ഗോവിന്ദ് വസന്ത | Photo: https://www.facebook.com/thaikkudambridge, mathrubhumi
തടി കുറയ്ക്കാനായി എളുപ്പവഴികൾ ഇല്ലെന്നാണ് സംഗീതസംവിധായകനും വയലിനിസ്റ്റുമായ ഗോവിന്ദ് വസന്ത പറയുന്നത്. സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഗോവിന്ദിന്റെ ഈ ഉപദേശം. അമിതഭാരം കുറച്ച അനുഭവം ഗോവിന്ദ് പറയുന്നു.
"ചെറുപ്പം മുതൽ നന്നായി ആഹാരം കഴിക്കുമായിരുന്നു. അന്ന് സ്പോർട്സിൽ ആക്ടീവ് ആയിരുന്നതുകൊണ്ട് തടിയുണ്ടെന്ന് തോന്നിയിരുന്നില്ല. റെക്കോഡിങ്ങും മറ്റും തുടങ്ങിയതോടെ സ്ഥിതി മാറി. 2007 മുതൽ ചെൈന്നയിൽ തന്നെയായിരുന്നു. വ്യായാമം ഇല്ലാത്ത സമയമായിരുന്നു അത്. അതോടെ തടി വല്ലാതെ കൂടി. 120 കിലോ വരെയെത്തി. അങ്ങനെയാണ് തടി കുറയ്ക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത്.
ചെന്നൈയിൽതന്നെയുള്ള പ്രതാപ് എന്ന ട്രെയിനറുടെ കീഴിൽ വർക്കൗട്ട് ആരംഭിച്ചു. ഡയറ്റിങ്ങും തുടങ്ങി. വളരെ പതിയെയാണ് ഭാരം കുറഞ്ഞുതുടങ്ങിയത്. 95 കിലോ എത്തിയതോടെ നല്ല കോൺഫിഡൻസ് വന്നു. 2021 ആയപ്പോഴേക്കും അത് 78 കിലോവരെ ആയി. പിന്നീട് 80-85 കിലോയിൽ നിലനിർത്തുകയായിരുന്നു.
Also Read
ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് കൺസിസ്റ്റൻസി പ്രധാനമാണ്. തുടക്കത്തിലെ ആവേശം ഒടുക്കം വരെ നിലനിർത്തണം. ക്രാഷ് ഡയറ്റുകൾ ഡോക്ടറുടെ നിർദേശമില്ലാതെ തുടങ്ങാതിരിക്കുന്നതാണ് നല്ലത്. വ്യായാമമോ ഡയറ്റോ എന്തുമാകട്ടെ സ്വന്തം ശരീരത്തെ അറിഞ്ഞുമാത്രമേ ചെയ്യാവൂ''.
Content Highlights: music director govind vasantha weight loss journey, effective weight loss method
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..