Representative Image| Gettyimages.in
കോറോണയുടെ രണ്ടാം തരംഗത്തില്‍ രാജ്യത്തുടനീളം വിവിധ പ്രായപരിധിയിലുള്ള ആയിരക്കണക്കിന് കുട്ടികള്‍ക്ക് കൊറോണ ബാധിച്ചത് രക്ഷിതാക്കളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഭൂരിഭാഗം കുട്ടികളിലും രോഗം ഗുരുതരമായിരുന്നില്ലെങ്കിലും കുട്ടികള്‍ക്ക് രോഗം വരാതെ സൂക്ഷിക്കേണ്ടത് അനിവാര്യമാണെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. കോവിഡ് ബാധിച്ച കുട്ടികള്‍ക്ക് നല്‍കേണ്ട ചികിത്സയേയും പരിചരണത്തെയും പ്രതിരോധ മാര്‍ഗങ്ങളെയും കുറിച്ച് കൂടുതലറിയേണ്ടത് ഏറെ ആവശ്യമാണ്
കോവിഡ് കുട്ടികളെ കൂടുതലായി ബാധിക്കുന്നുവോ
മുതിര്‍ന്നവരെ പോലെ തന്നെ കുട്ടികള്‍ക്കും കോവിഡ് വരാനുള്ള സാധ്യതയുണ്ട്. ദേശീയ തലത്തില്‍ ഒടുവില്‍ നടത്തിയ സിറോ സര്‍വേ അനുസരിച്ച്, സര്‍വ്വേയില്‍ ഉള്‍പ്പെട്ട കുട്ടികളില്‍ ഇരുപത്തിയഞ്ച് ശതമാനവും കോവിഡ്് ബാധിതരാണ്. പത്ത് വയസ്സില്‍ താഴെ പ്രായപരിധിയിലുള്ള കുട്ടികളില്‍പ്പോലും മറ്റ് പ്രായത്തിലുള്ളവരെപ്പോലെ തന്നെ രോഗബാധ കാണുന്നു. ദേശീയ തലത്തിലുള്ള കണക്കനുസരിച്ച്, ഒന്നാം തരംഗത്തില്‍ മൂന്ന് മുതല്‍ നാല് ശതമാനം വരെയുള്ള കുട്ടികള്‍ക്ക് ലക്ഷണങ്ങളോടെ രോഗം ബാധിച്ചിരുന്നു. രണ്ടാം തരംഗത്തിലും ഇതേ ശതമാനം തന്നെയാണ് കുട്ടികളിലുള്ള രോഗബാധ. എന്നാല്‍ , ഇത്തവണ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ രോഗം ബാധിച്ച കുട്ടികളുടെ എണ്ണവും കൂടുന്നു.
രണ്ടാം തരംഗത്തില്‍ കുട്ടികളില്‍ രോഗം തീവ്രമാകുന്നുണ്ടോ?
ഭൂരിപക്ഷം കുട്ടികളും രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരോ ഗുരുതരമല്ലാത്ത വിധം (മൈല്‍ഡ്്) അസുഖം ബാധിച്ചവരോ ആണ്. വീട്ടിലുള്ള ഒന്നിലധികംപേര്‍ കോവിഡ് ബാധിതരാണെങ്കില്‍ കുട്ടികള്‍ക്കും രോഗം വരാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിലുള്ള മിക്ക സാഹചര്യങ്ങളിലും കുട്ടികളില്‍ , പ്രത്യേകിച്ച് പത്ത് വയസ്സിന് താഴെയുള്ളവരില്‍ രോഗ ലക്ഷണങ്ങള്‍ പ്രകടമാകുന്നില്ല. അസുഖം ബാധിച്ചവരിലാകട്ടെ ഗുരുതരമല്ലാത്ത വിഭാഗത്തിലുള്ളതും സാധാരണ ലക്ഷണങ്ങളായ ജലദോഷം, വയറിളക്കം എന്നിവയോടെയുള്ളതുമായ രോഗബാധയാണ് പൊതുവേ കാണുന്നത്.
എന്നാല്‍ , ജന്മനാ ഉള്ള ഹൃദയ രോഗങ്ങള്‍, പ്രമേഹം, ആസ്ത്മ, കാന്‍സര്‍, ഏതെങ്കിലും തരത്തില്‍ രോഗപ്രതിരോധ ശേഷി കുറഞ്ഞ കുട്ടികള്‍ തുടങ്ങിയവരില്‍ രോഗം ഗുരുതരമാകാനുള്ള സാധ്യത കൂടുതലാണ്. കോവിഡ് -19 ബാധിച്ച കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ തികഞ്ഞ ശ്രദ്ധ പുലര്‍ത്തണം. രോഗ ബാധയുടെ രണ്ടാമത്തെ ആഴ്ചയിലോ അതിനു ശേഷമോ ആണ് കുട്ടികളില്‍ ഗുരുതരമായ പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകുന്നതായി കണ്ടുവരുന്നത്.
രണ്ടാം തരംഗത്തില്‍ കുട്ടികളെ കൂടുതലായി കോവിഡ് ബാധിക്കുന്നുവെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ഒന്നുമില്ല. കൂടുതല്‍ മുതിര്‍ന്നവര്‍ക്ക് രോഗം ബാധിക്കുന്നതിനാല്‍ രോഗം പിടിപെടുന്ന കുട്ടികളുടെ എണ്ണവും കൂടുന്നു എന്നേയുള്ളു.
കുട്ടികളുടെ കോവിഡ് ചികിത്സ വ്യത്യസ്തമാണോ
രോഗലക്ഷണങ്ങള്‍ പ്രകടമല്ലാത്ത കുട്ടികള്‍ക്ക് മരുന്നുകളുടെ ആവശ്യമില്ല. ഗുരുതരമല്ലാത്ത (മൈല്‍ഡ്്) രോഗബാധയുള്ളവര്‍ക്ക് പനിയും അനുബന്ധ ലക്ഷണങ്ങളും കുറയ്ക്കുന്നതിനായി പാരസെറ്റമോള്‍ നല്‍കാം. വയറിളക്കം ഉണ്ടെങ്കില്‍ നിര്‍ജലീകരണം തടയുന്നതിനായി ഒആര്‍എസും ധാരാളമായി പാനീയങ്ങള്‍ കുടിക്കാനുമാണ് നിര്‍ദേശിക്കുക. ഇതിനേക്കാള്‍ തീവ്രവും (മോഡറേറ്റ്) ഗുരുതരവും (സിവിയര്‍) ആയ അവസ്ഥകളില്‍ ചികിത്സ മുതിര്‍ന്നവരുടേത് പോലെ തന്നെ ആയിരിക്കും
ശ്വാസ തടസം, വര്‍ധിച്ച ശ്വസനനിരക്ക്, ഭക്ഷണം കഴിക്കുന്നതിനെപ്പോലും തടസപ്പെടുന്ന തരത്തിലുള്ള ശക്തമായ ചുമ, ഓക്‌സിജന്റെ അളവ് കുറയുക (ഹൈപ്പോക്‌സിയ), നിയന്ത്രണാതീതമായ പനി, സാധാരണമല്ലാത്ത ലക്ഷണങ്ങളായ തൊലിയിലെ തടിപ്പ്, അമിതമായ ഉറക്കം എന്നിവയുണ്ടെങ്കി ഉടന്‍ ഡോക്ടറെ കാണുക.
കുട്ടികളിലെ കോവിഡാനന്തര പ്രശ്‌നങ്ങള്‍
കോവിഡ് 19 നീണ്ടുനില്‍ക്കുന്ന അവസ്ഥ ചില കുട്ടികളില്‍ കണാം. കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളും കുട്ടികള്‍ക്കുണ്ടാകാം. ഇതുവരെ ബാധിച്ചിട്ടേയില്ലാത്ത പ്രമേഹം, ഹൈപ്പര്‍ ടെന്‍ഷന്‍ എന്നിവപോലുള്ള രോഗങ്ങളും കോവിഡ് ഭേദപ്പെട്ട് മൂന്നു മുതല്‍ ആറ് മാസത്തിനു ശേഷം പോലും പിടിപെടാം. ഗുരുതരമായ കൊറോണയില്‍ നിന്ന് മുക്തരായ കുട്ടികളുടെ രക്ഷിതാക്കള്‍ തുടര്‍ച്ചയായി ഡോക്ടറുമായി ബന്ധം പുലര്‍ത്തി കുട്ടിയുടെ ആരോഗ്യ സ്ഥിതി നിരീക്ഷിക്കണം.
കുട്ടിക്ക് കോവിഡ് ബാധിച്ച കുഞ്ഞുങ്ങളുടെ പരിചരണം
കുട്ടിക്ക് കോവിഡ് - 19 ബാധിക്കുകയും രക്ഷിതാക്കള്‍ക്ക് അസുഖം ഇല്ലാതിരിക്കുകയും ചെയ്താല്‍ കുഞ്ഞിനെ പരിചരിക്കുമ്പോള്‍ കുടുംബത്തില്‍ ഉള്ളവര്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചുവേണം അവരെ പരിചരിക്കാന്‍. കുടുംബത്തിലെ എല്ലാവരും കോവിഡ് പരിശോധന നടത്തുക. കുട്ടിയെ പരിചരിക്കുന്നയാള്‍ സാധ്യമായ എല്ലാ പ്രതിരോധമാര്‍ഗങ്ങളും സ്വീകരിക്കണം. ഇരട്ട മാസ്‌ക്, ഫേസ് ഷീല്‍ഡ്, ഗ്ലൗസ് എന്നിവ കുട്ടിയെ ശുശ്രൂഷിക്കുമ്പോള്‍ ധരിക്കുക. ഒരാള്‍ തന്നെ കുട്ടിയെ നോക്കുന്നതാവും ഉത്തമം. ഡോക്ടറുടെ മാര്‍ഗനിര്‍ദേശവും മേല്‍നോട്ടവും അനുസരിച്ചാവണം പരിചരണം. കുട്ടിയും പരിചരിക്കുന്നയാളും കുടുംബത്തിലെ മറ്റുള്ളവരില്‍ നിന്നും സ്വയം ഐസൊലേറ്റ് ചെയ്യുക.
നവജാത ശിശുക്കളുടെ അമ്മമാര്‍ക്ക് രോഗബാധയുണ്ടായാല്‍
ഈ സാഹചര്യത്തില്‍ കോവിഡ് പോസിറ്റീവ് അല്ലാത്ത ഒരാള്‍ കുഞ്ഞിനെ പരിചരിക്കണം. എന്നാല്‍ മുലപ്പാ ശേഖരിച്ച് കുഞ്ഞിന് ലഭ്യമാക്കണം. കുട്ടിയുടെ ശരിയായ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും വികാസത്തിനും മുലപ്പാല്‍ അത്യന്താപേക്ഷിതമാണ്. കൊറോണ ബാധിച്ച അമ്മയുടെ മുലപ്പാലില്‍ കൊറോണ വൈറസിനെതിരേയുള്ള ആന്റിബോഡികള്‍ ഉണ്ട്. മറ്റാരും കുഞ്ഞിനെ നോക്കാന്‍ ഇല്ലെങ്കില്‍ അമ്മ ഡബിള്‍ മാസ്‌കും ഫേസ് ഷീ ഡും ധരിക്കുകയും കൈകള്‍ ഇടയ്ക്കിടെ കഴുകുകയും ചുറ്റുപാടുകള്‍ അണു വിമുക്തമാക്കുകയും വേണം.
രോഗപ്രതിരോധത്തിനായി കുട്ടികള്‍ക്കും വേണം ഒരു ജീവിതശൈലി
മുതിര്‍ന്ന കുട്ടികള്‍ക്ക് രോഗപ്രതിരോധത്തിനായി കോവിഡിന് അനുസരിച്ചുള്ള ജീവിതശൈലി (കോവിഡ് അപ്പ്രോപ്പ്രിയേറ്റ് ബിഹേവിയര്‍) പാലിക്കാം. രണ്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ മാസ്‌ക് ധരിക്കുന്നത് റെക്കമന്റ് ചെയ്യുന്നില്ല. രണ്ടു മുതല്‍ അഞ്ച് വരെയുള്ള കുട്ടികള്‍ മാസ്‌ക് ധരിക്കാന്‍ മടി കാണിക്കുന്നവരാണ്. അവരെ വീടിനുള്ളില്‍ തന്നെ സുരക്ഷിതരാക്കി ഇരുത്തുന്നതാണ് നല്ലത്. കായികവും മാനസികവുമായ വളര്‍ച്ചക്ക് ആവശ്യമായ കാര്യങ്ങള്‍ അവര്‍ക്കു വേണ്ടി വീടിനുള്ളില്‍ ഒരുക്കാം. കുട്ടികളുടെ ശാരീരിക- മാനസിക വളര്‍ച്ചയി ആദ്യ അഞ്ചുവര്‍ഷം നിര്‍ണ്ണായകമാണ്.
പതിനെട്ടു വയസിനു മുകളിലുള്ള എല്ലാ കുടുംബാംഗങ്ങളും കൊറോണ പ്രതിരോധത്തിനായുള്ള വാക്‌സീന്‍ സ്വീകരിക്കണം. മുതിര്‍ന്നവര്‍ സുരക്ഷിതരായാല്‍ കുട്ടികളും സുരക്ഷിതരായി നിലനില്‍ക്കും. മുലയൂട്ടുന്ന അമ്മമാരിലും വാക്‌സീന്‍ സുരക്ഷിതമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍, അവരും വാക്‌സിന്‍ എടുക്കണം.
(ശിശുരോഗവിദഗ്ധനും നാഷണല്‍ കോവിഡ് - 19 ടാസ്‌ക് ഫോഴ്‌സിലെ മുതിര്‍ന്ന അംഗവുമാണ് ലേഖകന്‍)
കടപ്പാട്- UNICEF
Content Highlights: More children infected in Covid second wave, but no need for panic


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..