വൈറലായി ഡോക്ടര്‍മാരുടെ ഹാപ്പി ഡാന്‍സ്‌


രാജ്യത്തെ 25 നഗരങ്ങളില്‍നിന്നുള്ള 60 യുവ ഡോക്ടര്‍മാരാണ് ആശുപത്രി വേഷമായ സ്‌ക്രബ്‌സ് ധരിച്ച് സന്തോഷ നൃത്തം ചവിട്ടിയത്

-

കോവിഡ് ഉയര്‍ത്തിയ വെല്ലുവിളികള്‍ക്കിടയില്‍ പ്രത്യാശയുടെ ചുവടുകളുമായി യുവ ഡോക്ടര്‍മാര്‍. രാജ്യത്തെ 25 നഗരങ്ങളില്‍നിന്നുള്ള 60 യുവ ഡോക്ടര്‍മാരാണ് ആശുപത്രി വേഷമായ സ്‌ക്രബ്‌സ് ധരിച്ച് സന്തോഷ നൃത്തം ചവിട്ടിയത്. ദുരന്തകാലത്തെ സമ്മര്‍ദങ്ങളില്‍ നിന്ന് മാനസിക ആരോഗ്യം വീണ്ടെടുക്കാന്‍ ലക്ഷ്യം വെച്ച്‌ ചെയ്ത ഡോക്ടര്‍മാരുടെ ഡാന്‍സ് വീഡിയോ ലോകമെങ്ങും സൂപ്പര്‍ ഹിറ്റായിരിക്കുകയാണ്.

എക്കാലത്തെയും മികച്ച സംഗീതകാരന്‍മാരില്‍ ഒരാളായ ഫാരല്‍ വില്യംസിന്റെ 'ഹാപ്പി' എന്ന ഗാനത്തിനൊപ്പം ചുവടുെവച്ചാണ് യുവ ഡോക്ടര്‍മാര്‍ സന്തോഷം പങ്കുെവച്ചത്. രാജ്യത്തിന്റെ വിവിധയിടങ്ങളിലുള്ള ആശുപത്രി മുറികളും തിയേറ്ററുകളും വീടുകളും നൃത്തം ചവിട്ടുന്നതിനുള്ള പശ്ചാത്തലമായി. ഡോക്ടര്‍ ദമ്പതിമാരും കുട്ടികളുമൊക്കെ പങ്കാളികളായി. 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോകളാണ് ഓരോരുത്തരും പകര്‍ത്തി നല്‍കിയത്. വീഡിയോയില്‍ നൃത്തം ചെയ്തിട്ടുള്ള ഡോക്ടര്‍മാരില്‍ 7 ദമ്പതിമാരുമുണ്ട്.

കേരളത്തില്‍നിന്നുള്ള മൂന്ന് ഡോക്ടര്‍മാരാണ് വീഡിയോയില്‍ ഉള്ളത്. എറണാകുളം സൈമര്‍ ആശുപത്രിയുടെ മാനേജിങ് ഡയറക്ടര്‍ കൂടിയായ ഡോ. പരശുറാമും ഭാര്യ മീനു ബാട്ട്റയുമാണ് കേരളത്തില്‍നിന്നുള്ള ദമ്പതിമാര്‍. മറ്റൊരാള്‍ കണ്ണൂര്‍ സ്വദേശിയായ ഡോ. അമര്‍ രാമചന്ദ്രനാണ്.

Content Highlights: I'm happy dance by Doctors, Health


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023


kolumban boat

1 min

വീണ്ടും സൂപ്പര്‍ ഹിറ്റായി ഇടുക്കി ഡാമിലെ കൊലുമ്പന്‍; രണ്ട് മാസത്തെ വരുമാനം 3.47 ലക്ഷം

Feb 6, 2023

Most Commented