• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
  • Auto
  • Tech
  • Health
More
  • News
  • Features
  • MyPost
  • Videos
  • Hair & Beauty
  • Yoga
  • Diseases
  • Parenting
  • ArogyaMasika
  • Dr.V.P.Gangadharan
  • Mental Health
  • Sexual Health
  • Women's Health
  • Fitness
  • Blood Donors Club
  • Preg. Calendar

കുഞ്ഞിന് പശുവിന്‍പാല്‍ കൊടുക്കാമോ? ഭക്ഷണത്തിലെന്തൊക്കെ ശ്രദ്ധിക്കണം?

Nov 3, 2019, 10:30 AM IST
A A A

വളര്‍ന്നുവലുതാകുന്നതുവരെ കുട്ടികളെക്കുറിച്ച് ആകുലരാണ് മാതാപിതാക്കള്‍. ശൈശവകാലം ശ്രദ്ധവേണ്ട കാലമാണ്. ഇതേക്കുറിച്ചുള്ള സംശയങ്ങള്‍ ഒട്ടേറെയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ചൈല്‍ഡ് ഡെവലപ്മെന്റ് സെന്ററിലെ വിദഗ്ധര്‍ എഴുതുന്ന പരമ്പര

# രശ്മി വി.ആർ.
baby
X

എല്ലാ കുട്ടികള്‍ക്കും ആരോഗ്യമുള്ള ജീവിതം നയിക്കുന്നതിനുള്ള അവകാശമുണ്ട്. ഇതിനായി അസുഖങ്ങളെ നിയന്ത്രിച്ച് നിര്‍ത്തുകയും ചികിത്സിക്കുകയും ചെയ്യുന്നതോടൊപ്പം ആരോഗ്യകരമായ ഭക്ഷണരീതിയും പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും അവലംബിക്കണം. കുഞ്ഞിന്റെ ബുദ്ധിവികാസം നിര്‍ണയിക്കുന്നതില്‍ ഗര്‍ഭാവസ്ഥയിലെയും ശൈശവത്തിലെയും ആരോഗ്യം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.

പശുവിന്‍പാല്‍

കൊടുക്കാതിരിക്കുന്നതാണ് അഭികാമ്യം. നേരത്തേ നല്‍കുന്നതുകൊണ്ട് കുഞ്ഞുങ്ങള്‍ക്ക് പശുവിന്‍ പാലില്‍ കൂടുതലായി അടങ്ങിയിരിക്കുന്ന മാംസ്യത്തോട്(Protein) അലര്‍ജി വരാന്‍ സാധ്യതയുണ്ട്.

കട്ടിയാഹാരം നല്‍കുമ്പോള്‍

കുഞ്ഞിന് ആവശ്യമായ പോഷകാഹാരം എല്ലാംതന്നെ അടങ്ങിയവ കൊടുക്കാന്‍ ശ്രമിക്കുക (അന്നജം, വൈറ്റമിന്‍, ധാതുക്കള്‍). കട്ടിയാഹാരം നേരത്തേ കൊടുത്ത് തുടങ്ങുന്നത് കുഞ്ഞിന്റെ ദഹനേന്ദ്രിയ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും. ചൂടുവെള്ളത്തില്‍ തേങ്ങാപ്പാല്‍ പിഴിഞ്ഞ് ഉപയോഗിക്കുന്നത് കുഞ്ഞിന്റെ ബുദ്ധിവികാസത്തെ ത്വരിതപ്പെടുത്തുന്നു.

കുഞ്ഞുങ്ങളിലെ വിളര്‍ച്ച

കുഞ്ഞിന് ഒരു വയസ്സ് തികയുന്നതിനുമുമ്പ് പശുവിന്‍പാല്‍ നല്‍കാതിരിക്കുക. ഒരു വയസ്സ് കഴിഞ്ഞാല്‍ ആറു മാസത്തില്‍ ഒരിക്കല്‍ വിരയിളക്കുന്നതിനായി മരുന്ന് നല്‍കുക.കട്ടിയാഹാരം തയ്യാറാക്കുമ്പോള്‍ മധുരത്തിനായി ഇരുമ്പിന്റെ അംശം കൂടുതലടങ്ങിയ കരുപ്പട്ടി, ശര്‍ക്കര എന്നിവ ഉപയോഗിക്കുക. നാരിന്റെ അംശം കൂടുതലുള്ള ഭക്ഷണം നല്‍കുക.

സൂക്ഷ്മപോഷകങ്ങളുടെ പ്രസക്തി

ഇരുമ്പ്: കുട്ടിയുടെ തലച്ചോറിന്റെ പ്രവര്‍ത്തനം(Iron)ബുദ്ധിവികാസം എന്നിവയ്ക്ക് പ്രചോദനം നല്‍കുന്നു. സിങ്ക്: രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു കാല്‍സ്യം: പല്ലിന്റെയും എല്ലിന്റെയും പ്രവര്‍ത്തനത്തിന് അനിവാര്യം.

പഴച്ചാറുകള്‍: പഴച്ചാറുകളെക്കാള്‍ പഴങ്ങള്‍ അങ്ങനെത്തന്നെ കഴിക്കുന്നതാണ് ഉത്തമം. കാരണം അവയില്‍ നാരിന്റെ അംശം കൂടുതലാണ്. ഏറെനേരം കുഞ്ഞുങ്ങളുടെ വായയ്ക്കകത്ത് ജൂസിന്റെ അംശങ്ങള്‍ തങ്ങിനില്‍ക്കുന്നത് പല്ലുകളുടെ ബലക്ഷയത്തിന് കാരണമാകും.

സൂര്യപ്രകാശം: ആഴ്ചയില്‍ 3, 4 തവണ  20 മിനിറ്റ് നേരം വെയില്‍ കൊള്ളിക്കണം. കൈകളിലും മുഖത്തും പാദത്തിലും ഏല്‍ക്കുന്ന വെയില്‍ മതിയാകും.

മുലപ്പാല്‍ പിഴിഞ്ഞ് കൊടുക്കാമോ

കുഞ്ഞിന് ആറുമാസം വരെ മുലപ്പാല്‍ മാത്രം നല്‍കുക. കുട്ടിക്ക് രണ്ടുവയസ്സ് തികയുന്നതുവരെയും മുലപ്പാല്‍ തുടര്‍ന്ന് നല്‍കുക.ആറുമാസം വരെയെങ്കിലും മുലപ്പാല്‍ ഇത്തരത്തില്‍ നല്‍കാന്‍ ശ്രമിക്കുക. കൈകൊണ്ട് പിഴിയുന്നതാണ് സൗകര്യപ്രദവും സുരക്ഷിതവുമായ രീതി.

പാല്‍ ശേഖരിച്ച പാത്രം ചൂടില്ലാത്ത സ്ഥലത്തുെവക്കുക. മുറിയില്‍ എട്ടു മണിക്കൂറും റഫ്രിജറേറ്ററില്‍ 24 മണിക്കൂറും പിഴിഞ്ഞെടുത്ത പാല്‍ സൂക്ഷിച്ചുെവക്കാം. പിഴിഞ്ഞെടുത്ത പാല്‍ ഒരിക്കലും ചൂടാക്കരുത്. പൊടിപ്പാല്‍ തയ്യാറാക്കുമ്പോള്‍ ശുചിത്വം പാലിക്കണം. തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക. 30 മില്ലിലിറ്ററില്‍ ഒരു സ്‌കൂപ് പൊടിയിടണം. കുപ്പിയില്‍ കുടിക്കുന്നത് കുഞ്ഞിന് മുലപ്പാല്‍ വലിച്ചുകുടിക്കുന്നതിനുള്ള താത്പര്യത്തെ കുറയ്ക്കുന്നതായിട്ടാണ് കണ്ടുവരുന്നത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സി.ഡി.സി.യില്‍ ഡെവലപ്പ്മെന്റ് തെറാപ്പിസ്റ്റാണ് ലേഖിക

Content Highlights: Kids health care and food chart, healthy diet for babies 

PRINT
EMAIL
COMMENT
Next Story

108 ആംബുലന്‍സ് ജീവനക്കാര്‍ രണ്ടു വയസ്സുകാരന്റെ ചികിത്സയ്ക്ക് പാട്ടുപാടി സമാഹരിച്ചത് ഒന്നേകാല്‍ ലക്ഷം

കോവിഡിനെതിരേയുള്ള പോരാട്ടങ്ങള്‍ക്കിടയിലും കരുണയുടെ പുതിയഗാഥ തീര്‍ക്കുകയാണ് .. 

Read More
 

Related Articles

കുഞ്ഞുങ്ങളില്‍ ജന്‍മനാലുള്ള ഹൃദയ തകരാറുകള്‍ ഗുരുതരമാണോ?
Health |
Health |
മുലയൂട്ടുന്ന അമ്മമാര്‍ ഭക്ഷണശീലങ്ങളില്‍ നിന്ന് ഒഴിവാക്കേണ്ടവ ഇവയാണ്
Health |
പഠനത്തില്‍ കുട്ടികള്‍ പിന്നിലാണോ? പഠനപരിമിതി തിരിച്ചറിയാം, പരിഹരിക്കാം
Health |
കോവിഡ് കാലത്ത് കുട്ടികള്‍ക്ക് കൂട്ടുകാരുമായി കൂട്ടുകൂടാന്‍ കഴിയാതെ വരുമ്പോള്‍
 
  • Tags :
    • Kids Health Care
    • Kids Health
    • Neeyente Jeevananomane
More from this section
 108 ambulance staff collected Rs 1.5 lakh for the treatment of a two year old boy
108 ആംബുലന്‍സ് ജീവനക്കാര്‍ രണ്ടു വയസ്സുകാരന്റെ ചികിത്സയ്ക്ക് പാട്ടുപാടി സമാഹരിച്ചത് ഒന്നേകാല്‍ ലക്ഷം
Close up of doctor hand and the vaccine of Corona virus Covid-19 - stock photo
ഇതാണ് കോവിഷീല്‍ഡ് വാക്സിന്റെ ഉള്ളടക്കം; സംഭരണം ഇങ്ങനെ
Covid Vacination
കോവിഡ് വാക്‌സിനേഷന് തുടക്കമായി; വാക്‌സിനേഷനെക്കുറിച്ച് വിശദമായി അറിയാം
Closeup Asian female Doctor wearing face shield and PPE suit and praying for stop Coronavirus outbre
അടുത്ത മഹാമാരിയാണോ ഡിസീസ് എക്‌സ്?
doctor
കുറിപ്പടിയിലെ കൈയക്ഷരത്തെ പരിഹസിച്ചവർ അറിയാൻ, ഞങ്ങൾ നിസ്സഹായരാണ്; വൈറലായി ഡോക്ടറുടെ കുറിപ്പ്
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.