മഴക്കാലത്ത് ആരോ​ഗ്യപ്രശ്നങ്ങൾ അലട്ടാതെ അരുമമൃ​ഗങ്ങളെ പരിപാലിക്കാം; ടിപ്സ്


ഡോ. പ്രീന.പി

മഴക്കാലത്തിന് മുന്നോടിയായി ഓമനമൃ​ഗത്തെ മൃ​ഗഡോക്ടറിനെ കാണിച്ച് ജനറൽ ചെക്കപ്പ് നടത്തുക.

Representative Image | Photo: Gettyimages.in

ർപ്പമേറിയ ഈ കാലാവസ്ഥയിൽ ധാരാളം മഴക്കാലരോ​ഗങ്ങളും സാംക്രമിക രോ​ഗങ്ങളും വളർത്തുമൃ​ഗങ്ങളെ ബാധിക്കാനിടയുണ്ട്. പാർവോവൈറസ് രോ​ഗം, എലിപ്പനി, ഫം​ഗൽബാധ, ത്വക്ക് രോ​ഗങ്ങൾ, ഉദര രോ​ഗങ്ങൾ, വിരബാധ, ചെവിയിലെ അണുബാധ തുടങ്ങിയവയാണ് പ്രധാനമായും കാണാറുള്ളത്. ഇത്തരം രോ​ഗങ്ങളെ പ്രതിരോധിക്കാൻ ചിലകാര്യങ്ങൾ ശ്രദ്ധിക്കുന്നത് നല്ലതാണ്.

 • മഴക്കാലത്തിന് മുന്നോടിയായി ഓമനമൃ​ഗത്തെ മൃ​ഗഡോക്ടറിനെ കാണിച്ച് ജനറൽ ചെക്കപ്പ് നടത്തുക.
 • വളർത്തുമൃ​ഗങ്ങളെ വിരമുക്തമാക്കുന്നതിന് മുൻ​ഗണന നൽകുക.
 • പ്രതിരോധ കുത്തിവെപ്പ് മഴക്കാലത്തിന് മുമ്പ് തന്നെയെടുക്കുക
 • വളർത്തുമൃ​ഗങ്ങൾ മഴയിൽ നനയുന്നത് ഒഴിവാക്കുക. അവയുടെ കൂടും പരിസരവും ശുചിയായും ഈർപ്പമില്ലാതെയും സൂക്ഷിക്കുക. അവർ വീടിനു പുറത്തുനിന്നുള്ള ജലസ്രോതസ്സുകളിൽ നിന്ന് വെള്ളം കുടിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക.
 • തറയും ഭിത്തിയും തണുപ്പുള്ളതിനാൽ അവയ്ക്ക് സുഖമായി ഇരിക്കാനോ ഉറങ്ങാനോ കഴിയുന്ന തരത്തിൽ ഉണങ്ങിയ പരവതാനികൾ, മെത്തകൾ, കിടക്കകൾ എന്നിവ സൂക്ഷിക്കുക.
 • തീറ്റയെടുക്കാനുള്ള മടി, ക്ഷീണം, ഛർദി, വയറിളക്കം, ജലദോഷം തുടങ്ങിയ രോ​ഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് ഒരു മൃ​ഗഡോക്ടറിനെ സമീപിക്കുക.
 • രോ​ഗവാഹകരായ തെരുവുമൃ​ഗങ്ങളുമായും എലിയുമായും സമ്പർക്കം വരാതെ ശ്രദ്ധിക്കുക.
 • ഈർപ്പമിരുന്ന് കട്ടപിടിച്ചതും പൂപ്പൽ വന്നതുമായ തീറ്റ നൽകരുത്. ശുദ്ധമായ തിളപ്പിച്ചാറിയ വെള്ളം, നാരുകൾ അടങ്ങിയ ഭ​ഗക്ഷണം എന്നിവ നൽകുക.
 • വളർ‌ത്തുമൃ​ഗങ്ങളെ നടക്കാൻ കൊണ്ടുപോകുമ്പോൾ കൊതുകുള്ള വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങൾ ഒഴിവാക്കുക. പുല്ലിൽ നടക്കുന്നത് ചെള്ളുബാധയ്ക്ക് ഇടവരുത്തും.
 • നടക്കാൻ കൊണ്ടുപോകുമ്പോൾ അവയുടെ റെയിൻ കോട്ട്/ഷൂസ്/ബൂട്ട് ഉപയോ​ഗിച്ച് ശരീരവും കൈകാലുകളും സംരക്ഷിക്കാം. നടന്നുവന്നശേഷം ചെറുചൂടുവെള്ളവും ടവ്വലും ഉപയോ​ഗിച്ച് കൈകാലുകൾ വൃത്തിയാക്കുക.
 • പുറത്തുപോയി വന്നതിന്ശേഷവും അതുപോലെ കുളിക്ക് ശേഷവും ചെവികൾ ഉണക്കുക.
 • ഓരോ നായ്ക്കളുടെയും ത്വക്കിന് അനുയോജ്യമായ ഷാംപൂ ഉപയോ​ഗിച്ച് അവയെ പത്തുദിവസം കൂടുമ്പോൾ കുളിപ്പിക്കുക. ശേഷം ടവൽ ഉപയോ​ഗിച്ച് അവയുടെ മുടി ഉണക്കുക. ബ്ലോവർ അല്ലെങ്കിൽ ഹെയർ ഡ്രയർ ഉപയോ​ഗിക്കാം.
 • ദിവസവും മുടി ചീകി വൃത്തിയാക്കുക. ഇത ത്വക്കിന്റെ ആരോ​ഗ്യത്തിനും ചെള്ളും പേനും അകറ്റാനും സഹായിക്കും.
 • മഴക്കാലത്തിന് മുമ്പ് തന്നെ നെയിൽ ക്ലിപ്പർ ഉപയോ​ഗിച്ച് വളർത്തുമൃ​ഗങ്ങളുടെ നഖങ്ങൾ ട്രിം ചെയ്യുന്നത് നല്ലതാണ്.
മണ്ണുത്തി വെറ്ററിനറി കോളേജിലെ പ്രതിരോധ വിഭാ​ഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖിക

​ഗൃഹലക്ഷ്മിയിൽ പ്രസിദ്ധീകരിച്ചത്

Also Read

റാബീസ് വാക്സിൻ: പരാജയ സാധ്യത അത്യപൂർവം, ...

എല്ലാത്തിലും ഒന്നാമതാവണമെന്ന് പറയുന്നത് ...

'രാത്രിയിൽ ലക്ഷണങ്ങൾ അധികമാകും, ഫോണോ ...

രോഗലക്ഷണങ്ങൾ കണ്ട് ഏതാനും മണിക്കൂറുകൾക്കുള്ളിൽ ...

റാബീസ് വാക്സിൻ: പരാജയ സാധ്യത അത്യപൂർവം, ...

Content Highlights: how to take care of pets in rainy season

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
theft

1 min

കൂരോപ്പടയിലെ കവര്‍ച്ചാക്കേസില്‍ വഴിത്തിരിവ്; വൈദികന്റെ മകന്‍ അറസ്റ്റില്‍

Aug 11, 2022


remya

1 min

6-ാം ക്ലാസുകാരിക്ക് ക്രൂരമര്‍ദനം, വിസര്‍ജ്യം തീറ്റിച്ചു; ആശാ വര്‍ക്കറായ രണ്ടാനമ്മ അറസ്റ്റില്‍

Aug 11, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022

Most Commented