ഇടവിട്ടുള്ള പനി, സന്ധിവേദനയും നീർക്കെട്ടും; ശ്രദ്ധിക്കണം കുട്ടികളിലെ വാതരോഗ ലക്ഷണങ്ങൾ


ഡോ. ഷിജി ജോസഫ്

Representative Image| Photo: Canva.com

ലോകമെമ്പാടും ഒക്ടോബർ 12 ലോക ആർത്രൈറ്റിസ് ദിനമായി ആചരിക്കുകയാണ്. ഈ സാഹചര്യത്തിൽ കുട്ടികളിലെ വാതരോഗങ്ങളെക്കുറിച്ചും ലക്ഷണങ്ങളെയും ചികിത്സയെക്കുറിച്ചും കൂടുതൽ അറിയാം.

എന്താണ് ആർത്രൈറ്റിസ്?സന്ധികളിൽ നീർക്കെട്ടും വേദനയും വരുന്ന ഒരു അവസ്ഥയെയാണ് ആർത്രൈറ്റിസ് എന്ന് വിളിക്കുന്നത്. ആർത്രൈറ്റിസ് പലകാരണങ്ങളാലും ഉണ്ടാകാമെങ്കിലും ഇത് മുഖ്യലക്ഷണമായിട്ടുള്ള ഒരു കൂട്ടം അസുഖങ്ങളെയാണ് വാതരോഗങ്ങൾ എന്നു വിളിക്കുന്നത്.

ലോക ആർത്രൈറ്റിസ് ദിനത്തോടനുബന്ധിച്ച് പീഡിയാട്രിക് റുമാറ്റിക് ഡിസീസസ് (Paeditric Rheumatic diseases) അഥവാ കുട്ടികളിലെ വാതരോഗങ്ങളെക്കുറിച്ച് ഒരു ചെറിയ അവബോധം സൃഷ്ടിക്കുക എന്നുള്ളതാണ് ഇന്നത്തെ ഈ ലേഖനം കൊണ്ട് ലക്ഷ്യമിടുന്നത്.

കുട്ടികളിൽ വാതരോഗമോ?

വാതരോഗമെന്നാൽ നമ്മുടെ മനസ്സിലേക്ക് പെട്ടെന്നു വരുന്ന ഒരു ദൃശ്യം പ്രായമായ ഒരാൾ മുട്ടുവേദനയോ നടുവേദനയോ മൂലം നടക്കാൻ വയ്യാതെ ബുദ്ധിമുട്ടുന്നതാണ്. എന്നാൽ പ്രായമായവരിൽ മാത്രമല്ല കുട്ടികളിലും കണ്ടുവരുന്ന ഒരു അസുഖമാണ് റുമാറ്റിക് ഡിസീസ് (Rheumatic diseases) അഥവാ വാതരോഗങ്ങൾ.

സന്ധികളിലെ നീർക്കെട്ടും, വേദനയും പ്രധാന ലക്ഷണമായി കാണുമെങ്കിലും, ഹൃദയം, ശ്വാസകോശം, മസ്തിഷ്‌കം, വൃക്ക മുതലായ ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തെപ്പോലും സാരമായി ബാധിക്കുന്ന നൂറിൽപരം രോഗങ്ങൾ ഇതിൽ പെടുന്നു. തുടക്കം മുതൽക്കേയുള്ള കൃത്യമായ രോഗനിർണ്ണയവും ശാസ്ത്രീയമായ ചികിത്സകളും വഴി ഈ രോഗങ്ങളെ പൂർണ്ണമായും ഭേദമാക്കുകയോ നിയന്ത്രണവിധേയമാക്കുകയോ ചെയ്യാൻ സാധിക്കും.

സാധാരണയായി കുട്ടികളിൽ കണ്ടുവരുന്ന വാതരോഗങ്ങൾ

ജെ.ഐ.എ., ചൈൽഡ്ഹുഡ് എസ്.എൽ.ഇ.( Childhood SLE), ജുർസിന്റെ ഡെർമറ്റോമയൗട്ടിൻ(Jurcinte dermatomyoutin), കവസാക്കി ഡിസീസ് (Kauasaki diseases), റുമാറ്റിക് ഫീവർ & മറ്റ് പോസ്റ്റ് സ്‌ട്രെപ്‌റ്റോകോക്കിയൽ സിൻഡ്രോംസ് (Rhematic Fever and Other post streptococeal syndromes), ഹെനോക് സ്‌കോളിൻ പർപുറ (Henochschoulein Purprua), ഓട്ടോ ഇൻഫ്‌ളമേറ്ററി ഡിസീസസ് (Auto Inflammatory syndrome) ഇതൊക്കെയാണ് കുട്ടികളിൽ കണ്ടുവരുന്ന വാതരോഗങ്ങൾ

കുട്ടികളിൽ ശ്രദ്ധിക്കേണ്ട വാതരോഗ ലക്ഷണങ്ങൾ?

ഓരോ തരം റുമാറ്റിക് രോഗങ്ങൾക്കും അതിന്റേതായ ലക്ഷണങ്ങളുണ്ട്. ഓരോ കുട്ടിക്കും രോഗലക്ഷണങ്ങൾ വ്യത്യസ്തമായിരിക്കും. സന്ധികളിലെ നീർക്കെട്ടും, വേദനയും, ഇടവിട്ടുള്ള പനി അല്ലെങ്കിൽ വിട്ടുമാറാത്ത പനി, കടുത്ത ക്ഷീണം, കൈകളിലും കാലുകളിലും കാണപ്പെടുന്ന ഉണങ്ങാത്ത വ്രണങ്ങൾ, പുറംവേദന, മസിലുവേദനയോടുകൂടിയുള്ള ബലക്ഷയം, വായ്പ്പുണ്ണ്, തൊലിപ്പുറമെയുള്ള തിണർപ്പ് അഥവാ റാഷസ് ഇതൊക്കെയാണ് സാധാരണയായി കാണപ്പെടുന്ന ലക്ഷണങ്ങൾ.

ഇത്തരം ലക്ഷണങ്ങൾ മറ്റു പല രോഗങ്ങളുടെയും ഭാഗമായി കാണപ്പെടാമെങ്കിലും അത് വിട്ടുമാറാതിരിക്കുകയോ ഇടക്കിടെ പ്രത്യക്ഷപ്പെടുകയോ ആണെങ്കിൽ അത് ഏതെങ്കിലും ഒരു വാതരോഗത്തിന്റെ ലക്ഷണമാകാം. അതിനാൽ തന്നെ ഇത്തരം രോഗലക്ഷണങ്ങൾ കണ്ടാൽ അതിനെ ഗൗരവപൂർവ്വം പരിഗണിക്കുകയും ഒരു പീഡിയാട്രിക് റുമറ്റോളജിസ്റ്റിന്റെ സഹായം തേടുകയും വേണം.

രോഗനിർണ്ണയം നടത്തുന്നത് എങ്ങനെ?

രോഗലക്ഷണങ്ങളുടെ വിശദമായ വിശകലനം, കുട്ടിയുടെ ശാരീരിക പരിശോധന എന്നിവയോടെയാണ് രോഗനിർണ്ണയ പ്രക്രിയ
ആരംഭിക്കുന്നത്. പലരോഗങ്ങൾക്ക് ഒരേ ലക്ഷണങ്ങൾ കാണുമെങ്കിൽ പലതരത്തിലുള്ള രക്ത മൂത്ര പരിശോധനകൾ, എക്‌സ്‌റേ, സ്‌കാനിംഗ് മുതലായ ടെസ്റ്റുകളും രോഗനിർണ്ണയത്തിന് സഹായിക്കുന്നു. കൂടാതെ ലക്ഷണങ്ങൾക്കനുസരിച്ച് ബയോപ്‌സ്, ജോയിന്റ് ആസ്പിരേഷൻ മുതലായ ടെസ്റ്റുകളും വേണ്ടി വന്നേക്കാം.

കുട്ടികളിലെ വാതരോഗങ്ങളുടെ ചികിത്സാ മാർഗ്ഗങ്ങൾ?

കൃത്യമായ രോഗനിർണ്ണയമാണ് ഒന്നാമത്തെ പടി. രോഗലക്ഷണങ്ങൾ, രോഗത്തിന്റെ കാഠിന്യം, കുട്ടിയുടെ പ്രായം, പൊതുആരോഗ്യം എന്നിവയ്ക്കനുസരിച്ചുള്ള സമഗ്രമായ ഒരു ചികിത്സാപദ്ധതി തയ്യാറാക്കിയിട്ടായിരിക്കും പിന്നീടുള്ള ചികിത്സകൾ. മാതാപിതാക്കൾക്കൊപ്പം പീഡിയാട്രിഷ്യൻ, പീഡിയാട്രിക് റുമറ്റോളജിസ്റ്റ്, ഓർത്തോപീഡിഷ്യൻ, സൈക്യാട്രിസ്റ്റ്, ഫിസിക്കൽ തെറാപ്പിസ്റ്റ് മറ്റ് ആരോഗ്യപ്രവർത്തകർ എന്നിവരടങ്ങിയ ഒരു ടീമിന്റെ സഹകരണം ഇത്തരം രോഗങ്ങളുടെ ചികിത്സയ്ക്ക് ഏറ്റവും അനിവാര്യമാണ്.

മരുന്നുകൾ പലപ്പോഴും ദീർഘകാലാടിസ്ഥാനത്തിൽ കഴിക്കേണ്ടി വന്നേക്കാം. രോഗം നിയന്ത്രിക്കുന്ന മരുന്നുകൾ (Disease Modifying Anti Rheumatic Drugs) ബയോളജിക്കൽസ് എന്നിവയാണ് ഇവയിൽ പ്രധാനം.

വേദന സംഹാരികൾ, കഠിനമായ ലക്ഷണങ്ങൾക്ക് കോർട്ടിക്കോസ്റ്റീറോയ്ഡ് മരുന്നുകൾ, ഫിസിയോതെറാപ്പി വ്യായാമങ്ങൾ, ജീവിത
ശൈലീ മാറ്റങ്ങൾ ഇവെയല്ലാം ചികിത്സയുടെ ഭാഗമായി വരുന്നു.

പീഡിയാട്രിക് റുമാറ്റോളജി ക്ലിനിക്കിന്റെ പ്രാധാന്യം?

കൃത്യമായ രോഗനിർണ്ണയം, ശരിയായ തുടർചികിത്സ ഉറപ്പാക്കൽ, രോഗവുമായോ മരുന്നുകളുമായോ ബന്ധപ്പെട്ടുള്ള സങ്കീർണ്ണതകൾ നേരത്തെ തന്നെ കണ്ടുപിടിച്ച് അത് ചികിത്സിക്കുക. കുട്ടിയുടെ ശാരീരികവും മാനസികവുമായ സാമൂഹികവുമായ വളർച്ച ഉറപ്പുവരുത്തുക ഇവയെല്ലാമാണ് പീഡിയാട്രി റുമാറ്റോളജി ക്ലിനിക് കൊണ്ട് ലക്ഷ്യമാക്കുന്നത്.

ശിശുരോഗ വാതവിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖിക

Content Highlights: juvenile rheumatoid arthritis, world arthritis day


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented