചു വളർന്ന് പുഴു അരിക്കുന്ന (മായാസിസ്) ഒരവസ്ഥയിൽ എത്തുന്നതായും കണ്ടിട്ടുണ്ട്. അതിനാൽ രോഗികൾ വായയിൽ കൂടി ഭക്ഷണം കഴിക്കുന്നില്ല എങ്കിൽ പോലും വായ വൃത്തിയാക്കി വെക്കുന്നത് രോഗിയെ പരിചരിക്കുന്നവരുടെ ഉത്തരവാദിത്വം ആണ്.

ദന്തസംരക്ഷണത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 • ദിവസവും രണ്ടു നേരം ബ്രഷ് ചെയുകചെയ്യുക, എഴുന്നേറ്റ ഉടനെയും കിടക്കുന്നതിനു മുൻപേയും .
 • സോഫ്റ്റ് ബ്രിസിൽ ബ്രഷും ഫ്ളോഉറൈഡേറ്റഡ് ടൂത്തപേസ്റ്റും ഉപയോഗിക്കുക.
 • ബ്രഷ് സൂക്ഷിക്കാൻ അധികം ഈർപ്പമില്ലാത്ത ഭാഗം തിരഞ്ഞെടുക്കുക.
 • എല്ലാ മൂന്നു മാസം കൂടുമ്പോഴും ബ്രഷ് മാറ്റുക.
 • നാവു വൃത്തിയാക്കാൻ ബ്രഷിന്റെ പുറകു വശം ഉപയോഗിക്കുക.
 • മൗത് വാഷ് ഡോക്ടറുടെ നിർദ്ദേശ പ്രകാരം മാത്രം ഉപയോഗിക്കുക.
 • സ്ഥിരമായി ഫ്ളോസ് ചെയ്യുക.
 • മധുരമുള്ളതും ഒട്ടിപിടിക്കുന്നവയുമായുള്ള ഭക്ഷണ പദാർത്ഥങ്ങൾ മിതമായി ഉപയോഗിക്കുക കഴിച്ചതിനു ശേഷം നന്നായി വായ കഴുകാൻ പ്രത്യേകം ശ്രദ്ധിക്കുക .
 • നാര് അടങ്ങിയ പച്ചക്കറികളും പഴവർ​ഗങ്ങളും ധാരാളമായി ഉൾപെടുത്തുക.
 • പുകവലി മദ്യപാനം തുടങ്ങിയ ശീലങ്ങൾ ഉപേക്ഷിക്കുക.
 • കൃത്രിമ പല്ലുകൾ ബ്രഷും മൃദുവായ സോപ്പും ഉപയോഗിച്ച് വൃത്തിയാക്കുക.
 • മാനസികമായും ശാരീരികമായും കിടപ്പുരോഗികളുടെയും ദന്താരോഗ്യത്തിൽ ശുശ്രൂഷിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക.
 • ആറു മാസം കൂടുമ്പോൾ ഡെന്റിസ്റ്റിനെ കാണുക.
 • പാൽപ്പല്ലുകളും സ്ഥിരദന്തങ്ങൾ പോലെ തന്നെ പ്രധാനമാണ് ,കുട്ടികളിലെ ദന്ത സംരക്ഷണം ജനിക്കുമ്പോൾ മുതൽ തന്നെ ശ്രദ്ധിക്കുക.
ഐഡിഎ തലശ്ശേരി ബ്രാഞ്ച് സിഡിഎച്ച് കൺവീനറും കണ്ണൂർ എംസിസിഎസിൽ മെഡിക്കൽ ഓഫീസറുമാണ് ലേഖിക

Content Highlights: national oral hygiene,oral hygiene day day dental health tips

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


SALMAN

1 min

സല്‍മാന്‍ റുഷ്ദിക്ക് നേരേ ന്യൂയോര്‍ക്കില്‍ ആക്രമണം; കുത്തേറ്റു, അക്രമി പിടിയില്‍

Aug 12, 2022

Most Commented