തൊലിപ്പുറത്ത് കാണുന്ന ഏതുതരം പാടുകളും കുഷ്ഠരോഗത്തിന്റേതോ? രോഗം ചികിത്സിച്ച് മാറ്റാൻകഴിയുമോ ?


ഡോ. ശാലിനി വി.ആർ

Representative Image| Photo: Canva.com

ജനുവരി മാസത്തിലെ അവസാന ഞായറാഴ്ചയാണ് ദേശീയ കുഷ്ഠരോഗദിനമായി ആചരിക്കുന്നത്. കുഷ്ഠരോഗികളെ ചേർത്തു പിടിക്കണമെന്നും പരിചരിക്കണമെന്നും സ്വന്തം ജീവിതത്തിലൂടെ മാതൃക കാണിച്ച മഹാത്മഗാന്ധിയോടുള്ള ആദര സൂചകമായിട്ടാണ് ഈ ദിനം തെരഞ്ഞെടുത്തത്.

പ്രാചീന കാലം മുതൽ തന്നെ രേഖപ്പെടുത്തിയിട്ടുള്ള ഒരു അസുഖമാണ് കുഷ്ഠരോഗം. എന്നാൽ, ഈ രോഗത്തെകുറിച്ചുള്ള പല മിഥ്യാധാരണകളും ഇപ്പോഴും സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. തൊലിപ്പുറത്ത് കാണുന്ന ഏതുതരം പാടുകളും കുഷ്ഠരോഗമാണെന്ന് സംശയിക്കുന്നവരും ഈ പുതിയകാലഘട്ടത്തിലും കുഷ്ഠരോഗമുണ്ടോ എന്നു സംശയിക്കുന്നവരും നമുക്കിടയിലുണ്ട്.

എന്താണ് കുഷ്ഠ രോഗം ?

Mycobacterium leprae എന്ന ബാക്ടീരിയ മൂലം ഉണ്ടാകുന്ന ഒരു അസുഖമാണിത്. അതേ സമയം, ഇത് പാരമ്പര്യമായിവരുന്ന ഒരു രോഗമല്ല. ചികിത്സയെടുക്കാത്ത ഒരു രോഗിയോടുള്ള നിരന്തരമായ സമ്പർക്കവും ഒരു വ്യക്തിയുടെ രോഗപ്രതിരോധശേഷിയും രോഗിയെ ബാധിച്ചിരിക്കുന്ന കുഷ്ഠരോഗത്തിന്റെ തരം തുടങ്ങി പല ഘടകങ്ങൾ രോഗംപിടിപെടാനുള്ള കാരണങ്ങളാണ്. എന്നാൽ, ചികിത്സയെടുക്കുന്ന ഒരു രോഗിയിൽ നിന്നും കുഷ്ഠരോഗം പിടിപെടില്ല. എന്തെന്നാൽ, ആദ്യ ഡോസ് മരുന്നു കഴിക്കുമ്പോൾ തന്നെ രോഗം 99 ശതമാനവും കുറയുവാനുള്ള സാധ്യതയുണ്ട്.

Also Read

സീസണൽ ചുമയും കഫക്കെട്ടും ആസ്ത്മയുടെ ലക്ഷണമോ? ...

ഒരുവയസ്സിനുശേഷം കുഞ്ഞുങ്ങൾക്ക് പാൽ ഉറക്കത്തിൽ ...

എല്ലാ ദിവസവും ഹോട്ടൽ ഭക്ഷണം വേണ്ടേ വേണ്ട; ...

Premium

യൂട്യൂബ്, വാട്സാപ് ടിപ്സുകൾക്ക് പിറകേ പോകരുത്, ...

ഭക്ഷണരീതിയിൽ മാറ്റങ്ങൾ വരുത്തി ആർത്തവക്രമക്കേടുകൾ ...

കുഷ്ഠരോഗം എങ്ങനെ തിരിച്ചറിയാം ?

  • ശരീരത്തിൽ ഉണ്ടാകുന്ന നിറവ്യത്യാസം - വെളുപ്പോ ചുവപ്പോ തിളക്കമുള്ളതോ ആയപാടുകൾ
  • സ്പർശനശേഷി കുറഞ്ഞ ഭാഗങ്ങൾ
  • കാൽപാദത്തിലുംകൈകളിലും ഉണ്ടാകുന്ന തരിപ്പും നീരും
  • ഉണങ്ങാത്തമുറിവുകൾ, അംഗഭംഗം വന്ന കൈകാലുകൾ
  • പുരികംപൊഴിഞ്ഞു പോവുക
  • ചെവി തടിക്കുക
കുഷ്ഠ രോഗം ഉണ്ടെന്ന് തോന്നുകയാണെങ്കിൽഎന്തു ചെയ്യണം... ?

അടുത്തുള്ള ആശാവർക്കർ, പ്രൈമറി ഹെൽത്ത് സെന്റർ, അല്ലെങ്കിൽ ഒരു ഡോക്ടറെസമീപിക്കാവുന്നതാണ്.

എങ്ങനെ തിരിച്ചറിയും / എങ്ങന രോഗം സ്ഥിരീകരിക്കും ?

സാധാരണയായി ക്ലിനിക്കൽ പരിശോധനയിലൂടെയും Slit skin smear, Skin biopsy ( തൊലിയുടെ സാമ്പിൾ പരിശോധന)ലൂടെയും രോഗം തിരിച്ചറിയാവുന്നതാണ്. ഇവരണ്ടും പെട്ടെന്ന് തന്നെ ചെയ്യാവുന്നചികിത്സ മാർഗങ്ങളാണ്.

ചികിത്സ രീതി എങ്ങനെ ?

  • Leprosy- യുടെതരം അനുസരിച്ചായിരിക്കും ചികിത്സനിർണയിക്കുന്നത്.
  • Multidrug therapy - MDT എന്നരീതിയിൽ ഉള്ളിലേക്ക് കഴിക്കുന്ന മരുന്നുകൾ കൊടുക്കുന്നപതിവ്.
  • ആറുമാസംമുതൽ ഒരു വർഷംവരെ ചികിത്സ കാലാവധിവരാം.
  • MDT സൗജന്യമായിസർക്കാർ ആശുപത്രികളിൽ ലഭിക്കുന്നു.
കുഷ്ഠരോഗത്തിന്റെ സങ്കീർണതകൾ എന്തൊക്കെ ?

കൃത്യ സമയത്ത് ചികിത്സ തേടാത്തപക്ഷം അംഗഭംഗങ്ങൾ വരാനും കൈകാലുകൾ ക്ഷയിക്കുവാനും അവയുടെ പ്രവർത്തനത്തെ ബാധിക്കുവാനുമുള്ള സാധ്യതയുണ്ട്.

കുഷ്ഠ രോഗം ചികിത്സിച്ച് മാറ്റാൻകഴിയുമോ ?

  • MDT മരുന്നുകൾകൃത്യമായി കഴിച്ചാൽ മാറ്റാവുന്ന ഒരുഅസുഖമാണ് Leprosy
  • MDT- കൃത്യസമയത്ത് തുടങ്ങിയാൽ leprosy മൂലമുളള സങ്കീർണതകൾ തടയാൻസാധിക്കും.

പട്ടം എസ്.യു.ടി ഹോസ്പിറ്റലിൽ കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ് ആണ് ലേഖിക

Content Highlights: national leprosy day leprosy symptoms treatments and causes

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


Rahul Gandhi
Premium

6 min

1977, 2004 ആവർത്തിച്ചാൽ 2024-ൽ ബി.ജെ.പി. പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും | പ്രതിഭാഷണം

Mar 29, 2023


food

1 min

ബ്രെഡ് ഫ്രിഡ്ജില്‍ സൂക്ഷിക്കല്ലേ ; അറിഞ്ഞിരിക്കാം ഇവ

Mar 29, 2023

Most Commented