രണാനന്തരം കണ്ണുദാനം ചെയ്യുന്നതുപോലെയാണ് ത്വക്ദാനവും. കോട്ടയം മെഡിക്കല്‍ കോളേജില്‍ സംസ്ഥാനത്ത് ആദ്യമായി ത്വക് ബാങ്ക് വരുമ്പോള്‍ പൊള്ളല്‍ ചികിത്സയില്‍ വലിയ കുതിച്ചുചാട്ടമുണ്ടാകും. ത്വക്ദാനം എങ്ങനെ, അതിന്റെ വിശദാംശം എന്ത്. ഇതേക്കുറിച്ച് അറിയാം.

ത്വക്ക് ദാനം

 • മസ്തിഷ്‌ക മരണവും സാധാരണ മരണവും സംഭവിച്ചവരുടെ ത്വക്ക് നല്‍കാം
 • ലിംഗ, രക്തഗ്രൂപ്പ് വ്യത്യാസമില്ലാതെ 18 വയസ്സിനു മുകളിലുള്ള ആരുടെയും ത്വക്ക് എടുക്കാം
 • എയിഡ്‌സ്, മഞ്ഞപ്പിത്തം, കാന്‍സര്‍ തുടങ്ങിയ രോഗബാധിതരുടെ ത്വക്ക് നല്‍കാന്‍പാടില്ല
 • പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങള്‍ ത്വക് ദാനത്തിന് തടസ്സമല്ല
 • കാലുകള്‍, ചിലരില്‍ പുറം എന്നിവിടങ്ങളിലെ ത്വക്കാണ് എടുക്കുക. ശരീരത്തിലെ മൊത്തം ത്വക്കിന്റെ എട്ടിലൊന്ന് ഭാഗമാണ് എടുക്കുക
 • മരണം സംഭവിച്ച് എട്ടുമണിക്കൂറിനുള്ളില്‍ ത്വക്ക് ദാനം നടക്കണം
 • നേത്രദാനംപോലെ ആശുപത്രിയില്‍വെച്ചും വിദഗ്ധസംഘം മരണപ്പെട്ടയാളുടെ വീട്ടിലെത്തിയും ത്വക്ക് ശേഖരിക്കും
 • ത്വക്ക് ശേഖരിക്കുന്നതിന് പരമാവധി 45 മിനിറ്റാണ് വേണ്ടിവരുക
 • അഞ്ചുവര്‍ഷംവരെ ത്വക്ക് സൂക്ഷിക്കാന്‍ സാധിക്കും
 • ത്വക്കിന്റെ എപ്പിഡെര്‍മിസ് എന്ന നേര്‍ത്ത ഭാഗമാണ് ശേഖരിക്കുന്നത്. ഇതിനാല്‍ രക്തംവരില്ല
 • എടുക്കുന്ന ത്വക്ക് രാസവസ്തുവില്‍ ഒരുമണിക്കൂര്‍നേരം കഴുകും. ഇത് ശീതീകരിച്ച് സൂക്ഷിക്കും

ത്വക്ക് ലഭിക്കുന്നത് ആര്‍ക്ക്

പൊള്ളലേറ്റവര്‍ക്കാണ് പ്രധാനമായും ത്വക്ക് വേണ്ടിവരുക. പൊള്ളലേറ്റവരില്‍ ത്വക്ക് നഷ്ടപ്പെട്ടത് അണുബാധയ്ക്കും മരണത്തിനും കാരണമായേക്കാം. ഇതിനുള്ള പ്രതിവിധി ത്വക്ക് മാറ്റിവെക്കുക എന്നതാണ്. വലിയ പരിക്കുകളുള്ളവര്‍ക്കും ത്വക്ക് ആവശ്യമായി വരുന്നു. നിലവില്‍ രോഗിയുടെ ശരീരത്തില്‍നിന്നുതന്നെ ത്വക്കെടുത്ത് മറ്റു ഭാഗങ്ങളില്‍ വെക്കുന്ന ശസ്ത്രക്രിയ നടക്കുന്നുണ്ട്. സര്‍ജറി, പ്ലാസ്റ്റിക് സര്‍ജറി വിഭാഗങ്ങള്‍ ചേര്‍ന്നാണ് ഇത് ചെയ്യുന്നത്.

Content Highlights: Kerala's first skin bank to be set up in kottayam medical college, How to donate skin, Skin