കൈക്ക് ഏൽക്കുന്ന പരിക്കുകൾ സ്ഥിരമായ വൈകല്യത്തിലേക്ക് എത്തിച്ചേക്കാം; ശ്രദ്ധിക്കേണ്ടവ


ദേശീയ ഹാന്റ് സർജറി ദിനം ആഗസ്ത് 23

Representative Image | Photo: Gettyimages.in

പകടങ്ങളിലും മറ്റുമായി ആദ്യം പരിക്കേൽക്കുന്ന ഭാഗങ്ങളിലൊന്നാണ് കൈകൾ. ഫാക്ടറികളിലും മറ്റും നടക്കുന്ന അപകടങ്ങളിലും വാഹനാപകടങ്ങളിലുമാണ് കൂടുതൽ പേർക്കും കൈക്ക് പരിക്കേൽക്കുകയോ ചില ഭാഗങ്ങൾ നഷ്ടപ്പെടുകയോ ചെയ്യുന്നത്. കൈപ്പത്തിയോ കൈവിരലുകളോ മുറിഞ്ഞു പോയത് ചേർത്തുവയ്ക്കുന്നതു മുതൽ നഷ്ടപ്പെട്ടുപോയ വിരലുകൾക്കു പകരം കാൽ വിരൽ എടുത്തുവയ്ക്കുന്നതു വരെയുള്ള ശസ്ത്രക്രിയകൾ ആധുനിക സൗകര്യങ്ങളുള്ള ആശുപത്രികളിൽ ഇപ്പോൾ ലഭ്യമാണ്. കൈകൾക്ക് ഏൽക്കുന്ന ക്ഷതങ്ങൾക്കും ജന്മനാ സംഭവിക്കുന്ന തകരാറുകൾക്കും മാത്രമായി സമഗ്രചികിത്സ ഉറപ്പുവരുത്തുന്ന കേന്ദ്രങ്ങളും ഇത്തരം ആശുപത്രികളിൽ പ്രവർത്തിക്കുന്നുണ്ട്.

ഹൃദയം ഉൾപ്പെടെയുള്ള ആന്തരികാവയവങ്ങളുടെ ശസ്ത്രക്രിയ കഴിഞ്ഞാൽ അവയുടെ പ്രവർത്തനം സ്വാഭാവികമായി തിരിച്ചുവരുന്നു. അതേ സമയം കൈയുടെ ശസ്ത്രക്രിയ കഴിഞ്ഞാൽ ഫിസിയോതെറാപ്പി കൂടി ചെയ്ത് പ്രവർത്തനം തിരിച്ചുകൊണ്ടു വരിക തന്നെ വേണം. മാസങ്ങൾ നീണ്ടുനിൽക്കുന്ന തെറാപ്പിയിലൂടെ കൈയുടെ പ്രവർത്തനം ഏതാണ്ട് പൂർവ്വ സ്ഥിതിയിലെത്തിക്കാൻ സാധിക്കും. രോഗിയോടൊപ്പം ഹാന്റ് സർജനും ഫിസിയോതെറാപ്പിസ്റ്റും കൃത്യമായ ഇടവേളകളിൽ കൂടിക്കാഴ്ച നടത്തിയും വിലയിരുത്തിയുമാണ് ചികിത്സ മുന്നോട്ടു കൊണ്ടു പോകുക. ഇതിനായി ഹാന്റ് സർജറി വിദഗ്ധൻമാർ ഓർത്തോപീഡിക് സർജിക്കൽ, പ്ലാസ്റ്റിക് സർജിക്കൽ, മൈക്രോസർജിക്കൽ സാങ്കേതികതകൾ കൂടി ഉപയോഗിച്ചാണ് ശസ്ത്രക്രിയ ചെയ്യുന്നത്.



ഇത്തരം ശസ്ത്രക്രിയകളിൽ പ്രധാനമാണ് കൈയുടെ പെരുവിരൽ എടുത്ത് കാലിന്റെ പെരുവിരലിൽ സ്ഥാപിക്കുന്ന 'ടോ ടു തംബ്' ശസ്ത്രക്രിയ. മുഴങ്കൈ വേദന, ബ്രാക്യൽ പ്ലെക്‌സസ് & പെരിഫെറൽ നർവ് ഇൻജുറീസ്, കൺജെനിറ്റൽ ഹാന്റ്, റിപ്ലാന്റേഷൻ/ റീവാസ്‌കുലറൈസേഷൻ സർജറികൾ, കൈമുട്ടിനു മുകളിലും താഴെയുമായി സംഭവിക്കുന്ന എല്ലു പൊട്ടലുകൾ ശരിപ്പെടുത്തുക, ന്യൂറോമസ്‌കുലർ ഡിസോർഡർ ക്ലിനിക്ക്, കൈയിലും മുഴങ്കൈയിലുമായി സംഭവിക്കുന്ന സ്‌പോർട്‌സ് ഇൻജുറീസ്, തുടങ്ങിയ രോഗങ്ങൾക്കെല്ലാം ഫലപ്രദമായ ചികിത്സ ഹാന്റ് സർജറി വിഭാഗമാണ് ഇപ്പോൾ കൈകാര്യം ചെയ്യുന്നത്.

കൂടാതെ കൈത്തണ്ടയ്ക്കും മുകൾഭാഗത്തേക്കുമുള്ള ഫ്‌ളാപ് കവർ, കൈത്തണ്ടയിലും മുകൾഭാഗത്തുമുള്ള സെറിബ്രൽ പാഴ്‌സി റികസ്ട്രക്ടീവ് സർജറി, ഞരമ്പു ചുരുങ്ങൽ, ടെൻഡനോപ്പതികൾ തുടങ്ങിയവയും ഹാന്റ് സർജറി വിഭാഗത്തിന്റെ കീഴിൽ ഫലപ്രദമായ ചികിത്സ നൽകി വരുന്ന രോഗങ്ങളാണ്.

അപകടങ്ങളിൽ കൈയ്ക്ക് പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ആവുന്ന രോഗികളെ ഉടൻ തന്നെ ആധുനിക സൗകര്യങ്ങളുള്ള ആശുപത്രികളിൽ എത്തിക്കാൻ സാധിച്ചാൽ അവരുടെ കൈകളുടെ ശേഷി നഷ്ടപ്പെടാതെ പ്രവർത്തനശേഷി വീണ്ടെടുക്കാനുള്ള സാധ്യതയുണ്ട്. ഫലപ്രദമായ ചികിത്സ എല്ലാ രോഗികൾക്കും എത്തിക്കാൻ ആവശ്യമായ ബോധവത്കരണ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടാനാണ് ദേശീയ തലത്തിൽ ഹാന്റ് സർജറി ദിനം ആചരിക്കുന്നത്.

വാഹനാപകടങ്ങളിലും മറ്റും കൈക്ക് ഏൽക്കുന്ന പരിക്കുകൾ പലപ്പോഴും സ്ഥിരമായ വൈകല്യത്തിലേക്ക് എത്തിച്ചേക്കാം. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനും, ജൻമനാലുള്ള കൈകാലുകളിലെ പിളർപ്പ്, കൈകാലുകൾ ഒട്ടിച്ചേർന്നുള്ള അവസ്ഥ, ഇഴപിരിഞ്ഞിരിക്കുന്ന വിരലുകൾ തുടങ്ങിയവയെല്ലാം ശസ്ത്രക്രിയയിലൂടെ പരമാവധി പ്രവർത്തന ക്ഷമത നേടിയെടുക്കാൻ കഴിയും. കടുത്ത കൈവേദന പോലുള്ള അവസ്ഥകൾക്കും ഇതിലൂടെ പരിഹാരം കണ്ടെത്താനാവും.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. ഗോപാലകൃഷ്ണൻ എം എൽ & ഡോ. ഫെബിൻ അഹ്‌മദ് പി ഐ.
മേയ്ത്ര ഹോസ്പിറ്റൽ, കോഴിക്കോട്

Content Highlights: national hand surgery day, hand surgery types


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented