'റീല്‍സ് ചെയ്ത് പരിചയമൊന്നുമില്ല, മന്ത്രിയുടെ പോസ്റ്റ് കണ്ടതിന്റെ ഞെട്ടലിലാണ് ഇപ്പോഴും'


ഡ്യൂട്ടിക്കിടയില്‍ വീണുകിട്ടിയ ഒഴിവുസമയത്ത് നടത്തിയ പരിശീലനത്തിന് ശേഷമായിരുന്നു ഡാന്‍സ് കളിച്ചത്.

സാവൻ സാറാ മാത്യുവും സഫീജ് അലിയും | Photo: instagram/ savan sara mathew

ശുപത്രിയില്‍ അസുഖവുമായി ചെല്ലുമ്പോള്‍ അതു പരിശോധിച്ച് മരുന്നെഴുതുന്ന ഡോക്ടര്‍മാരെയാണ് നമ്മളില്‍ പലര്‍ക്കും പരിചയം. അവരുടെ ഗൗരവഭാവമായിരിക്കും നമ്മള്‍ പലപ്പോഴും കണ്ടിട്ടുണ്ടാകുക. എന്നാല്‍ മനോഹരമായ ടീം വര്‍ക്കിലൂടേയും നൃത്തച്ചുവടുകളിലൂടേയും ആളുകളുടെ ഹൃദയത്തിലിടം നേടുകയാണ് രണ്ട് യുവഡോക്ടര്‍മാര്‍.

വയനാട് നല്ലൂര്‍നാട് സര്‍ക്കാര്‍ ട്രൈബല്‍ ആശുപത്രിയിലെ സൂപ്രണ്ട് ഡോ. സാവന്‍ സാറാ മാത്യുവും മെഡിക്കല്‍ ഓഫീസര്‍ ഡോ. സഫീജ് അലിയുമാണ് കലാകാരന്‍മാരായ ആ ഡോക്ടര്‍മാര്‍. ഗോത്ര ജന വിഭാഗങ്ങള്‍ക്ക് ഏറെ ആശ്വാസകരമാണ് നല്ലൂര്‍നാടിലെ ഈ കാന്‍സര്‍ ചികിത്സാ കേന്ദ്രം. സംസ്ഥാനത്ത് തന്നെ ഏറ്റവും നന്നായി ഒ.പി. കീമോതെറാപ്പി നല്‍കുന്ന ആശുപത്രികളില്‍ ഒന്നാണിതെന്നും ആയിരക്കണക്കിന് രോഗികള്‍ക്ക് മികച്ച സേവനമാണ് ഇവര്‍ നല്‍കുന്നതെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് തന്നെ അഭിനന്ദിച്ചിരുന്നു.

ഈ ടീം വര്‍ക്കിനൊപ്പം ഡാന്‍സിലും തങ്ങളുടെ ഒത്തൊരുമ കാണിച്ചിരിക്കുകയാണ് സാവനും സഫീജും. പൃഥ്വിരാജിന്റെ പുതിയ ചിത്രമായ കടുവയിലെ 'പാലാപ്പള്ളി തിരുപ്പള്ളി..' എന്നു തുടങ്ങുന്ന പാട്ടിന് ചുവടുവെച്ച് അവര്‍ സോഷ്യല്‍ മീഡിയയുടെ തരംഗമായി. ഡ്യൂട്ടിക്കിടയില്‍ വീണുകിട്ടിയ ഒഴിവുസമയത്ത് നടത്തിയ പരിശീലനത്തിന് ശേഷമായിരുന്നു ഡാന്‍സ് കളിച്ചത്. അത് ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് ആയി പങ്കുവെയ്ക്കുകയും ചെയ്തു.

എന്നാല്‍ ഇങ്ങനെ റീല്‍സ് ആയി പങ്കുവെയ്ക്കണം എന്ന ഉദ്ദേശത്തോടെ ആദ്യമായാണ് വീഡിയോ എടുത്തതെന്ന് സാവന്‍ പറയുന്നു. രണ്ടു മൂന്നു ദിവസം പ്രാക്ടീസ് ചെയ്തു. ക്ലാസിക്കല്‍ ഡാന്‍സ് നാലാം വയസു മുതല്‍ പഠിച്ചിട്ടുണ്ട്. എന്നാല്‍ പഠനകാര്യങ്ങളുടെ തിരക്കായതോടെ ഒരു ബ്രേക്ക് എടുക്കുകയായിരുന്നെന്നും ഇപ്പോഴാണ് വീണ്ടും ഡാന്‍സ് തുടങ്ങിയതെന്നും സാവന്‍ പറയുന്നു.

എന്നാല്‍ നൃത്തം ഇതുവരെ സഫീജ് പഠിച്ചിട്ടില്ല. കോളേജിലുള്ള സമയം കളിക്കുമായിരുന്നു എന്നു മാത്രം. 'പാലാപ്പള്ളി പാട്ടിന്റെ ഒരു റീല് കണ്ടപ്പോ നമുക്കും ചെയ്താലോ എന്നു മാഡത്തോട് ചോദിക്കുകയായിരുന്നു. മാഡം പെട്ടെന്നുതന്നെ ഓക്കെ പറയുകയും ചെയ്തു.' സഫീജ് പറയുന്നു.

ഇരുവരും ഇപ്പോഴും ആരോഗ്യ മന്ത്രിയുടെ ഫെയ്ബുക്ക് പേജില്‍ വീഡിയോ കണ്ടതിന്റെ ഞെട്ടലിലാണ്. മന്ത്രി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും അത് ഇവിടേയുള്ള സ്റ്റാഫിന് വലിയ പ്രചോദനമാകുമെന്നും ഇരുവരും പറയുന്നു. ആശുപത്രിയില്‍ എല്ലാ കാര്യങ്ങളും ടീം വര്‍ക്ക് ആയാണ് ചെയ്യുന്നതെന്ന് മന്ത്രി മനസിലാക്കിയതിലും അഭിനന്ദിച്ചതിലും ഒരുപാട് സന്തോഷമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

Content Highlights: medical officer and superintendent dance video and health minister veena george facebook

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented