പഠനത്തില്‍ കുട്ടികള്‍ പിന്നിലാണോ? പഠനപരിമിതി തിരിച്ചറിയാം, പരിഹരിക്കാം


വിവരങ്ങള്‍ ശേഖരിക്കാനും പ്രതികരിക്കാനും ആശയവിനിമയം നടത്താനുമുള്ള മസ്തിഷ്‌കത്തിന്റെ ശേഷിയെ ബാധിക്കുന്ന ഒരു നാഡീസംബന്ധമായ അവസ്ഥയാണ് പഠനപരിമിതി

Representative Image | Photo: Gettyimages.in

ക്ഷിതാക്കളെയും അധ്യാപകരെയും ഒരുപോലെ ആശങ്കയിലാക്കുന്ന ഒരു വിഷയമാണ് കുഞ്ഞുങ്ങളുടെ പഠനത്തിലെ പിന്നോക്കാവസ്ഥ. വിവേചന ശേഷിക്കുറവ്, ഓർമശക്തിക്കുറവ്, വിവര വിശകലനത്തിന് കഴിവില്ലായ്മ, സംഖ്യകൾ ക്രമത്തിൽ ഓർത്തെടുക്കാനുള്ള ബുദ്ധിമുട്ട് (ഉദാ: ടെലിഫോൺ നമ്പർ, മേൽവിലാസം). പരിമിതമായ പദസമ്പത്ത്, പുതിയ വാക്കുകൾ മനസ്സിലാക്കുന്നതിലും നിർദേശങ്ങളനുസരിക്കുന്നതിലും കഥകൾ പറഞ്ഞു കേൾപ്പിക്കുന്നതിലും പാട്ടുകൾ കേട്ടുപഠിക്കുന്നതിലും പ്രയാസം, വാക്കുകൾ, അക്കങ്ങൾ, അക്ഷരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ശബ്ദങ്ങൾ, ഉച്ചാരണ പ്രശ്നങ്ങൾ, വ്യക്തതയില്ലാത്ത വായന, വാക്കുകൾ തിരിച്ചറിയുക, വ്യാകരണം മനസ്സിലാക്കുക, വായന എന്നിവയിൽ ബുദ്ധിമുട്ട്.

സങ്കീർണ വാക്യങ്ങളും ഫലിതങ്ങളും ഉൾക്കൊള്ളാനുള്ള പ്രയാസം, സ്വയം വായിക്കാനുള്ള താത്‌പര്യക്കുറവ്, അക്ഷരങ്ങളും ഒരു വരിയിലെ അക്ഷരങ്ങളും തലതിരിച്ചെഴുതുക, മോശമായ കൈയ്യക്ഷരം, പെൻസിൽ പിടിക്കാൻ ബുദ്ധിമുട്ട്.

കണക്കുക്രിയകളിൽ ബുദ്ധിമുട്ട്: കണക്കു കൂട്ടുമ്പോൾ അക്കങ്ങളുടെ ക്രമം തെറ്റുന്നത് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ വിഷമകരമാവുന്നു. ഇത് ശാരീരിക പ്രശ്നങ്ങൾ, ബുദ്ധിപരമായ വെല്ലുവിളി, അറ്റൻഷൻ ഡെഫിസിറ്റി ഹൈപ്പർ ആക്റ്റിവിറ്റി ഡിസോർഡർ, ഭാഷാപരമായ പ്രശ്നങ്ങൾ, വൈകാരിക-പെരുമാറ്റ സംബന്ധമായ പ്രശ്നങ്ങൾ, പഠനവൈകല്യം മുതലായ ഏതുകാരണം കൊണ്ടുമാവാം.

എന്താണ് പഠനപരിമിതി?

വിവരങ്ങൾ ശേഖരിക്കാനും പ്രതികരിക്കാനും ആശയവിനിമയം നടത്താനുമുള്ള മസ്തിഷ്കത്തിന്റെ ശേഷിയെ ബാധിക്കുന്ന ഒരു നാഡീസംബന്ധമായ അവസ്ഥയാണ് പഠനപരിമിതി. ഇത് നാഡികൾ പരസ്പരം ബന്ധിച്ചിരിക്കുന്ന രീതിയിലുള്ള വ്യത്യാസത്തെ ആശ്രയിച്ചിരിക്കുന്നു. ഇത് ലഘുവായും തീവ്രമായും കാണപ്പെടാം.

എന്നാൽ ഇത് താത്‌കാലികമായി ഉണ്ടാകുന്ന ഒരവസ്ഥയല്ല. ഈ അവസ്ഥയിലുള്ള കുഞ്ഞുങ്ങൾ സമപ്രായക്കാരായുള്ളവരേക്കാൾ സമർത്ഥരായി രിക്കും. പക്ഷേ വായന, എഴുത്ത്, അക്ഷരവിന്യാസം, ഓർമ്മ മുതലായവയിൽ അവർ പ്രശ്നങ്ങളനു ഭവിക്കുന്നു.

ഇന്ദ്രിയങ്ങളിലൂടെ ശേഖരിക്കുന്ന വിവരങ്ങൾ പാകപ്പെടുത്തുന്നതിലുള്ള ബുദ്ധിമുട്ടാണ് പഠനവൈക ല്യമായി കാണപ്പെടുന്നത്. ഇത്, പഠനത്തിനാവശ്യമായ വിവരശേഖരണം, കാരൃധ്രഹണം, അവയുടെ അവതരണം മുതലായ മേഖലകളെ ബാധിക്കുന്നു. എങ്കിലും പഠനവൈകല്യമുള്ള കുഞ്ഞുങ്ങളിൽ ശ രാശരിക്കു മുകളിൽ ബുദ്ധിപരമായ ശേഷികൾ കാണാം.

പഠനപരിമിതി ഉണ്ടാകാനുള്ള കാരണങ്ങൾ

 • ജനിതകം പാരമ്പര്യം
 • ഗർഭകാലത്ത് മാതാവിന്റെ മദ്യപാനം, ലഹരി മരുന്നുപയോഗം, ചില ലോഹങ്ങൾ ശരീരത്തിനകത്തു പോകുന്നത് (ഉദാ: ഈയ്യം)
 • പാരിസ്ഥിതിക വിഷാംശങ്ങൾ
 • പോഷകക്കുറവ്
 • കാര്യങ്ങൾ മനസ്സിലാക്കുന്നതിനുള്ള കാലതാമസം (മെച്ചുറേഷനൽ ഡിലോ)
പഠനപരിമിതി തിരിച്ചറിയുന്നത്

മേൽപ്പറഞ്ഞ കാരണങ്ങൾ കുഞ്ഞുങ്ങളിൽ കാണുന്നുണ്ടെങ്കിൽ ഇത് പഠന വൈകല്യം കാരണമാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ എന്നറിയേണ്ടത് ആവശ്യമാണ്. ഇതിനു താഴെ പറയുന്ന പരിശോധനകൾ നടത്താവുന്നതാണ്.

 • സൈക്കോ എഡ്യൂക്കേഷണൽ ടെസ്റ്റ്; ബുദ്ധിയും ശ്രദ്ധയും പരിശോധിക്കുന്നതിന്
 • ഇന്റലിജൻസ് ടെസ്റ്റിങ്
 • അച്ചീവ്മെന്റ് ടെസ്റ്റിങ്: കുഞ്ഞിന്റെ എഴുതാനും വായിക്കാനുമുള്ള കഴിവിന്റെ വിലയിരുത്തൽ
 • ഭാഷാ അസസ്മെന്റ്സ്: പ്രായത്തിനനുസൃതമായ ഭാഷ വികാസമുണ്ടോ എന്ന് പരിശോധിക്കൽ
 • കോമോർബിഡ് അവസ്ഥകളുടെ പരിശോധന:അനുബന്ധപ്രശ്നങ്ങളുടെ വിലയിരുത്തൽ
ഇത്തരം ഇടപെടലുകൾ പൂർണ്ണമായും കുഞ്ഞിന്റെ പഠനശേഷിയെ ആസ്പദമാക്കിയാണ് ചെയ്യേണ്ടത്. അല്ലാതെ കുട്ടി പഠിക്കുന്ന ക്ലാസ്സോ, അവന്റെ/അവളുടെ വയസ്സിനെയോ ആസ്പദമാക്കിയല്ല. രക്ഷിതാക്കളും അധ്യാപകരും കുഞ്ഞുങ്ങുടെ വളർച്ചാ നാഴികക്കല്ലുകളെ കുറിച്ച് ബോധവാന്മായിരിക്കണം. കുഞ്ഞിന്റെ വളർച്ചയിൽ കാലതാമസമനുഭവപ്പെട്ടാൽ അത് ശരിയാക്കാൻ വേണ്ട നടപടി എ ത്രയും പെട്ടെന്നു തന്നെ സ്വീകരിക്കേണ്ടതാണ്.

പലപ്പോഴും രക്ഷിതാക്കളും അധ്യാപകരും ഇത്തരം ലക്ഷണങ്ങൾ മുതിർന്ന ക്ലാസ്സിലെത്തുമ്പോൾ ശരിയാകും എന്നു പറഞ്ഞ് അവഗണിക്കുന്നതായി കാണാം. എന്നാൽ എത്രയും നേരത്തെ തിരിച്ചറി ഞ്ഞ് ആവശ്യമായ ഇടപെടലുകൾ നടത്താൻ സാധിച്ചാൽ പുരോഗതിയുണ്ടാകും.

വ്യത്യസ്തതരം പഠനപരിമിതി

ഡിസ്ലെക്സിയ: വായനാശേഷിയെ ബാധിക്കുന്നു.

ലക്ഷണങ്ങൾ

 • പതുക്കെ വായിക്കുക
 • അക്ഷരങ്ങളായി വായിക്കുക, അ ല്ലെങ്കിൽ വാക്കുകൾ അവഗണി ക്കുകയോ ചേർക്കുകയോ ഈ ഹിക്കുകയോ ചെയ്യുക
 • വരികൾ വിട്ടു പോകുകയോ ആ വർത്തിക്കുകയോ ചെയ്യുക
 • വാക്കുകൾ തലതിരിച്ചു വാ യിക്കുക
 • അക്ഷരങ്ങളും അവയുടെ ഉച്ചാര ണങ്ങളും അറിയാതിരിക്കുക
 • ഓർമ്മയിൽ നിന്നും വായിക്കുക
 • സാധാരണയായി ഉപയോഗിക്കു ന്ന പ്രത്യയങ്ങളിൽ തെറ്റുകൾ
 • സ്ഥിരമായി കാണുന്ന വാക്കുകൾ (സൈറ്റ് വേർഡ്സ്) പ രിചയമില്ലാതെയാകുന്നു
 • മനസ്സിലാക്കാൻ കഴിയാതെ വരുന്നു.
ഡിസ്ഗ്രാഫിയ: കൈയക്ഷരം(ഹാൻഡ് റൈറ്റിങ്), അക്ഷരവിന്യാസം(സ്പെല്ലിങ്), എഴുത്ത് ശൈലി(റിട്ടൺ എക്സ്പ്രഷൻ)

ലക്ഷണങ്ങൾ

 • പതുക്കെ എഴുതുക
 • മോശമായ കൈയക്ഷരം
 • അക്കങ്ങളും അക്ഷരങ്ങളും തിരി ച്ചെഴുതുന്നു
 • പ്രകടമായ അക്ഷരത്തെറ്റുകൾ
 • ചിഹ്നമിടുന്നതിലുള്ള പ്രശ്നങ്ങൾ
 • പൂർണമല്ലാത്ത നോട്ടുകളും അക്ഷരങ്ങളും
 • ആശയങ്ങൾ എഴുത്തിലൂടെ അവതരിപ്പിക്കാനുള്ള കഴിവില്ലായ്മ

ഡിസ്കാൽക്കുലിയ: കണക്കിലെ ബുദ്ധിമുട്ട്

ലക്ഷണങ്ങൾ

 • കണക്കിലെ പ്രയോഗങ്ങളെ കുറിച്ചും പ്രവർത്തനങ്ങളെ കുറിച്ചുമുള്ള ബുദ്ധിമുട്ട.്
 • പകർത്തിയെഴുതുമ്പോൾ ക്രമം തെറ്റുക.
 • അക്കങ്ങളുടെ സ്ഥാനം മനസ്സിലാക്കാനുള്ള ബുദ്ധിമുട്ട്.
 • ചോദ്യങ്ങൾ തെറ്റായി മനസ്സിലാക്കുക.
 • കണക്കുള്ള കളികൾ ഇഷ്ടപ്പെടാതിരിക്കുക.
 • കാശുപയോഗിക്കാൻ ബുദ്ധിമുട്ടുകയും കടകളിൽ ബാക്കി പൈസ ആവർത്തിച്ചു പരിശോധിക്കുന്നു.
 • ഭിന്നസംഖ്യയും ബീജഗണിതവും മനസ്സിലാക്കാൻ കഴിയാതെ വരുന്നു.
പഠനപരിമിതിയുള്ള കുഞ്ഞുങ്ങളെ എങ്ങനെ സഹായിക്കാം?
പഠന വൈകല്യം ഭേദപ്പെടുത്താൻ മരുന്നുകളൊന്നും തന്നെയില്ല. എന്നാൽ പഠനപരിമിതിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന മറ്റു പ്രശ്നങ്ങളെ ഭേദപ്പെടുത്താൻ മരുന്നുകൾ നൽകാറുണ്ട്.

റെമഡിയൽ എജ്യുക്കേഷൻ/ എജ്യുക്കേഷൻ തെറാപ്പി

റെമഡിയൽ എജ്യൂക്കേഷൻ/ എജ്യൂക്കേഷൻ തെറാപ്പി എന്നാൽ പഠനപരിമിതിയുള്ള കുഞ്ഞുങ്ങൾ ക്കായുള്ള നിർദേശാസ്പദമായ ഒരു പരിശീനലമാണ്. ഇത്, പഠനത്തിനാവശ്യമായ അടിസ്ഥാന ശേഷികളിൽ വിദ്യാർഥികളെ പരിശീലിപ്പിക്കുന്നു. അക്കാദമിക പഠനത്തെ ബാധിക്കുന്ന പഠനശേഷികളെ വളർത്തുന്നതോടൊപ്പം വിവരങ്ങളെ പാകപ്പെടുത്തുന്നതിൽ വരുന്ന കുറവുകളെ ശാക്തീകരിക്കുകയും വ്യക്തിപരമായ രീതികൾ വളർത്താൻ സഹായിക്കുകയും ചെയ്യുന്നു.

എജ്യൂക്കേഷൻ തെറാപ്പി, കുഞ്ഞിന്റെ ഇപ്പോഴത്തെ പ്രവർത്തനരീതിയനുസരിച്ചു ഒന്നിൽ കൂടുതൽ ഇന്ദ്രിയങ്ങളെ ആസ്പദമാക്കിയുള്ള വ്യക്തിപരമായ വിദ്യാഭ്യാസം നൽകുന്നതാണ്. സാധാരണയായി ക്ലാസ്സുകളിൽ ലക്ചർ നൽകുകയോ നോട്ടുകൾ നൽകുകയോ ആണ് ചെയ്യുന്നത്. ഇവിടെ ഒരു ഇന്ദ്രിയം മാത്രമാണ് പ്രവർത്തിക്കുന്നത്. എന്നാൽ ഇത്തരം തെറാപ്പിയിൽ അധ്യാപകർ കാര്യങ്ങൾ അ വതരിപ്പിക്കുന്നത് ഒന്നിൽ കൂടുതൽ ഇന്ദ്രിയങ്ങളുപയോഗിച്ച് പഠിക്കാനാകുന്ന രീതിയിലാണ്. ഇത് കുഞ്ഞിനെ തനിക്കു കുറവുള്ള ശേഷികളെ മറികടക്കാനുള്ള പരിശീലനം ലഭിക്കുന്നു. ഓരോ കുഞ്ഞിനും പഠിക്കാൻ തന്റേതായ രീതിയുണ്ട്. അത് മനസ്സിലാക്കി അതുപയോഗിച്ച് പഠിപ്പിക്കുന്നത് അവർക്ക് സഹായകമായിരിക്കും. ഉദാഹരണത്തിന്, ചിലർക്ക് രക്ഷിതാക്കൾ ഉച്ചത്തിൽ വായിച്ചു നൽകേണ്ടതായി വരും. മറ്റു ചിലർക്ക് ചിത്രങ്ങളിലൂടെയായിരിക്കും മനസ്സിലാക്കാൻ സാധിക്കുക.

 • കുഞ്ഞിനു താൽപര്യമുള്ള പഠനരീതി തിരിച്ചറിയുക
 • ഒന്നിൽ കൂടുതൽ ഇന്ദ്രിയങ്ങളെ ആസ്പദമാക്കി മുന്നോട്ടു പോകുക (മൾട്ടി സെൻസറി അപ്രോച്ച്)
 • വിഷ്വൽ ഓഡിറ്ററി കൈസ്തെറ്റിക് ടാക്ടൈൽ (കാഴ്ച, കേൾവി, സ്പർശനക്ഷമത)
ഇത്തരത്തിൽ പഠനം നടത്തിയ കുഞ്ഞുങ്ങൾക്ക് അക്ഷരങ്ങളും വാക്കുകളും മൂന്ന് ഇന്ദ്രിയങ്ങളിലൂ ടെയും മനസ്സിലാക്കാൻ കഴിയുന്നു.

പഠന വൈകല്യവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ചില മാനസിക സാമൂഹിക പ്രശ്നങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

 • ഇന്റേണലൈസിങ് പ്രശ്നങ്ങൾ: ഉത്‌കണ്ഠ, വിഷാദരോഗം, ഭയം, നിരാശ, നിസ്സഹായത, നിയന്ത്രണം നഷ്ടപ്പെടുക, അസ്വസ്ഥത
 • എക്സ്റ്റേണലൈസിങ് പ്രശ്നങ്ങൾ: കയ്യേറ്റം ചെയ്യാനുള്ള പ്രവണത, അനുസരണയില്ലാതി രിക്കുക, പിൻവലിയുക
 • ശരീരസംബന്ധമായ പ്രശ്നങ്ങൾ: വേദനയും അപൂർണ്ണമായ പ്രവർത്തനവും
 • വ്യക്തിപരമായ ധാരണകൾ: സ്വയം കുറച്ചു കാണുന്നു, ആത്മ വിശ്വാസക്കുറവ്, ദുർബലമായ സ്വത്വം
 • സാമൂഹിക പ്രശ്നങ്ങൾ: സാമൂഹികമായ പിൻവാങ്ങൽ, കൂടപ്പിറപ്പുകളുമായുള്ള തർക്കങ്ങൾ, ഇരയാക്കപ്പെടൽ, കുറഞ്ഞ സാമൂഹിക സംതൃപ്തി
മാനസിക സാമൂഹിക പ്രശ്നങ്ങളുടെ പരിപാലനം

 • സൈക്കോ തെറാപ്പി: കുഞ്ഞിനും രക്ഷിതാക്കൾക്കും സഹോദരർക്കും
 • ഫാമിലി കൗൺസിലിങ്: കുഞ്ഞിന്റെ അവസ്ഥയെ കുറിച്ച് കുടുംബാംഗങ്ങളെ ബോധ്യപ്പെടു ത്തുന്നതിനും അതു വഴി കുഞ്ഞിന്റെ ആത്മവിശ്വാസം വളർത്തുന്നതിനും.
 • ചെറിയ ഗ്രൂപ്പു തിരിച്ചുള്ള ഇടപെടലുകൾ
 • മരുന്നുകൾ: പഠനവൈകല്യത്തോടനുബന്ധിച്ചുണ്ടാകുന്ന ഉത്‌കണ്ഠ മുതലായ അവസ്ഥകൾ അധികമാകുകയാണെങ്കിൽ.
തയാറാക്കിയത്:
ഷേർലി ജി.
സൗമ്യ സുന്ദരം
സിന്ധു ഐ.വി.
പ്രിയ​ അന്ന ജെയിംസ്
നിലാഷ എസ് (നിഷിലെ നിഡാസ് ടീം അംഗങ്ങൾ)

കടപ്പാട്:
ഡോ. ജമീല കെ. വാര്യർ

കൺസൾട്ടന്റ് സൈക്കോളജിസ്റ്റ്
ഹോളിസ്റ്റിക് മെഡിസിൻ
കിംസ് ആശുപത്രി തിരുവനന്തപുരം

ഡോ. അഞ്ജന. എ. വി
ലക്ചറർ
ന്യൂറോ ഡെവലപ്മെന്റ് സയൻസ് വിഭാഗം
നിഷ്, തിരുവനന്തപുരം

Content Highlights:How to solve Dyslexia Dysgraphia Dyscalculia among kids, Health, Kids Health


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented