വര്‍ക്ക് ഫ്രം ഹോം ആണോ? എന്നാല്‍ അറിയണം എര്‍ഗോണോമിക്‌സിനെക്കുറിച്ച്


ഡോ. അർജുൻ ആർ. പ്രസാദ്

2 min read
Read later
Print
Share

നമ്മുടെ ജോലിയുടെ സ്വഭാവം അനുസരിച്ചു വീട്ടിലെ ജോലി സ്ഥലത്തു അനിവാര്യമായ മാറ്റങ്ങള്‍ വരുത്താം

Representative Image| Photo: GettyImages

ലോക്ഡൗൺ ലോകമെമ്പാടുമുള്ള ആളുകളെ വീട്ടില്‍ നിന്നും ജോലിചെയ്യുവാന്‍ നിര്‍ബന്ധിതരാക്കി. മുമ്പ് വളരെ കുറവ് ആയിരുന്നെങ്കില്‍ ഇന്ന് ഇത് ഒരു സാധാരണ മാനദണ്ഡം ആയിരിക്കുകയാണ്. ആളുകള്‍ അവരുടെ ഡൈനിങ് റൂമുകളെ ഓഫീസ് ക്യുബിക്കിളുകളായും അടുക്കളകളെ കാന്റീനുകളായും പരിവര്‍ത്തനം ചെയ്തു, കൂടാതെ കട്ടിലും സോഫയും ഡൈനിങ് ടേബിളും കൊണ്ട് ഓഫീസ് ഇടങ്ങള്‍ സൃഷ്ടിച്ചു.

വീട്ടിലെ ഈ ഇടങ്ങളും ഫര്‍ണിച്ചറുകളും ഒരിക്കലും നീണ്ട മീറ്റിങ്ങുകള്‍ക്കും ജോലികള്‍ക്കുമായി രൂപകല്‍പ്പന ചെയ്തിട്ടുള്ളവയല്ല. മിക്കപ്പോഴും ജോലിക്കായി തിരഞ്ഞെടുക്കുന്ന ഡൈനിങ് ടേബിളിന് ഉയരം കൂടുതലാണ്. മിക്ക ഡൈനിങ് ടേബിള്‍ കസേരകളിലും ഹാന്‍ഡ് റെസ്റ്റുകള്‍ ഇല്ല, ഉണ്ടെങ്കില്‍ തന്നെ അത് ഇത്തരത്തിലുള്ള ജോലികള്‍ക്ക് ഉചിതമായവയാകില്ല. അതിനാല്‍ ഡൈനിങ് ടേബിളില്‍ ജോലിചെയ്യുമ്പോള്‍ കൈമുട്ട് ശരീരത്തില്‍ നിന്ന് അകലെ വെക്കേണ്ടിവരുന്നു അതിനാല്‍ തോളിലെ പേശികളില്‍ സമ്മര്‍ദ്ദം ഉണ്ടാകുന്നു.

കിടക്കയില്‍ ഇരുന്നോ സോഫയില്‍ ഇരുന്നോ ജോലി ചെയ്യുന്നത് നമുക്ക് പ്രലോഭനകരമായിരിക്കാം, പക്ഷേ ഇത് ഒരു മോശം പ്രവണതയാണ്, കാരണം ഇത് നമ്മുടെ നടുവിന് തീരെ താങ്ങു നല്‍കുന്നില്ല. ഒരു കിടക്കയുടെയോ സോഫയുടെയോ രൂപകല്‍പ്പന അതില്‍ ഇരിക്കുന്ന വ്യക്തിയെ കുറച്ചു നേരം കഴിയുമ്പോള്‍ മുന്നോട്ടു കൂനി ഇരിക്കുവാന്‍ ഇടയാക്കുന്നു.

ലോക്ഡൗണിനെ തുടര്‍ന്ന് വര്‍ക്ക് ഫ്രം ഹോം വിഭാഗത്തില്‍ നിന്നുള്ള അനേകം വ്യക്തികള്‍ തോള്‍വേദന, കഴുത്ത് വേദന അല്ലെങ്കില്‍ നടുവേദന തുടങ്ങിയ ബുദ്ധിമുട്ടികളുമായി ഓര്‍ത്തോപീഡിക് ഒ.പി.യില്‍ വരുന്നുണ്ട് ബന്ധപ്പെട്ട ജോലികള്‍ക്കാവശ്യമായ രീതിയില്‍ ശരീരത്തിന്റെ നിശ്ചിത നില നിലനിര്‍ത്താനുള്ള പേശികളുടെ കഴിവില്ലായ്മയില്‍ നിന്നാണ് ഈ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്.

എര്‍ഗോണോമിക്‌സ് എന്നാല്‍ എന്താണ്?

ഒരു വ്യക്തിയുടെ തൊഴില്‍ അന്തരീക്ഷത്തെ പറ്റി പഠിക്കുന്ന ഒരു ശാസ്ത്രമാണ് എര്‍ഗോണോമിക്‌സ് (Ergonomics) . കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍, എര്‍ഗോണോമിക്‌സ് എന്നാല്‍ ജോലിചെയ്യുന്ന ആള്‍ക്ക് അയാളുടെ തൊഴില്‍ ആ വ്യക്തിയുടെ ശരീരത്തിന് യോജിക്കുന്ന രീതിയില്‍ രൂപകല്‍പ്പന ചെയ്യുകയോ പരിഷ്‌കരിക്കുകയോ ചെയ്യുക എന്നതാണ്. ജോലി മൂലം ഉണ്ടാകുന്ന അസ്വസ്ഥതയും പരിക്കിന്റെ സാധ്യതയും ഇല്ലാതാക്കുകയാണ് ഈ ശാസ്ത്രത്തിന്റെ ലക്ഷ്യം.

നടുവിന് ഉണ്ടാകുന്ന ഡിസ്‌ക് പ്രൊലാപ്സ് (Disc prolapse), ടെന്റിനിറ്റീസ്( Tendonitis) റൊട്ടേറ്റര്‍ കഫീനുണ്ടാകുന്ന പരിക്കുകള്‍ (Rotator cuff tear), എപ്പികോണ്ടിലൈറ്റിസ് (Epicondylitis), പേശികളില്‍ ഉണ്ടാകുന്ന ക്ലേശങ്ങള്‍ തുടങ്ങിയ രോഗങ്ങള്‍ ഇതിലുള്ള ശ്രദ്ധക്കുറവ് കൊണ്ട് ഉണ്ടാവാം.

നമ്മുടെ ജോലിസ്ഥലമായിരിക്കുന്നതിന് നമുക്ക് എങ്ങനെ വീട് തയ്യാറാക്കാനാകും?

നമ്മുടെ വീടുകളെ എര്‍ഗോണോമിക്കലി ഫിറ്റ് ആക്കുന്നതിനുള്ള ആദ്യപടി ജോലിയുടെ സ്വഭാവം മനസിലാക്കുക എന്നതാണ്. നമ്മുടെ ജോലിയുടെ സ്വഭാവം അനുസരിച്ചു വീട്ടിലെ ജോലി സ്ഥലത്തു അനിവാര്യമായ മാറ്റങ്ങള്‍ വരുത്താം.

നിങ്ങളുടെ ഡെസ്‌ക് എങ്ങനെ സജ്ജമാക്കാം?

ശരാശരി ഡെസ്‌കിന്റെ ഉയരം 25 മുതല്‍ 30 ഇഞ്ച് വരെയാണ്, ഇത് നിങ്ങളുടെ ഉയരത്തെ ആശ്രയിച്ച് വളരെ ഉയര്‍ന്നതോ ഉയരം കുറഞ്ഞതോ ആകാം.

അതിനാല്‍ സുഖകരമായി ഇരിക്കാന്‍ നിങ്ങള്‍ക്ക് ഉയരം ക്രമീകരിക്കാവുന്ന കസേര ആവശ്യമാണ്. നിങ്ങളുടെ കസേരയുടെ ഉയരം ക്രമീകരിക്കുമ്പോള്‍, നിങ്ങളുടെ കൈമുട്ട് 90 ഡിഗ്രിയില്‍ ആണ് മടങ്ങിയിരിക്കുന്നതു എന്ന് ഉറപ്പുവരുത്തുക. നിങ്ങളുടെ പാദങ്ങള്‍ തറയില്‍ തൊടുന്നില്ലെങ്കില്‍ ഒരു ഫൂട്ട് സ്റ്റൂള്‍ ഉപയോഗിക്കുക. മോണിറ്റര്‍ ഒരു കെെ അകലത്തില്‍ വേണം വെക്കാന്‍. സ്‌ക്രീനിന്റെ മുകള്‍ഭാഗം കണ്ണിന്റെ തലത്തിലായിരിക്കണം. കസേരയ്ക്ക് മതിയായ ബാക്ക് സപ്പോര്‍ട്ടും ഹാന്‍ഡ് റെസ്റ്റും ഉണ്ടായിരിക്കണം.

നിങ്ങളുടെ ജോലിക്കായി ശരിയായ രീതിയില്‍ ഡെസ്‌ക് സജ്ജമാക്കുന്നതിലൂടെ മുകളില്‍ പറഞ്ഞ രോഗങ്ങളെ തടയാന്‍ സാധിക്കും.

തോളില്‍ വേദനയുള്ള ആളുകള്‍ ദീര്‍ഘനേരം ജോലിചെയ്യുമ്പോള്‍ കൈമുട്ടുകള്‍ ശരീരത്തോട് ചേര്‍ത്തുപിടിച്ച് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കണം. കൈപ്പത്തിയില്‍ വേദനയുള്ള ആളുകള്‍ കത്രിക പോലുള്ള മറ്റ് ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ പിടിക്കുന്ന രീതി മാറ്റാന്‍ ശ്രമിക്കുക. ചില ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഇടയ്ക്കു കൈ മാറ്റി ഉപോയോഗിക്കാനും ശ്രദ്ധിക്കുക. അത്തരം പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുമ്പോള്‍ ബന്ധപ്പെട്ട പേശികളെ ശക്തിപ്പെടുത്തുന്നത് ഗുണം ചെയ്യും.

(പട്ടം എസ്.യു.ടി. ഹോസ്പിറ്റലിലെ ഓർത്തോപീഡിക് സർജനാണ് ലേഖകൻ)

Content Highlights: How to solve Work From Home Health Problems, Ergonomics, Health

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
cholesterol

1 min

ചീത്ത കൊളസ്‌ട്രോള്‍ കൂടിയോ? ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കാം

Oct 2, 2023


MIMS Doctors

2 min

ഡോക്ടര്‍മാരുടെ കൈപിടിച്ച് ഒമ്പതുകാരന്‍ ജീവിതത്തിലേക്ക്; ഉമ്മയുടെ സ്‌നേഹവാക്കുകളും നിര്‍ണായകമായി

Sep 30, 2023


.

4 min

മരണത്തെ മുഖാമുഖം കണ്ട് നിപയില്‍നിന്ന് ജീവിതത്തിലേക്ക് മടങ്ങിയ ഒമ്പതുകാരന്‍; ഇത് പുതുചരിത്രം

Sep 30, 2023

Most Commented