മോഡലുകൾ: അഷിക, ഷിബിലി| ഫോട്ടോ: എൻ.എം. പ്രദീപ്
മുടിയുടെ അനാരോഗ്യത്തിന് കാരണങ്ങള്‍ പലതുണ്ട്. ജീവിതശൈലിയിലെ അശ്രദ്ധകള്‍, അനാരോഗ്യകരമായ ആഹാരരീതി, അമിതമായോ അകാലത്തിലോ ഉള്ള ഉറക്കം, ഗര്‍ഭാവസ്ഥ, പ്രസവം, ആര്‍ത്തവവിരാമം, തൈറോയ്ഡ് രോഗങ്ങള്‍, ജോലിയുടെ പ്രത്യേകതകള്‍ എന്നിവയും ചില മരുന്നുകള്‍ കഴിക്കുന്നതും മുടികൊഴിച്ചിലിന് കാരണമാകാം. ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ മൂലമുള്ള മുടികൊഴിച്ചില്‍ സങ്കീര്‍മാണ്. ഇവിടെ മുടിയുടെ വളര്‍ച്ചാസമയം ഗണ്യമായി കുറയുന്നു. ഇത് രോമകൂപത്തിന്റെ വിശ്രമാവസ്ഥയെ ദീര്‍ഘിപ്പിക്കുന്നു. ഇപ്രകാരം വളര്‍ച്ചാചക്രത്തിലെ വ്യതിയാനങ്ങള്‍ മുടിയുടെ സാന്ദ്രത കുറയ്ക്കുന്നു. മാനസികപിരിമുറുക്കവും മുടിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നതാണ്.
ആയുര്‍വേദത്തില്‍ മുടികൊഴിച്ചിലിനെ ഖലിതം എന്നാണ് വിളിക്കുന്നത്. ചരകസംഹിതയില്‍ ശിരോരോഗങ്ങളുടെയും സുശ്രുതസംഹിതയില്‍ ക്ഷുദ്രരോഗങ്ങളുടെയും ഗണത്തിലാണ് ഖലിതത്തെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ത്രിദോഷജന്യമായാണ് ആയുര്‍വേദം ഈ അവസ്ഥയെ കാണുന്നത്.
ശിരസ്സിലെ രോഗങ്ങള്‍ക്ക് ഏറ്റവും പ്രധാന ചികിത്സയാണ് മൂക്കില്‍ക്കൂടി പ്രയോഗിക്കുന്ന നസ്യം. ഭൃംഗരാജതൈലം, ഷഡ്ബിന്ദുതൈലം, ചന്ദനാദ്യം തൈലം, മധുകാദിതൈലം എന്നിവയാണ് പ്രധാനമായും നസ്യത്തിനുപയോഗിക്കുന്നത്. ഈ തൈലങ്ങള്‍ രക്തത്തെ ശുദ്ധീകരിക്കുന്നതും അസ്ഥിധാതുപോഷകവുമാണ്. ഇവ രക്തയോട്ടം കൂടുതലുള്ള മൂക്കിലെ ശ്ലേഷ്മധരകലയിലൂടെ ആഗിരണംചെയ്യപ്പെടുകയുംചെയ്യും. എള്ളെണ്ണയുടെ സൂക്ഷ്മഗുണങ്ങള്‍, സ്രോതസ്സുകളിലെ തടസ്സങ്ങള്‍ നീക്കി പോഷകങ്ങള്‍ രോമകൂപങ്ങളിലേക്കെത്തിച്ച് മുടിയെ വളരാന്‍ സഹായിക്കുന്നു.
ശോധനചികിത്സയായ രക്തമോക്ഷം മുടികൊഴിച്ചില്‍ തടയാന്‍ ഫലപ്രദമാണ്. ഇത് രക്തത്തിലടിഞ്ഞുകൂടിയ വിഷാംശങ്ങളും അശുദ്ധമായ രക്തവും പുറത്തേക്ക് കളയാന്‍ സഹായിക്കുന്നു. അതുമൂലം രക്തക്കുഴലുകളില്‍ക്കൂടി രക്തം സുഗമമായി ഒഴുകുകയും രോമകൂപങ്ങളിലേക്ക് പോഷകങ്ങളെത്തുകയും അവ മുടിയുടെ വളര്‍ച്ചയെ സഹായിക്കുകയും ചെയ്യും.
മുടികൊഴിച്ചില്‍ മാറ്റാന്‍ വസ്തിചികിത്സയും പ്രയോഗിക്കാറുണ്ട്. പഞ്ചതിക്തക ക്ഷീരവസ്തിയാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. അകാലനരയ്ക്ക് രസായനചികിത്സ പ്രയോജനപ്രദമാണ്. വ്യക്തിയുടെ പ്രകൃതിയും ദോഷപ്രകോപാവസ്ഥയുമനുസരിച്ച് രസായനങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തിലുള്ള ചികിത്സാരീതികളെല്ലാം വൈദ്യനിര്‍ദേശാനുസരണം മാത്രം ചെയ്യേണ്ടതാണ്.
താന്നിപ്പൂവ്, ഇരട്ടിമധുരം, വെണ്‍തേക്ക്, ആവണക്ക്, കുന്നി, നീലയമരി, കയ്യോന്നി, ചെമ്പരത്തി, എള്ളെണ്ണ തുടങ്ങിയവ മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കും. മുടിയുണ്ടാകുന്നതിനും അവ വളരുന്നതിനും കറുത്തനിറമുണ്ടാകുന്നതിനും മേല്‍പ്പറഞ്ഞ ഔഷധങ്ങള്‍ എള്ളെണ്ണയില്‍ കാച്ചി ഉപയോഗിക്കാം.
ആഹാരത്തില്‍ മുട്ട, മീന്‍, ചീരവര്‍ഗങ്ങള്‍, കക്കവര്‍ഗങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തുന്നത് മുടിയുടെ ആരോഗ്യം വര്‍ധിപ്പിക്കും. പേരക്ക, തേന്‍, നാരങ്ങാവര്‍ഗങ്ങള്‍, ബീറ്റ്‌റൂട്ട്, കാരറ്റ്, നേന്ത്രപ്പഴം എന്നിവയും സൂചിഗോതമ്പ്, പയര്‍വര്‍ഗങ്ങള്‍ മുതലായവയും ഭക്ഷണത്തിലുള്‍പ്പെടുത്തണം. പാലുത്പന്നങ്ങള്‍, പഞ്ചസാര, കുപ്പിയിലടച്ച പാനീയങ്ങള്‍, മദ്യം എന്നിവ ഒഴിവാക്കുന്നതും നല്ലതാണ്.
മുടിവളരാന്‍ എണ്ണകള്‍
ആഴ്ചയില്‍ രണ്ടുപ്രാവശ്യം മാത്രം തലയില്‍ എണ്ണ തേക്കുന്നതാണ് നല്ലത്. അനുയോജ്യമായതോ ശീലിച്ചതോ ആയ എണ്ണ ഉപയോഗിക്കാവുന്നതാണ്. ഈ എണ്ണ തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ച് 20 മിനിറ്റിനുശേഷം കുളിക്കാം. അല്പം ചൂടാക്കിയശേഷം തലയില്‍ തേച്ചുപിടിപ്പിക്കുന്നത് ഉചിതമായിരിക്കും.
നീലിഭൃംഗാദി തൈലം, കുന്തളകാന്തി, ഭുജഗലതാദി, കയ്യോന്ന്യാദി തൈലം എന്നിവ മുടിയുടെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും നല്ലതാണ്. വീട്ടില്‍ ഉണ്ടാക്കാന്‍പറ്റുന്ന തൈലങ്ങള്‍ കയ്യോന്ന്യാദിയും നീലിഭൃംഗാദിയും ആണ്. നീലയമരി, കയ്യോന്നി, മയിലാഞ്ചി, കറിവേപ്പില, കറ്റാര്‍വാഴ എന്നിവ ഇടിച്ചുപിഴിഞ്ഞ നീരില്‍ തേങ്ങാപാലും പശുവിന്‍പാലും ചേര്‍ത്ത് എണ്ണകാച്ചി ഉപയോഗിക്കുന്നതും ഫലപ്രദമായി കണ്ടുവരുന്നു.
- ചിലരില്‍ തലയിലെ താരന്‍ ചൊറിച്ചില്‍, മുടികൊഴിച്ചില്‍ തുടങ്ങി വളരെയധികം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് ഉപയോഗിക്കാവുന്ന എണ്ണയാണ് ദാരുണകതൈലം. ഇത് ആഴ്ചയില്‍ മൂന്നുദിവസംവീതം തലയില്‍ തേച്ചുപിടിപ്പിച്ച് 20 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയണം.
- ഉലുവയും ഉഴുന്നുപരിപ്പും തലേദിവസം കുതിര്‍ത്തുവെച്ചത് അരച്ച്, അരിപ്പയില്‍ അരിച്ച് തലയില്‍ തേക്കുന്നത് താരന്‍ പോകാന്‍ സഹായിക്കും. ഇത് ഉപയോഗിക്കുമ്പോള്‍ കണ്ടീഷണര്‍ ഉപയോഗിക്കേണ്ട ആവശ്യം ഉണ്ടാകുന്നില്ല.
- കഞ്ഞിവെള്ളത്തില്‍ ഇഞ്ച കുതിര്‍ത്ത് ഒരു രാത്രി വെച്ചശേഷം, രാവിലെ അത് ഇടിച്ചുപിഴിഞ്ഞ് അരിച്ച് ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യത്തിനും താരന്‍ പോകുന്നതിനും തലയോട്ടിയുടെയും മുടിയുടെയും വരള്‍ച്ച മാറാനും ഉത്തമമാണ്.
- ചെമ്പരത്തിയുടെ പൂവും ഇലകളും വെള്ളിലയുടെ ഇലകളും ചെറുചൂടുവെള്ളത്തില്‍ തിരുമ്മി അരിച്ച് തലയിലെ എണ്ണമയം അകറ്റാന്‍ ഉപയോഗിക്കാം. ഇതിന്റെ കൂടെ അല്പം ഉഴുന്നുപൊടി ചേര്‍ക്കുന്നതും നല്ലതാണ്.
- നാടന്‍ കോഴിമുട്ടയും നാരങ്ങാനീരും അല്പം ഒലിവ് ഓയിലും ചേര്‍ത്ത് യോജിപ്പിച്ച് തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ച് അരമണിക്കൂറിനുശേഷം ഉഴുന്നുപൊടി അലിയിച്ച് തേച്ചുകുളിക്കുന്നതുകൊണ്ട് മുടിയുടെ വരള്‍ച്ചയ്ക്ക് കുറവ് ലഭിക്കും. ഇത് ആഴ്ചയില്‍ രണ്ടുപ്രാവശ്യം ചെയ്യുന്നത് നല്ലതാണ്.
- വെള്ളം ചേര്‍ക്കാതെ പിഴിഞ്ഞെടുത്ത തേങ്ങാപാല്‍ തലയോട്ടിയില്‍ പുരട്ടി 20 മിനിറ്റ് കഴിഞ്ഞ് നേരത്തേ സൂചിപ്പിച്ച താളികള്‍ ഏതെങ്കിലും ഉപയോഗിച്ച് മുടി കഴുകി ഉണക്കിയെടുക്കണം. തേങ്ങാപാല്‍ വെന്ത വെളിച്ചെണ്ണ വളരെ പ്രയോജനപ്പെടുന്നതാണ്. മുടി വളരുന്നതിനും നിറം കാത്തുസൂക്ഷിക്കുന്നതിനും വെന്ത വെളിച്ചെണ്ണ ഉപയോഗിക്കാം.
- ചെറുപയര്‍പൊടിയില്‍ മയിലാഞ്ചി അരച്ചതും കറ്റാര്‍വാഴയുടെ ഉള്ളിലെ പള്‍പ്പും ചേര്‍ത്ത് തലയില്‍ പുരട്ടിയാല്‍ എണ്ണമയം കൂടുതലുള്ള മുടിയെ ഭംഗിയുള്ളതാക്കും.
- അമുക്കുരത്തിന്റെ പൊടിയും ആര്യവേപ്പിന്റെ ഇല അരച്ചതും തലയില്‍ എണ്ണമെഴുക്ക് കളയാന്‍ ഉപയോഗിക്കാവുന്നതാണ്.
- അസനാദി എണ്ണ, അസനേലാദി എണ്ണ, അസന മഞ്ജിഷ്ടാദി എണ്ണ, ദുര്‍വാദിതൈലം, മഞ്ജിഷ്ടാദി തൈലം എന്നിവ കൂടുതല്‍ എണ്ണമയമുള്ളവര്‍ക്കും ഉപയോഗിക്കാവുന്നവയാണ്.
- വരണ്ട മുടിയുള്ളവര്‍ ഭക്ഷണകാര്യത്തില്‍ ചില മുന്‍കരുതലുകള്‍ എടുക്കേണ്ടതാണ്. ആവശ്യത്തിന് പ്രോട്ടീന്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ഒമേഗ 3 കൊഴുപ്പുകള്‍ (മീനെണ്ണകള്‍), ഇലക്കറികള്‍ എന്നിവയും പ്രയോജനപ്പെടും.
- കഫപ്രകൃതിക്കാരിലാണ് എണ്ണമയം കൂടുതലുള്ള മുടി കാണപ്പെടുന്നത്. ഇവര്‍ മുളപ്പിച്ച ചെറുപയര്‍, ചെറുധാന്യങ്ങള്‍,തേന്‍, മാമ്പഴം, മുട്ട, കോഴിയിറച്ചി എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
Content Highlights: How To Stop Hair Fall, Ayurveda tips to prevent hair fall, Health, Ayurveda, Hair and Beauty
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..