ല്ലാ പൗരന്മാര്‍ക്കും ആരോഗ്യ തിരിച്ചറിയല്‍ നമ്പര്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍ തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനംചെയ്യും. ഏകീകൃത ഡിജിറ്റല്‍ ആരോഗ്യസംവിധാനം നടപ്പാക്കുകയാണ് ലക്ഷ്യം. നാഷണല്‍ ഹെല്‍ത്ത് അതോറിറ്റി (എന്‍.എച്ച്.എ.), വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ആരോഗ്യമേഖലയിലെ സേവനങ്ങള്‍ ഒരുകുടക്കീഴില്‍ അണിനിരത്തുകയാണ് ലക്ഷ്യം. 14 അക്ക തിരിച്ചറിയല്‍ നമ്പറിലൂടെ വ്യക്തികളുടെ ആരോഗ്യവിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിച്ചുവെക്കുന്നു. ഇതുവഴി സാര്‍വത്രിക ആരോഗ്യപരിരക്ഷ, ചികിത്സാസഹായങ്ങള്‍ എന്നിവ കുറ്റമറ്റരീതിയില്‍ നടപ്പാക്കാന്‍ കഴിയും.

ഹെല്‍ത്ത് ഐ.ഡി.

മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍ തുടങ്ങിയവ ഉപയോഗിച്ച് ഗുണഭോക്താവിന്റെ ആരോഗ്യവിവരങ്ങള്‍ https://healthid.ndhm.gov.in/ എന്ന വെബ് സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം.

ആരോഗ്യസേവന രജിസ്റ്റര്‍

രാജ്യത്തെ ആശുപത്രികള്‍, ക്ലിനിക്കുകള്‍, ലബോറട്ടറികള്‍, ഫാര്‍മസികള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി ഡേറ്റാബാങ്ക് പോലയാണ് പ്രവര്‍ത്തനം.

ഡിജി ഡോക്ടര്‍

എല്ലാമേഖലയിലെയും ഡോക്ടറുമാരുള്‍പ്പെടുന്ന സംഘം. ഇതില്‍ രജിസ്റ്റര്‍ ചെയ്താല്‍ ഗുണഭോക്താവിന് ആവശ്യമുള്ള ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകും.

ഇലക്ട്രോണിക് ആരോഗ്യരേഖ

രോഗിയുടെ ചികിത്സാചരിത്രത്തിന്റെ ഡിജിറ്റല്‍ പതിപ്പ് സൂക്ഷിക്കുന്നു. രോഗിയുടെ സമ്മതത്തോടെ രേഖാകൈമാറ്റം വേഗത്തിലാക്കാന്‍ ഇത് വഴിയൊരുക്കും.

വ്യക്തിഗത ആരോഗ്യരേഖകള്‍

ഒരു വ്യക്തിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇലക്ട്രോണിക് രൂപത്തില്‍ സൂക്ഷിച്ചുവെക്കുന്നു.

ഗുണങ്ങള്‍

 

ഗുണഭോക്താവിന് സര്‍ക്കാര്‍ അംഗീകൃത വിശ്വാസ്യതയുള്ള സ്ഥാപനങ്ങള്‍ തിരഞ്ഞെടുക്കാം മൊബൈല്‍ ലൊക്കേഷന്‍ അനുസരിച്ച് സ്ഥാപനങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്താം പേപ്പര്‍ രഹിത ഡിജിറ്റല്‍ ആരോഗ്യരേഖകളുടെ ലഭ്യത ആരോഗ്യ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാകും

തയ്യാറാക്കിയത്: വരുണ്‍ പി. മാവേലില്‍

Content Highlights: National Health Authority starts in India, Health