Representative Image | Photo: Gettyimages.in
ആസ്ത്മയെക്കുറിച്ചുള്ള ഏറ്റവും വലിയ തെറ്റിദ്ധാരണ ഇന്‍ഹേലര്‍ തെറാപ്പിയോടുള്ള അവഗണനയാണ്. ഇന്‍ഹേലര്‍ ഉപയോഗിക്കുന്നതിലൂടെ മരുന്ന് ശ്വാസകോശത്തിലേക്ക് വളരെ പെട്ടെന്ന് എത്തും.
മീറ്റേര്‍ഡ് ഡോസ് ഇന്‍ഹേലറുകളാണ് പൊതുവേ സ്പ്രേ ഇന്‍ഹേലര്‍ എന്നറിയപ്പെടുന്നത്. ഇവ കൃത്യമായി ഉപയോഗിച്ചാല്‍ മാത്രമേ പൂര്‍ണ ഫലം ലഭിക്കൂ. സ്പ്രേ ഇന്‍ഹേലര്‍ ഉപയോഗിക്കേണ്ടത് ഇങ്ങനെയാണ്.
- ഇന്‍ഹേലര്‍ ശക്തിയായി കുലുക്കുക. തുടര്‍ന്ന് അടപ്പ് തുറക്കുക.
- തല അല്പം പിറകിലേക്ക് ചെരിച്ച് ശ്വാസം പൂര്‍ണമായും പതുക്കെ പുറത്തേക്ക് വിടുക.
- ഇന്‍ഹേലറിന്റെ മൗത്ത്പീസ് വായ്ക്കുള്ളിലേക്ക് വെച്ച് ചുണ്ടുകള്‍ ചേര്‍ത്ത് പിടിക്കുക.
- ഉപകരണത്തിലെ മരുന്നുകുറ്റിയുടെ അറ്റത്ത് വിരല്‍ കൊണ്ട് അമര്‍ത്തുക. ഒപ്പം ശ്വാസം ഉള്ളിലേക്ക് വലിച്ചെടുക്കുക.
- പത്തു സെക്കന്‍ഡ് ശ്വാസം പുറത്തേക്ക് വിടാതെ പിടിച്ചുനിര്‍ത്തുക.
- രണ്ടാമത്തെ ഡോസ് നിര്ദേശിക്കപ്പെട്ടിട്ടുണ്ടെങ്കില് രണ്ടോ മൂന്നോ മിനിറ്റുകള്‍ക്കു ശേഷം ഇതുപോലെ വീണ്ടും ചെയ്യുക.
.jpg?$p=31d6e01&&q=0.8)
കുട്ടികള്‍, പ്രായമേറിയവര്‍, അസുഖം കൂടുതലുള്ളവര്‍ തുടങ്ങിയവര്‍ക്ക് ചിലപ്പോള്‍ ഇത് ശരിയായി ചെയ്യാന്‍ സാധിക്കണമെന്നില്ല. അവര്‍ക്ക് സ്പ്രേയോടൊപ്പം സ്പേസര്‍ എന്ന ഉപകരണം കൂടി ഘടിപ്പിച്ച് ഇന്‍ഹേലര്‍ ശരിയായി ഉപയോഗിക്കാനാകും. സ്പ്രേ സ്പേസറില്‍ ഘടിപ്പിച്ചതിനുശേഷം മരുന്നുകുറ്റി അമര്‍ത്തുമ്പോള്‍ മരുന്ന് സ്പേസറിന് അകത്ത് തങ്ങുന്നു. ഇതില്‍ നിന്ന് രോഗിക്ക് മരുന്ന്, സ്പേസറിന്റെ മൗത്ത്പീസിലൂടെ സാവധാനം വലിച്ചെടുക്കാന്‍ കഴിയും.
Also Read
Content Highlights: how to use an inhaler, asthma inhaler with spacer, world asthma day
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..