നിപ്പയും കോവിഡും നേരിട്ട നമ്മള്‍ മങ്കിപോക്സിനെയും അതിജീവിക്കും; ജാ​ഗ്രത വേണം ഈ കാര്യങ്ങളിൽ


ഡോ. നുസൈബത്ത് കൊറ്റാടന്‍

പോക്‌സ് വൈറസ് കുടുംബത്തിലെ ഓര്‍ത്തോപോക്‌സ് വിഭാഗത്തില്‍ പെട്ട മങ്കിപോക്‌സ് വൈറസ് ആണ് ഈ രോഗം വരുത്തുന്നത്.

Representative Image | Photo: Gettyimages.in

ന്ത്യയിലെ ആദ്യ മങ്കിപോക്‌സ് കേസുകള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. കോവിഡിനെപ്പോലെ അത് നമ്മുടെ വീടിന്റെ അകത്തളങ്ങളില്‍ എത്തുന്നതിന് മുന്‍പേ എങ്ങിനെ പ്രതിരോധിക്കണം എന്ന് അറിഞ്ഞിരിക്കണം.

അല്‍പ്പം ചരിത്രം

1958ല്‍ ഗവേഷണത്തിനായി വളര്‍ത്തിയിരുന്ന കുരങ്ങുകളില്‍ ആണ് ഈ അസുഖം ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. 1970ല്‍ ആണ് മനുഷ്യനില്‍ ആദ്യമായി മങ്കിപോക്‌സ് സ്ഥിരീകരിക്കപ്പെട്ടത്. അതിന് ശേഷം പല ആഫ്രിക്കന്‍ രാജ്യങ്ങൡും ഈ വൈറസിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. കുരങ്ങുകളില്‍ നിന്ന് മാത്രമല്ല ഈ വൈറസ് മനുഷ്യരിലേക്കെത്തുന്നത്. മറ്റ് സസ്തനികള്‍, എലി, അണ്ണാന്‍, മുയല്‍ തുടങ്ങിയവയില്‍ നിന്നും രോഗം ബാധിക്കാം.

കാരണക്കാരന്‍ ആര്?

പോക്‌സ് വൈറസ് കുടുംബത്തിലെ ഓര്‍ത്തോപോക്‌സ് വിഭാഗത്തില്‍ പെട്ട മങ്കിപോക്‌സ് വൈറസ് ആണ് ഈ രോഗം വരുത്തുന്നത്. 1980ല്‍ നിര്‍മാര്‍ജ്ജനം ചെയ്ത വസൂരി വൈറസുമായി ഇതിന് സാമ്യമുണ്ട്. വൈറസുമായി സമ്പര്‍ക്കത്തില്‍ വന്ന ശേഷ മൂന്ന് ആഴ്ചക്കുള്ളില്‍ രോഗം ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം.

രോഗലക്ഷണങ്ങള്‍

 • പനി, തലവേദന, ശരീരവേദന, നടുവേദന, ക്ഷീണം, കഴലവീക്കം, ത്വക്കില്‍ കുമിളകള്‍.
 • പനി തുടങ്ങി 1 മുതല്‍ 3 ദിവസത്തിനുള്ളില്‍ ചര്‍മ്മത്തില്‍ കുമിളകള്‍ പ്രത്യക്ഷപ്പെടാം. മുഖത്ത് നിന്ന് തുടങ്ങി ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു.
 • മുഖം, വായ, കണ്ണ്, കൈവെള്ള, കാലടി, സ്വകാര്യ ഭാഗങ്ങള്‍, എന്നിവിടങ്ങളിലും വേദനയുള്ള കുമിളകള്‍ കാണാം.
 • അപൂര്‍വ്വമായി മാത്രമേ ചൊറിച്ചില്‍ അനുഭവപ്പെടുന്നുള്ളൂ.
 • കുമിളകളിലെ സ്രവം അസുഖം വ്യാപിക്കാന്‍ കാരണമാകുന്നു.
 • എല്ലാ രോഗികള്‍ക്കും ശരീരം മുഴുവന്‍ കുമിളകള്‍ വരണമെന്നില്ല.
 • അസുഖം പൂര്‍ണ്ണമായി ഭേദമാകാന്‍ 2 മുതല്‍ 4 ആഴ്ചവരെ സമയം എടുക്കാം.
മങ്കിപോക്‌സ് പകരുന്നതെങ്ങിനെ?

 • രോഗിയുമായി അടുത്ത ശരീരബന്ധം പുലര്‍ത്തുക
 • കുമിളകളിലെ സ്രവവുമായി സമ്പര്‍ക്കം വരിക
 • രോഗി ഉപയോഗിക്കുന്ന, ഉപയോഗിച്ചിരുന്ന ശരീര സ്രവങ്ങള്‍ കലരാനിടയുള്ള സാധനങ്ങള്‍ (ബെഡ്ഷീറ്റ്, പുതപ്പ്, വസ്ത്രങ്ങള്‍, ടവ്വല്‍, പ്രതലങ്ങള്‍, ഇലക്ട്രോണിക്‌സ്, പാത്രങ്ങള്‍) മുതലായവയുമായി സമ്പര്‍ക്കം വരിക.
 • ദീര്‍ഘനേരം മുഖാമുഖം സംസാരിച്ചാല്‍ ശ്വസനസ്രവങ്ങളിലൂടെ രോഗം പകരാം
 • വായയിലോ മൂക്കിലോ ചെയ്യുന്ന പ്രൊസീജ്യറുകളിലൂടെ ആരോഗ്യപ്രവര്‍ത്തകരിലേക്കും രോഗം പകരാം.
 • അമ്മയില്‍ നിന്ന് ഗര്‍ഭസ്ഥ ശിശുവിലേക്ക്
 • അസുഖം ബാധിച്ച മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക്
അസുഖം പകരുന്നതെപ്പോള്‍?

ലക്ഷണങ്ങള്‍ തുടങ്ങുന്നത് മുതല്‍ മുറിവുകള്‍ പൂര്‍ണ്ണമായി ഉണങ്ങി പുതിയ തൊലി വരുന്നത് വരെ മറ്റൊരു വ്യക്തിയിലേക്ക് പടരാന്‍ സാധ്യതയുണ്ട്.

സങ്കീര്‍ണ്ണതകള്‍

 • കുമിളകളില്‍ ബാക്ടീരിയ മൂലമുള്ള അണുബാധ
 • ന്യൂമോണിയ
 • ആശയക്കുഴപ്പം
 • കണ്ണിനുള്ള തകരാറുകള്‍
 • ഉണങ്ങിയ മുറിപ്പാടുകളില്‍ കറുപ്പ്/വെളുപ്പ് നിറ വ്യത്യാസം അല്ലെങ്കില്‍ കട്ടിയുള്ള മുറിപ്പാടുകള്‍
 • കുട്ടികള്‍, ഗര്‍ഭിണികള്‍, രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരില്‍ സങ്കീര്‍ണ്ണതകള്‍ വരാനുള്ള സാധ്യത കൂടുതലാണ്.
പരിശോധന

കേരളത്തില്‍ ആലപ്പുഴയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മങ്കിപോക്‌സിനുള്ള ആര്‍ടി-പിസിആര്‍ പരിശോധന നടത്താന്‍ സധിക്കും. മൂക്കില്‍ നിന്നും തൊണ്ടയില്‍ നിന്നുമുള്ള സ്രവങ്ങള്‍ ആണ് ആര്‍ടി-പിസിആര്‍ പരിശോധനയ്ക്കായി അയക്കുന്നത്.

പ്രതിരോധ മാര്‍ഗ്ഗങ്ങള്‍

1) രോഗികള്‍ ചെയ്യേണ്ടത്

 • സ്വയം ഐസൊലേഷനില്‍ പോകുക
 • കുടുംബാംഗങ്ങളുമായും വളര്‍ത്ത് മൃഗങ്ങളുമായും ശാരീരിക അകലം പാലിക്കുക
 • മറ്റുള്ളവരുമായി ഇടപെടേണ്ട സാഹചര്യം വരികയാണെങ്കില്‍ മാസ്‌ക്, ഗ്ലൗസ്സ്, ശരീരം പൂര്‍ണ്ണമായും മറയ്ക്കുന്ന രീതിയില്‍ ഉള്ള വസ്ത്രങ്ങള്‍ ധരിക്കുക (കുമിളകളിലെ സ്രവങ്ങള്‍ മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ വരാതെ ശ്രദ്ധിക്കുക).
 • നന്നായി വെള്ളം കുടിക്കുക
 • വ്യക്തിശുചിത്വവും, പരിസര ശുചിത്വവും പാലിക്കുക
 • കുമിളകള്‍ ഇടയ്ക്കിടെ സ്പര്‍ശിക്കുന്നതും പൊട്ടിക്കുന്നതും ഒഴിവാക്കുക. ഇത് അണുബാധയുണ്ടാക്കുവാനും മുറിപ്പാടുകള്‍ ഉണ്ടാക്കുവാനും കാരണമാകും.
2) കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചെയ്യേണ്ടത്

 • രോഗിയുമായി അടുത്ത ശാരീരിക ബന്ധം/ലൈംഗിക ബന്ധം ഒഴിവാക്കുക
 • ശരീരസ്രവങ്ങളിലും കുമിളകളിലും സ്പര്‍ശിക്കാതിരിക്കുക
 • രോഗി ഉപയോഗിക്കുന്ന സാധനങ്ങള്‍ തൊടാതിരിക്കുക
 • കൈകള്‍ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക/സാനിറ്റൈസര്‍ ഉപയോഗിക്കുക
 • 1 മീറ്റര്‍ എങ്കിലും അകലം പാലിക്കുക
3) സമൂഹം ചെയ്യേണ്ടത്

 • കോവിഡ് നമ്മെ പഠിപ്പിച്ച ശീലങ്ങളിലേക്ക് തിരിച്ച് പോവുക.
 • സാമൂഹിക അകലം പാലിക്കുക
 • മാസ്‌ക് ധരിക്കുക
 • സാനിറ്റൈസര്‍ ഉപയോഗിക്കുക
വാക്‌സിനുകള്‍ ലഭ്യമാണോ?

JYNNEOS, ACAM 2000 എന്നീ രണ്ട് എഫ് ഡി എ അംഗീകാരമുള്ള വാക്‌സിനുകളാണ് നിലവില്‍ ലഭ്യമായിട്ടുള്ളത്. 2 ഡോസ് ഉള്ള ഈ വാക്‌സിനുകള്‍ ഇപ്പോള്‍ ഇന്ത്യയില്‍ ലഭ്യമല്ല. വസൂരി വൈറസുമായി അടുത്ത ബന്ധം ഉള്ളതിനാല്‍ മങ്കിപോക്‌സിന് വസൂരി വാക്‌സിന്‍ ഫലപ്രദമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ചികിത്സ എങ്ങിനെ?

 • ഗുരുതരമായ അസുഖങ്ങള്‍ ഉള്ളവര്‍ക്ക് ഉപയോഗിക്കാനായി TECOVIRIMAT എന്നൊരു ആന്റി വൈറല്‍ മെഡിസിന്‍ എഫ് ഡി എ അംഗീകരിച്ചിട്ടുണ്ട്.
 • ഗുരുതരമല്ലാത്ത അസുഖം ഉള്ളവര്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന തങ്ങളുടെ രോഗലക്ഷണങ്ങള്‍ക്ക് അനുസരിച്ചുള്ള മരന്നുകളാണ് ഉപയോഗിക്കേണ്ടത്.
 • നന്നായി വെള്ളം കുടിക്കുക, വിശ്രമിക്കുക
 • ചര്‍മത്തിലെ കുമിളകള്‍ അണുബാധ വരാതെ സൂക്ഷിക്കുക. അണുബാധ വന്നാല്‍ ഡോക്ടറുടെ സമ്മതത്തോടെ ആന്റിബയോട്ടിക് മരുന്നുകള്‍ ഉപയോഗിക്കാവുന്നതാണ്.
നിപ്പയും കോവിഡും നേരിട്ട നമ്മള്‍ ഇതിനെയും അതിജീവിക്കും.

റഫറന്‍സ്: WHO ഗൈഡ്‌ലൈന്‍സ് ജൂലൈ 12, 2022
സിഡിസി (സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ ) ഗൈഡ്‌ലൈന്‍സ്.

കോഴിക്കോട് വി.പി.എസ് ലേക് ഷോര്‍ മെഡിക്കല്‍ സെന്ററിൽ ഫാമിലി ഫിസിഷ്യന്‍ ആണ് ലേഖിക

Content Highlights: monkeypox causes symptoms treatment and prevention

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


Vairajathan Temple

ചിട്ടി കാരണം അനാഥമായിപ്പോയൊരു ദൈവം | നാടുകാണി

Sep 11, 2021

Most Commented