മുട്ടുവേദനയ്ക്ക് പിന്നില്‍ ചില കാര്യങ്ങളുണ്ട്


സി.സജില്‍

കാല്‍മുട്ടിനെ സംരക്ഷിക്കാന്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

Representative Image| Photo: Gettyimages

മുട്ട് മടക്കാനും നിവര്‍ത്താനുമുള്ളതാണ്. ശരീരത്തിന്റെ ഭാരം താങ്ങാനുള്ളതാണ്. ഈ കാര്യങ്ങളില്‍ ചെറിയൊരു പ്രയാസം നേരിട്ടാല്‍ തന്നെ ജീവിതം ബുദ്ധിമുട്ടിലാകും.

കാല്‍മുട്ടിലെ തകരാറുകള്‍ കാരണം പ്രയാസമനുഭവിക്കുന്ന ധാരാളം പേര്‍ ചുറ്റുമുണ്ട്. കാല്‍മുട്ടിലെ നീരും വേദനയുമെല്ലാം പ്രശ്‌നങ്ങളുടെ സൂചനയാണ്. അതിനെ അവഗണിച്ച് ' നേരിയ വേദനയല്ലേ, വേദന കൂടുകയാണെങ്കില്‍ ഡോക്ടറെ കാണാം' എന്ന് കരുതി മുന്നോട്ട് പോകരുത്. അവഗണിച്ചാല്‍, മുട്ട് വേദന കൂടുതല്‍ ദുസ്സഹമാക്കി മാറ്റും.

വേദന ഒരു സൂചനയാണ് എന്നതുകൊണ്ടുതന്നെ അതിനുപിന്നില്‍ മറഞ്ഞിരിക്കുന്ന കാരണങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. അതിന് അനുസരിച്ചുള്ള ശരിയായ ചികിത്സ സ്വീകരിക്കുകയും വേണം.

നേരത്തെ എത്തുന്ന വേദന

പ്രായമേറിയവരുടെ ആരോഗ്യപ്രശ്‌നമായിരുന്നു പൊതുവേ മുട്ടുവേദന. പ്രായം കൂടുമ്പോള്‍ മുട്ട് സന്ധിയിലുണ്ടാകുന്ന തേയ്മാനമായിരുന്നു ഇതിന് പിന്നിലെ പ്രധാന കാരണം. പക്ഷേ ഇപ്പോള്‍ മധ്യവയസ്സുള്ളവരിലും ചെറുപ്പക്കാരിലുമെല്ലാം മുട്ടുവേദനയും അനുബന്ധ പ്രശ്‌നങ്ങളും കാണുന്നുണ്ട്. ജീവിതശൈലിയില്‍ വന്ന മാറ്റമാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. അമിത ശരീരഭാരം കാരണം കുട്ടികളിലും ഇപ്പോള്‍ മുട്ടുവേദന കാണുന്നുണ്ടെന്ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സൂരജ് രാജഗോപാല്‍ പറയുന്നു.

arogyamasika
മാതൃഭൂമി ആരോഗ്യമാസിക">
മാതൃഭൂമി ആരോഗ്യമാസിക

ജീവിതശൈലിയില്‍ വന്ന മാറ്റങ്ങള്‍ മുട്ടുവേദന നേരത്തെ എത്താന്‍ കാരണമാകുന്നുണ്ട്. '' പോഷകങ്ങള്‍ കുറഞ്ഞ ഭക്ഷണരീതിയും വ്യായാമക്കുറവും കാരണം തരുണാസ്ഥിയ്ക്കും എല്ലുകള്‍ക്കും ബലക്കുറവ് വരുന്നവരുടെ എണ്ണം പുതിയ തലമുറയില്‍ കൂടിയിട്ടുണ്ട്.''- കോട്ടയം മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോപീഡിക്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഖയാസ് ഒമര്‍ കുഞ്ഞീന്‍ പറഞ്ഞു.

മുട്ട് വേദന കാരണം ചലനം വേണ്ടത്ര സാധ്യമാകാതെ വരുമ്പോള്‍ മറ്റ് പല ആരോഗ്യപ്രശ്‌നങ്ങളും ചുറ്റുംകൂടും. വ്യായാമം കുറയുന്നതോടെ പ്രമേഹം, അമിത ബി.പി., കൊളസ്‌ട്രോള്‍ തുടങ്ങി ജീവിതശൈലീ രോഗങ്ങളുടെ കൂട്ടുകെട്ടും വന്നുചേരാം. കരുതിയിരുന്നില്ലെങ്കില്‍ മുട്ടുവേദന എന്നത് മുട്ടിന്റെ മാത്രം പ്രശ്‌നമായി ഒതുങ്ങി നില്‍ക്കണമെന്നില്ല.

മുട്ടുവേദനയുടെ കാരണങ്ങള്‍, മുട്ടിന്റെ തേയ്മാനം, പുതിയ ചികിത്സ എന്നിവയെക്കുറിച്ച് വിശദമായി അറിയാം,,,
വായിക്കൂ,,

മാതൃഭൂമി ആരോഗ്യമാസിക ജനുവരി ലക്കം ഇപ്പോള്‍ വിപണിയില്‍

Content Highlights: knee pain symptoms and treatments


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023

Most Commented