ആർത്തവം ക്രമംതെറ്റുന്നത് മറ്റെന്തെങ്കിലും അസുഖം കാരണമാകുമോ?; ഡോക്ടറെ കാണേണ്ടത് എപ്പോൾ? 


2 min read
Read later
Print
Share

എൻഡോമെട്രിയോസിസ് കാരണവും കഠിനവേദന ഉണ്ടാകാം.

Representative Image | Photo: Gettyimages.in

ർത്തവ ക്രമക്കേടുകളെക്കുറിച്ച് പരാതികളുമായി ഡോക്ടറുടെ അടുക്കലെത്തുന്നവർ നിരവധിയാണ്. ജീവിതശൈലിയും ഹോർമോൺ വ്യതിയാനങ്ങളുമൊക്കെ ആർത്തവം ക്രമം തെറ്റി വരാൻ കാരണമാകാറുണ്ട്. എന്നാൽ ആർത്തവക്രമക്കേടുകളെ ​ഗൗരവകരമായി കാണേണ്ട ചില സാഹചര്യങ്ങളുമുണ്ട്. അതേക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയാണ് കൊച്ചി ആസ്റ്റർ മെഡിസിറ്റിയിലെ വിമൻസ് ഹെൽത്ത് വിഭാ​ഗം സീനിയർ കൺസൽട്ടന്റായ ഡോ.ഷെർലി മാത്തൻ.

എനിക്ക് പതിനെട്ട് വയസ്സുണ്ട്. ഒരുവർഷമായി ആർത്തവം ക്രമത്തിലല്ല. ചിലപ്പോൾ വൈകിയാണ് ഉണ്ടാകുന്നത്. കൂടുതൽ ബ്ലീഡിങ്ങുമുണ്ട്. ആ സമയത്ത് കൂടുതൽ വേദനയുമുണ്ട്. എന്റേത് മെലിഞ്ഞ ശരീരമാണ്. ആർത്തവം ക്രമംതെറ്റുന്നത് മറ്റെന്തെങ്കിലും അസുഖം കാരണമാകുമോ എന്ന ആശങ്കയുണ്ട്. കൂടുതൽ പരിശോധനകൾ വേണ്ടിവരുമോ?
അനിത

സാധാരണയായ ഒരു ആർത്തവകാലം എന്നു പറയുന്നത് നാലുമുതൽ ഏഴുവരെയുള്ള ദിവസമാണ്. 21-35 ദിവസങ്ങൾക്കിടയിലാണ് ഓരോതവണയും ആർത്തവമുണ്ടാകുന്നത്. ഈ കാലയളവിൽ വ്യത്യാസം വരികയോ അമിതമായ രക്തസ്രാവമുണ്ടാവുകയോ 2-3 മാസങ്ങൾ ആർത്തവം വരാതിരിക്കുകയോ ചെയ്യുമ്പോഴാണ് ആർത്തവ ക്രമക്കേടെന്ന് പറയുന്നത്. ചിലർക്ക് ആർത്തവ ക്രമക്കേടിനൊപ്പം വേദനയും ഛർദിയുമൊക്കെ വരാം,

കാരണങ്ങൾ

  • മാനസിക സമ്മർദവും ജീവിതശൈലിയിലെ പ്രശ്നങ്ങളും ആർത്തവ ക്രമക്കേടിന്റെ ഒരു പ്രധാന കാരണമാണ്. അമിതമായി ഭാരം കൂടുതൽ, വളരെപെട്ടെന്ന് മെലിയൽ, ഡയറ്റിങ്, വ്യായാമം വളരെ കൂടുതലാവുന്നത്, ദീർഘ യാത്രകൾ, ​ഗുരുതരമായ അസുഖങ്ങൾ എന്നിവയൊക്കെ ഒരുപരിധിവരെ ആർത്തവത്തെ ബാധിക്കാറുണ്ട്.
  • ​ഗർഭപാത്രത്തിലെ ഹോർമോൺ വ്യതിയാനം കാരണമുണ്ടാകുന്ന രോ​ഗങ്ങൾ കൊണ്ടും ഈ പ്രശ്നങ്ങൾ വരാം. അതായത് യൂട്ടറൈൻ പോളിപ്പ്, ഫൈബ്രോയ്ഡ് തുടങ്ങിയവ രക്തസ്രാവം കൂടാൻ കാരണമാകാറുണ്ട്.
  • എൻഡോമെട്രിയോസിസ് കാരണവും കഠിനവേദന ഉണ്ടാകാം. ആർത്തവത്തിന്റെ ഏതാനും ദിവസങ്ങൾക്ക് മുമ്പുതന്നെ വേദന തുടങ്ങും. രക്തസ്രാവം നിന്നാൽപ്പോലും അത് തുടരുകയും ചെയ്യും.
  • പെൽവിക് ഇൻഫ്ളമേറ്ററി ഡിസീസ് മറ്റൊരു കാരണമാണ്. ഇത് ​ഗർഭപാത്രത്തിൽ അണുബാധയുണ്ടാകാൻ കാരണമാകുന്നു. അതുമൂലം വളരെയധികം വേദനയും ആർത്തവക്രമക്കേടും വരാം.
  • പി.സി.ഒ.ഡി ആണ് ആർത്തവ ക്രമക്കേടിന്റെ മറ്റൊരു കാരണം. അമിതവണ്ണമുള്ളവരിലാണ് പി.സി.ഒ.ഡി സാധാരണ കണ്ടുവരുന്നത്. എന്നാൽ തീരെ മെലിഞ്ഞ ശരീരപ്രകൃതിയുള്ളവരിലും ഇത് കാണാം.
  • ബ്ലീഡിങ് ഡിസോർഡർ, തൈറോയ്ഡ് തകരാറുകൾ, മറ്റ് ​ഗ്രന്ഥികളുടെ പ്രവർത്തനവൈകല്യം എന്നിവയൊക്കെ ആർത്തവത്തെ ബാധിക്കാറുണ്ട്.
ഇങ്ങനെ പലകാരണങ്ങൾ കൊണ്ട് ഈ പ്രശ്നങ്ങളുണ്ടാകാം. കാരണം കണ്ടുപിടിക്കാൻ രക്തപരിശോധനകളും പെൽവിക് അൾട്രാസൗണ്ടും ആവശ്യമാണ്. ഇവ ഒരു ​ഗൈനക്കോളജിസ്റ്റിന്റെ തീരുമാനത്തിന് അനുസരിച്ചായിരിക്കണം ചെയ്യേണ്ടത്. തുടർന്ന് കൃത്യമായ ചികിത്സ നടത്തേണ്ടതാണ്. തുടക്കത്തിൽ തന്നെ കൃത്യമായ ചികിത്സകൾ ചെയ്താൽ പൂർണമായും ഭേദമാക്കാനും വന്ധ്യത പോലെയുള്ള പ്രശ്നങ്ങളിൽ എത്താതിരിക്കാനും സാധിക്കും

പ്രതിരോധ മാർ​ഗങ്ങൾ

  • ആരോ​ഗ്യകരമായ ജീവിതശൈലി പാലിക്കണം
  • മിതമായി വ്യായാമം ചെയ്യുക
  • ജങ്ക്ഫുഡ്, അമിതമായി കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ എന്നിവ ഉപേക്ഷിക്കുക
  • പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തിക്കൊണ്ടുള്ള ആഹാരരീതി ശീലിക്കുക
  • അമിതമായ ആഹാരവും കടുത്ത ഡയറ്റിങ്ങും പാടില്ല
  • ആവശ്യത്തിന് വിശ്രമിക്കുക
  • മാനസിക സമ്മർദം കുറയ്ക്കാൻ റിലാക്സേഷൻ ടെക്നിക്കുകൾ ഉപയോ​ഗിക്കുക
  • ഹോർമോൺ ​ഗുളികകൾ ഡോക്ടറുടെ നിർദേശപ്രകാരം കഴിക്കുക. നിർദേശിച്ച ഡോസ് മരുന്നുകളുടെ മുഴുവൻ കോഴ്സും പൂർത്തിയാക്കുക
  • പെൽവിക് അണുബാധ വരാതെ ശ്രദ്ധിക്കുക
  • കൃത്യമായ പരിശോധനകൾ നടത്തുക
ഡോക്ടറെ കാണേണ്ടത് എപ്പോൾ?

  • വേദനയോടെയുള്ള ആർത്തവം(Dysmenorrhoea)
  • അമിതരക്തസ്രാവം
  • ദുർ​ഗന്ധത്തോടുകൂടിയ ഡിസ്ചാർജ്
  • രക്തത്തുള്ളികൾ കാണുക, അല്ലെങ്കിൽ ക്രമം തെറ്റിയ ആർത്തവം
  • പെൽവിക് അണുബാധയുടെ ലക്ഷണങ്ങളായ കടുത്തപനി, അടിവയർ വേദന തുടങ്ങിയവ ഉണ്ടാവുക.

Content Highlights: irregular periods causes and treatment, women health issues

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
salt

2 min

ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കൂടുതലാണോ? ഈ ലക്ഷണങ്ങൾ പറയും

Sep 23, 2023


fever

2 min

വിട്ടുമാറാത്ത പനി, പുറംവേദന; കുട്ടികളിൽ ശ്രദ്ധിക്കേണ്ട വാതരോഗ ലക്ഷണങ്ങൾ

Sep 24, 2023


braces

5 min

പല്ലിന് കമ്പിയിടൽ ചികിത്സ എത്രാമത്തെ വയസ്സിൽ ചെയ്തു തുടങ്ങാം ?

Sep 22, 2023


Most Commented