യാത്ര ചെയ്താല്‍ ഗര്‍ഭം അലസുമോ?


1 min read
Read later
Print
Share

ആളുകൂടുന്ന സ്ഥലങ്ങളില്‍ പോകുമ്പോള്‍ മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം കൂടും

-

ര്‍ഭിണികളിലും മറ്റുള്ളവരിലും പൊതുവേ ഉണ്ടാകാറുള്ള സംശയമാണിത്. അതിനാല്‍ തന്നെ ആദ്യമൂന്നു മാസങ്ങളില്‍ യാത്ര ചെയ്യരുതെന്ന് പലപ്പോഴും പറയാറുണ്ട്.

എന്നാല്‍ 85 ശതമാനം പേര്‍ക്കും സാധാരണയുള്ള ഗര്‍ഭപരിചരണത്തിന്റെ ആവശ്യമേയുള്ളൂ. 15 ശതമാനം പേര്‍ക്ക് മാത്രമാണ് ഏതെങ്കിലും രീതിയിലുള്ള സങ്കീര്‍ണതകള്‍ ഉണ്ടാകുന്നത്. യാത്ര ചെയ്യുന്നത് കൊണ്ട് മാത്രം ആദ്യ മൂന്നുമാസങ്ങളില്‍ ഗര്‍ഭം അലസിപ്പോകും എന്ന ഭയത്തിന് ശാസ്ത്രീയ അടിസ്ഥാനമില്ല.

എന്നാല്‍ ആദ്യത്തെ മൂന്നുമാസം ഗര്‍ഭസ്ഥശിശുവിന്റെ അവയവങ്ങള്‍ രൂപപ്പെടുന്ന സമയമാണ്. ഈ സമയത്ത് വൈറസ് മൂലമുണ്ടാകുന്ന പനികള്‍ വരാതെ സൂക്ഷിക്കണം. കാരണം ചില വൈറസ് ബാധ ഗര്‍ഭസ്ഥശിശുവിന് അംഗവൈകല്യങ്ങള്‍ ഉണ്ടാക്കുന്നവയാണ്.

ആളുകൂടുന്ന സ്ഥലങ്ങളില്‍ പോകുമ്പോള്‍ മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം കൂടും. അണുബാധയുണ്ടാകാനും സാംക്രമിക രോഗങ്ങള്‍ പിടിപെടാനുമുള്ള സാധ്യതയും കൂടും. മരുന്ന് കഴിക്കേണ്ടി വരും. ഈ മരുന്നുകള്‍ ചിലപ്പോള്‍ കുഞ്ഞിന് ദോഷമായി ഭവിച്ചേക്കാം. ഈ കാരണങ്ങള്‍ കൊണ്ട് ആദ്യത്തെ മൂന്നുമാസം യാത്രകള്‍ ഒഴിവാക്കുന്നത് നന്നായിരിക്കും. യാത്ര അത്യന്താപേക്ഷിതമാണെങ്കില്‍ കുടിവെള്ളം, ആഹാരം എന്നിവയില്‍ അതീവശ്രദ്ധ വേണം.

വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. പി. ലക്ഷമി അമ്മാള്‍
കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റ്
എസ്.യു.ടി. ഹോസ്പിറ്റല്‍, പട്ടം, തിരുവനന്തപുരം

Content Highlights: Is it safe to travel during first three months of pregnancy any chance to get abortion, Health, Pregnancy care, Women health

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kidney
Premium

3 min

മൂത്രത്തിന് ചുവന്നനിറം, അമിതമായ ക്ഷീണം; വൃക്കയിലെ അർബുദ ലക്ഷണങ്ങൾ നിസ്സാരമാക്കരുത്

Jun 15, 2023


kidney

2 min

പുകവലിയും മദ്യപാനവും നിർത്താം, ഡയറ്റ് ക്രമീകരിക്കാം; വൃക്കരോ​ഗത്തെ പ്രതിരോധിക്കാനുള്ള വഴികൾ

Mar 9, 2023


suicide
Premium

4 min

പ്രണയനൈരാശ്യം മുതൽ ഫോൺ കിട്ടാത്തതുവരെ ആത്മഹത്യയിൽ അവസാനിക്കുന്ന അവസ്ഥ !

Sep 10, 2023


Most Commented