യാത്ര ചെയ്യുമ്പോഴുള്ള ഛർദ്ദി അഥവാ മോഷൻ സിക്ക്നെസ്; രോ​ഗകാരണങ്ങളും തടയാനുള്ള മാർ​ഗങ്ങളും


ഡോ. നീതു ചന്ദ്രൻ  ഇ എൻ ടി സ്പെഷ്യലിസ്റ്റ്

Representative Image | Photo: Gettyimages.in

യാത്രാ പ്രേമികൾക്ക് ഏറ്റവും അനുകൂലമായ ഒരു സാഹചര്യം ആണ് ഇക്കാലത്ത് ഉള്ളത്. യാത്രകളെ അത്യധികം ഇഷ്ടപ്പെടുകയും എന്നാൽ യാത്രാവേളകളിൽ ഉണ്ടാകുന്ന ചർദ്ദിയും മറ്റും മൂലം സംഭവം ഒരു ദുരന്ത പര്യവസായിയായി മാറുകയും ചെയ്യുന്ന അനുഭവങ്ങൾ ധാരാളമുണ്ട് .
ചലിക്കുമ്പോൾ ( യാത്രയിൽ ആവുമ്പോൾ) സംഭവിക്കുന്ന ഛർദ്ദിയെയും അനുബന്ധരോഗങ്ങളെയും കൂടി ആകെ പറയുന്ന പേരാണ് മോഷൻ സിക്ക്നെസ്.

ഏതാണ്ട് ബിസി 400-മുതൽ മോഷൻ സിക്ക്നെസ് സംബന്ധിച്ച വിവരങ്ങൾ ലഭ്യമാണ്. പുരാതന ഗ്രീക്ക് ചരിത്രങ്ങളിൽ കടൽച്ചൊരുക്കിനെ പറ്റിയുള്ള രേഖകളുണ്ട്.

രോഗ സാധ്യത കൂടുതലുള്ളവർ

ശക്തമായ ശാരീരിക ചലനം സംഭവിക്കുമ്പോൾ ആപേക്ഷികമായി ലോകത്തിൽ 80 ശതമാനം പേരിലും രോഗലക്ഷണങ്ങൾ ഉണ്ടാവാറുണ്ട്, എങ്കിലും താഴെ പറയുന്നവർക്ക് രോഗസാധ്യത കൂടുതലാണ് .

 • സ്ത്രീകൾ
 • രണ്ടു വയസ്സിനും 15 വയസ്സിനും ഇടയിലുള്ളവർ
 • ഗർഭിണികൾ
 • മൈഗ്രേൻ ഉള്ളവർ
 • മറ്റ് തലകറക്ക രോഗങ്ങളുള്ളവർ
 • രോഗലക്ഷണങ്ങൾ
വളരെ ചെറിയ ലക്ഷണങ്ങൾ മുതൽ അങ്ങേയറ്റം ബുദ്ധിമുട്ടുണ്ടാക്കുന്ന ലക്ഷണങ്ങൾ വരെ ഉണ്ടാവാം.

 • ശർദ്ദി
 • മനംപിരട്ടൽ
 • ക്ഷീണം
 • തലവേദന
 • തലകറക്കം
 • ദേഷ്യം
രോഗകാരണങ്ങൾ

രോഗകാരണം പൂർണ്ണമായും തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും തലച്ചോറിലെ കാഴ്ചയുടെയും സന്തുലിതാവസ്ഥയുടെയും വിവിധ കേന്ദ്രങ്ങൾ തമ്മിൽ സംവേദനത്തിൽ വരുന്ന പരസ്പരധാരണ കുറവാണ് പൊതുവിൽ മോഷൻ സിക്ക്നെസ് രോഗത്തിന് കാരണമായി കണക്കാക്കപ്പെടുന്നത്.

മോഷൻ സിക്ക്നെസ് തടയാനുള്ള മാർഗങ്ങൾ

ശീലങ്ങളിലും ജീവിത രീതികളിലും ഉള്ള ചെറിയ മാറ്റങ്ങൾ വഴി മോഷൻ സിക്ക്നെസ് നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞാൽ അതാണ് ഏറ്റവും അഭികാമ്യം. എന്തൊക്കെയാണ് അവ എന്ന് പറയാം,

1) യാത്രാ സമയങ്ങളിൽ ചലന കേന്ദ്രത്തെ നിയന്ത്രിക്കുക

വേഗത്തിലുള്ളതും വിവിധ ദിശയിൽ ഉള്ളതുമായ ചലനങ്ങൾ ഒഴിവാക്കുക.
കാലാവസ്ഥാവ്യതിയാനങ്ങൾ ഉള്ള സമയത്ത് യാത്രകൾ ഒഴിവാക്കുക.
വലിയ വളവ് തിരിവുകളുള്ള പാതകൾ യാത്രക്ക് ഒഴിവാക്കുക.

2) വാഹനങ്ങൾക്കുള്ളിലെ ചലനത്തെ നിയന്ത്രിക്കുക

ഉദാഹരണത്തിന് വിമാനത്തിൽ ചിറകിന് സമീപമുള്ള സീറ്റിലിരിക്കുക, ചെറിയ മോട്ടോർ വാഹനങ്ങളിൽ ഡ്രൈവർക്ക് സമീപം മുന്നോട്ടു നോക്കാവുന്ന വിധത്തിൽ ഇരിപ്പ് ഉറപ്പിക്കുക,വാഹനം ഡ്രൈവ് ചെയ്യുക,ബസ്, ട്രെയിൻ എന്നിവയിൽ മുൻഭാഗത്ത് മുന്നോട്ടു നോക്കി ഇരിക്കുക.

3) ചലനങ്ങളുമായ് പതുക്കെ പൊരുത്തപ്പെടുന്ന രീതി ശീലിക്കുക. (Habituate Motion)

ചെറിയ രീതിയിൽ നിരന്ന റോഡിൽ യാത്ര തുടങ്ങി പതുക്കെ സ്പീഡ് കൂട്ടുകയും, ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് അനുസരിച്ച് സ്പീഡ് കുറക്കുകയും ചെയ്യുക. ഇങ്ങനെ ചലനങ്ങളുമായി പതിയെ പൊരുത്തപ്പെടാൻ ശ്രമിക്കുക.

4) കാഴ്ചയും ചലനവും തമ്മിൽ ഏകോപിപ്പിക്കുക

യാത്രക്കിടയിൽ വായന, ഫോൺ സ്‌ക്രീനിൽ ശ്രദ്ധ ചെലുത്തുന്നത്, ഫോട്ടോഗ്രാഫി എന്നിവ ഒഴിവാക്കുക.

നേരെ മുൻപിലേക്ക് ദൂരെ ചക്രവാളത്തിലേക്ക് നോക്കുക...അല്ലെങ്കിൽ കണ്ണടച്ച് തലയുടെ ചലനം പരിമിതമാക്കി ചാരി ഇരിക്കുക.

സൺഗ്ലാസ്സ് ധരിക്കുക .

5) ശാരീരികമാനസിക വൈകാരിക ഉത്തേജനങ്ങൾ ഒഴിവാക്കുക

 • മദ്യം ഒഴിവാക്കുക.
 • യാത്രയ്ക്കുമുമ്പ് ലഘുവായി മാത്രം ഭക്ഷണങ്ങൾ കഴിക്കുക. കൊഴുപ്പും അസിഡിറ്റിയും കൂടിയ ഭക്ഷണങ്ങൾ ഒഴിവാക്കുക.
 • യാത്രയ്ക്കിടയിൽ ഉറങ്ങാൻ ശ്രമിക്കുക.
 • ക്ഷീണവും നിർജ്ജലീകരണവും ഒഴിവാക്കുക.
 • ധാരാളമായി വായു സഞ്ചാരമുള്ളിടത്ത് ഇരിക്കാൻ ശ്രമിക്കുക.
 • മോഷൻ സിക്ക്നെസ് സംബന്ധിച്ച് സംസാരിക്കാതിരിക്കുക.
 • പാട്ടുകേൾക്കുക.
മരുന്നുകൾ

യാത്രയോട് അനുബന്ധമായി ഉണ്ടാകാവുന്ന ഈ രോഗാവസ്ഥ ഒഴിവാക്കാൻ ധാരാളം മരുന്നുകൾ വിപണിയിലുണ്ട്. ഡോക്ടറുടെ നിർദ്ദേശത്തോടെ ഇവയിൽ ഉചിതമായത് യാത്രക്ക് മുന്നോടിയായി കഴിക്കാം.

ഇത്തരത്തിൽ മരുന്നുകളും, മേൽപ്പറഞ്ഞ മറ്റു ഉപാധികളും ശീലമാക്കിയാൽ മോഷൻ സിക്ക്നെസ് നിയന്ത്രണ വിധേയമാക്കാൻ കഴിയും.

കടപ്പാട്: കെ.ജി.എം.ഒ.എ അമൃതകിരണം

Content Highlights: motion sickness symptoms and treatment


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented