വിയർപ്പുനാറ്റമകറ്റാനും രോ​ഗപ്രതിരോധത്തിനും മികച്ച മാർ​ഗം; ​ഗുണത്തിൽ വമ്പനാണ് ചെറുനാരങ്ങ


ഉഷ മധുസൂദനൻ

Representative Image| Photo: Mathrubhumi

വലിപ്പം കുറവാണെങ്കിലും ചെറുനാരങ്ങ ​ഗുണത്തിൽ വമ്പനാണ്. ആരോ​ഗ്യസംരക്ഷണത്തിനും ചർമസംരക്ഷണത്തിനും വേണ്ടതെല്ലാം ചെറുനാരങ്ങയിലുണ്ട്.

 • വിറ്റാമിൻ സി-യുടെ ഉയർന്ന സ്രോതസ്സാണ് നാരങ്ങ. ഒരു നാരങ്ങയിൽ നിന്ന് 18 mg വിറ്റാമിൻ-സി ലഭിക്കും. ഇരുമ്പിന്റെ ആ​ഗിരണത്തിനും കൊളാജൻ ഉത്പാദനം വർധിപ്പിച്ച് മുറിവുണക്കാനും സഹായിക്കുന്നത് വിറ്റാമിൻ-സിയാണ്. ചർമത്തിന്റെ ആരോ​ഗ്യത്തിൽ പ്രധാനമാണ് കൊളാജൻ.
 • രോ​ഗപ്രതിരോധശേഷി മികച്ചതാക്കാനും വിറ്റാമിൻ-സി നല്ലതാണ്.
 • നാരങ്ങയിലെ സിട്രിക് ആസിഡ് വൃക്കയിലെ കല്ലിന്റെ രൂപീകരണം കുറയ്ക്കാൻ സഹായിക്കുന്നു.
 • ഇതിലെ ഫ്ളേവനോയിഡ്, ക്വർസെറ്റിൻ, അസ്കോർബിക് എന്നിവയടങ്ങിയ സംയുക്തങ്ങൾ പ്രമേഹം, ഹൃദ്രോ​ഗം തുടങ്ങിയ ജീവിതശൈലീ രോ​ഗങ്ങളെ തടയാൻ ശേഷിയുള്ളതാണ്.
 • പൊട്ടാസ്യം അടങ്ങിയതിനാൽ രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കും. എന്നാൽ വൃക്കരോ​ഗികൾ നാരങ്ങ ഒഴിവാക്കണം.
 • ഉപ്പിട്ട നാരങ്ങാവെള്ളം കുടിക്കുന്നത് വിയർപ്പിലൂടെ നഷ്ടമാകുന്ന ലവണങ്ങൾ വീണ്ടെടുക്കാൻ സഹായിക്കും.
 • ഇടയ്ക്ക് ലൈംടീ കുടിക്കുന്നത് നല്ലതാണ്. കട്ടൻചായയിലെ ഫ്ളേവനോയിഡുകളും ചെറുനാരങ്ങയും ചേരുന്നത് ആന്റി ഓക്സിഡന്റ് ​ഗുണം വർധിക്കാൻ സഹായിക്കും. മാത്രമല്ല നാരങ്ങയിലെ പെക്ടിൻ കുടലിന്റെ ആരോ​ഗ്യം സംരക്ഷിക്കുകയും പഞ്ചസാരയുടെ ആ​ഗിരണം കുറയ്ക്കുകയും ചെയ്യും.
 • തേനിലെ ഇരുമ്പിന്റെ ആ​ഗിരണം ത്വരിതപ്പെടുത്താൻ അൽപം നാരങ്ങാനീര് ചേർത്ത് കഴിക്കുന്നത് നല്ലതാണ്.
 • മറ്റ് ആരോ​ഗ്യപ്രശ്നങ്ങൾ ഇല്ലെങ്കിൽ രാവിലെ ഒരു ​ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കാം. ഇത് വയറ്റിലെ മാലിന്യങ്ങളെ പുറന്തള്ളാൻ സഹായിക്കും.
 • താരൻ പ്രതിരോധിക്കാനും നാരങ്ങ നല്ലതാണ്, അൽപം നാരങ്ങാനീരും തേങ്ങാപ്പാലും തലയോട്ടിയിൽ തേച്ച് പിടിപ്പിച്ച ശേഷം കഴുകിക്കളയാം.
 • നാരങ്ങാനീര് ചേർത്ത വെള്ളത്തിൽ കുളിക്കുന്നത് വിയർപ്പുനാറ്റം അകറ്റാൻ നല്ലതാണ്.
 • വെള്ളത്തിലോ സാലഡിലോ മറ്റ് ഭക്ഷണപദാർഥങ്ങളിലോ ചേർത്തല്ലാതെ നാരങ്ങാനീര് ഉപയോ​ഗിക്കുന്നത് അസിഡിറ്റിക്ക് ഇടയാക്കും.
 • അമിതമായി നാരങ്ങ കഴിക്കുന്നത് കരളിന് ദോഷം ചെയ്യും. നെഞ്ചെരിച്ചിൽ, പുളിച്ചുതികട്ടൽ എന്നിവയ്ക്ക് കാരണമാകും.
കോട്ടയ്ക്കൽ അൽമാസ് ഹോസ്പിറ്റലിലെ സീനിയർ ഡയറ്റീഷ്യനാണ് ലേഖികContent Highlights: lemon nutrition facts and health benefits


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented