വേനല്‍ക്കാലത്ത് ഭക്ഷ്യവിഷബാധ ഉണ്ടാകാന്‍ സാധ്യത കൂടുതല്‍; ശ്രദ്ധിക്കാം ഈ ലക്ഷണങ്ങള്‍


2 min read
Read later
Print
Share

Representative Image | Photo: Canva.com

വൃത്തിയില്ലാത്തതും വിഷാംശമുള്ളതുമായ ഭക്ഷണം ഉള്ളില്‍ ചെല്ലുന്നതുമൂലമാണ് ഭക്ഷ്യവിഷബാധ ഉണ്ടാകുന്നത്. ഭക്ഷണത്തിലെ ബാക്ടീരിയ, ഫംഗസ്, പാരാസൈറ്റുകള്‍, വിഷപദാര്‍ഥങ്ങള്‍ എന്നിവയില്‍നിന്നാണ് ഇതുണ്ടാകുന്നത്. ചെറിയ വയറുവേദന, ഡയേറിയ എന്നിവ മുതല്‍ ഗുരുതരമായ ഛര്‍ദ്ദിയും പനിയും നര്‍ജലീകരണവും, അതീവഗുരുതര സാഹചര്യങ്ങളില്‍ മരണം വരെയും ഭക്ഷ്യവിഷബാധയേല്‍ക്കുന്നവര്‍ക്ക് സംഭവിക്കാം.

വേനല്‍ക്കാലത്ത് മറ്റുസമയങ്ങളിലേക്കാള്‍ ഭക്ഷ്യവിഷബാധയേല്‍ക്കുന്നവരുടെ എണ്ണം കൂടാനുള്ള സാധ്യതയുണ്ട്. വേനല്‍ക്കാലത്തെ ചൂടില്‍ ബാക്ടീരിയയ്ക്ക് വളരെ പെട്ടന്ന് വളരാനും പെരുകാനും സാധിക്കുന്നുവെന്നതാണ് ഇതിന്റെ പിന്നിലെ പ്രധാന കാരണം. സാല്‍മൊണെല്ല, ഈകോളി, ലിസ്റ്റീരിയ മുതലായ ബക്ടീരിയകള്‍ ചൂടിൽ അതിവേഗം പെരുകും. നന്നായി പാചകം ചെയ്യാത്തതോ വൃത്തിയായി സൂക്ഷിക്കാത്തതോ ആയ ഭക്ഷണസാധനങ്ങളെ മലിനമാക്കാന്‍ ഈ ബാക്ടീരിയകള്‍ക്ക് സാധിക്കും. പഴങ്ങളും പച്ചക്കറികളുമൊക്കെ അവയുടെ വിളവെടുപ്പിന്റെ സമയത്തോ പല സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്ന സമയത്തോ മലിനമാക്കപ്പെടാനുള്ള സാധ്യതയുണ്ട്. ഇത് മനുഷ്യരില്‍ അതിവേഗം അണുബാധ ഉണ്ടാക്കും.

ഭക്ഷ്യവിഷബാധയുണ്ടായാല്‍ സാധാരണഗതിയില്‍ കണ്ടുവരുന്ന ചില ലക്ഷണങ്ങള്‍

ഛര്‍ദ്ദിയും മനം പിരട്ടലുമാണ് പ്രധാനം. ഭക്ഷണം കഴിച്ച് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ മനം പിരട്ടല്‍ ആരംഭിക്കും. ഇത് ദിവസങ്ങളോളം നീണ്ടുനില്‍ക്കാനുള്ള സാധ്യതയുണ്ട്. ആമാശയത്തിലെ വിഷവസ്തുക്കളെ ശരീരം പുറന്തള്ളുന്നതിന്റെ ഭാഗമാണ് ഛര്‍ദ്ദി. വയറിളക്കമാണ് ഭക്ഷ്യവിഷബാധയുടെ മറ്റൊരു ലക്ഷണം. ഭക്ഷണത്തെ മലിനമാക്കുന്ന ദോഷകരമായ ബാക്ടീരിയകളോ പാരസൈറ്റുകളോ ആണ് വയറിളക്കത്തിന് കാരണം. അടിക്കടി ടോയ്‌ലെറ്റില്‍ പോകേണ്ടി വരുന്നതും വയറുവേദനിക്കുന്നതുമെല്ലാം ഇതിന്റെ ഭാഗമാണ്. ബാക്ടീരിയയുടേയും പാരസൈറ്റുകളുടേയും സാന്നിധ്യംമൂലം അന്ന നാളത്തിലുണ്ടാകുന്ന വീക്കവും മറ്റ് അസ്വസ്ഥതകളും വയറുവേദനയിലേക്ക് നയിക്കാറുണ്ട്.

ഭക്ഷ്യവിഷബാധയേറ്റാല്‍ പനി വരുന്നതും സാധാരണമാണ്. അണുബാധയെ ചെറുക്കാന്‍ ശരീരം അധികം ചൂട് ഉത്പാദിപ്പിക്കുന്നതിനാലാണിത്. പലപ്പോഴും നേരിയ പനി വന്നുപോകാറാണ് പതിവ്. എന്നാല്‍ ചിലപ്പോള്‍ ഈ പനി ഗുരുതരമുള്ളതും നീണ്ടുനില്‍ക്കുന്നതുമായിരിക്കും. ക്ഷീണവും തളര്‍ച്ചയും ഈ സമയത്ത് അനുഭവപ്പെടാറുണ്ട്. അണുബാധയെ ചെറുക്കാനും സ്വയം സുഖപ്പെടാനുമായി ശരീരം അതിന്റെ ഊര്‍ജം മുഴുവന്‍ ഉപയോഗിച്ചുതീര്‍ക്കുന്നതിനാലാണിത്.

ഭക്ഷ്യവിഷബാധയേല്‍ക്കുമ്പോള്‍ ശരീരത്തില്‍ നിര്‍ജലീകരണം ഉണ്ടാകാനുള്ള സാധ്യത വളരെയധികമാണ്. ഛര്‍ദിയും വയറിളക്കവുമായി ശരീരത്തിലെ ജലാംശം മുഴുവന്‍ നഷ്ടപ്പെടുമ്പോള്‍ ധാരാളെ വെള്ളംകുടിച്ച് ജലാംശം നിലനനിര്‍ത്തേണ്ടത് അത്യാവശമാണ്. ഗുരുതരമായ വിഷബാധയേല്‍ക്കുന്ന സാഹചര്യങ്ങളില്‍ കൂടുതല്‍ വെള്ളം കുടിക്കണം. അണുബാധ ഉണ്ടാവുമ്പോള്‍ ശരീരത്തിലെ ബ്ലഡ് ഷുഗര്‍ ലെവല്‍ കുറയുന്നതുകാരണം തലചുറ്റലും ബോധക്ഷയവും അനുഭവപ്പെടാം. രക്തസമ്മര്‍ദം കുറയുന്നതുമൂലവും ഇത് സംഭവിക്കാം. പേശിവേദനയാണ് ഭക്ഷ്യവിഷബാധയുടെ മറ്റൊരു ലക്ഷണം. ഇന്‍ഫെക്ഷന്‍ മൂലം ശരീരത്തിനുണ്ടാകുന്ന എല്ലാ തകരാറുകളെയും നന്നാക്കാന്‍ ശരീരം പോരാടുന്നതിന്റെ ഭാഗമായാണ് പേശിവേദനയുണ്ടാകുന്നത്. തലവേദനയാണ് മറ്റൊരു ലക്ഷണം. നിര്‍ജലീകരണത്തിന്റെ ഭാഗമാണ് തലവേദനയും.

ചെറുതാണെങ്കിലും വലുതാണെങ്കിലും ഈ ലക്ഷണങ്ങളെ അവഗണിക്കുകയല്ല, മറിച്ച് അവയെ ഗൗരവപൂര്‍വം സമീപിക്കുകയും വേണ്ട പരിഹാരങ്ങള്‍ ചെയ്യുകയും വേണം.

Content Highlights: increased chance for food poisoning during summer symptoms and remedies

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
salt

2 min

ദിവസവും കഴിയ്ക്കാവുന്ന ഉപ്പിന്റെ അളവ് എത്ര?; ആരോഗ്യവിദഗ്ധര്‍ പറയുന്നത്

Jun 5, 2023


turmeric milk

1 min

ഗര്‍ഭിണികള്‍ പാലില്‍ മഞ്ഞള്‍ കലര്‍ത്തി കുടിക്കുന്നത് ആരോഗ്യപ്രദമോ?

Jun 5, 2023


Pregnancy test not pregnant - stock photo Pregnancy test not pregnant

2 min

വന്ധ്യതയ്ക്ക് ഇടയാക്കുന്ന പ്രധാനപ്പെട്ട ഒരു കാരണം ഇപ്പോള്‍ ഇതാണ്

Dec 17, 2020

Most Commented