വര്‍ക്ക് ഫ്രം ഹോം കാലത്തെ നടുവേദനയും ബുദ്ധിമുട്ടുകളും മാറാന്‍ ഇക്കാര്യങ്ങള്‍ പരീക്ഷിക്കാം


വീട്ടിലിരുന്ന് കംപ്യൂട്ടറില്‍ ജോലി ചെയ്യുമ്പോള്‍ ഇരിപ്പിലും നില്‍പ്പിലും വരുത്തേണ്ട മാറ്റങ്ങള്‍

Representative Image | Photo: Gettyimages.in

കോവിഡ് 19 പടർന്നുപിടിച്ചതിനെത്തുടർന്ന് നിരവധി സ്ഥാപനങ്ങളാണ് വർക്ക് ഫ്രം ഹോം എന്ന രീതി സ്വീകരിച്ചത്. ഓഫീസിൽ എത്തുന്നവരുടെ എണ്ണം കുറച്ച് രോഗവ്യാപന സാധ്യത കുറയ്ക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ ഓഫീസിലെ സൗകര്യങ്ങളില്ലാത്ത വീടുകളിൽ ചിലർക്ക് ഇത് ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ ഇരിപ്പിലും നിൽപ്പിലും വരുത്തേണ്ട മാറ്റങ്ങൾ എന്തൊക്കെയെന്ന് അറിയാം.

1) കംപ്യൂട്ടർ സ്ക്രീനിലേക്ക് കഴുത്ത് നേരെ പിടിച്ചുനോക്കുക

ജോലി ചെയ്യുന്നയാൾക്ക് അനുയോജ്യമായ തരത്തിൽ കംപ്യൂട്ടർ സ്ക്രീൻ സെറ്റ് ചെയ്ത് വയ്ക്കുക. സ്ക്രീനിന്റെ നിലയിൽ നിന്ന് താഴേക്ക് നോട്ടം പോകരുത്. സ്ക്രീൻ വശങ്ങളിലോ മറ്റോ വെച്ച് കഴുത്ത് ചെരിച്ച് നോക്കാൻ ഇടയാക്കരുത്. ഉപയോഗിക്കുന്നയാളുടെ കണ്ണിന്റെ ഉയരത്തിലുള്ള മേശയില്ലെങ്കിൽ ലാപ്ടോപ്പിന് താഴെ പുസ്തകങ്ങൾ കയറ്റിവെച്ച് ഉയരം ശരിയാക്കാം.

2) കംപ്യൂട്ടർ സ്ക്രീനിൽ നേരിട്ട് വെളിച്ചം വീഴരുത്

സ്ക്രീനിൽ നിന്നുള്ള ഗ്ലെയർ മൂലം കണ്ണിന് സ്ട്രെയിൻ ഉണ്ടാകാതിരിക്കാൻ സ്ക്രീനിൽ നേരിട്ട് വെളിച്ചം വീഴുന്നത് ഒഴിവാക്കണം. ജനാലയ്ക്ക് അഭിമുഖമായി ഇരുന്ന് ജോലി ചെയ്യരുത്. ഇത് വെളിച്ചം കണ്ണിലേക്ക് അടിച്ചുകയറാനും കംപ്യൂട്ടർ സ്ക്രീനിലെ കാഴ്ചയ്ക്ക് മങ്ങലുണ്ടാകാനും ഇടയാക്കും.

3) പുസ്തകങ്ങൾ നോക്കുമ്പോഴും കഴുത്ത് വളയ്ക്കരുത്

ഐപാഡോ പുസ്തകങ്ങളോ എന്തുതന്നെയും ആയിക്കോട്ടെ അവയൊന്നും മേശയിൽ വെച്ച് കഴുത്ത് വളച്ച് വായിക്കരുത്. അവ സ്ക്രീൻ വെച്ചിരിക്കുന്ന നിലയിൽ തന്നെ വയ്ക്കുക. അതിനായി പ്രത്യേക സ്റ്റാൻഡുകളും വെർട്ടിക്കൽ ഡോക്യുമെന്റ് ഹോൾഡറുകളും ലഭ്യമാണ്.

4) കീബോർഡും മൗസും ഒരേ നിലയിൽ തന്നെ വയ്ക്കുക

സ്ക്രീനിന്റെ ഉയരം ശരിയാക്കാൻ ലാപ്ടോപ്പ് അല്പം മാറിയാണ് വയ്ക്കുന്നതെങ്കിൽ ഒരു എക്സ്റ്റേണൽ കീബോർഡും മൗസും ഉപയോഗിക്കുക. ഇവ ഉപയോഗിക്കുമ്പോൾ കൈകൾ ശരിയായ നിലയിലും നിവർന്നുമാണെന്ന് ഉറപ്പുവരുത്തുക. കൈയിൽ നിന്നുള്ള നാഡികൾ കഴുത്തിലൂടെയും തോളിലൂടെയും കൈമുട്ടിലൂടെയും കൈയുടെ മണിബന്ധത്തിലൂടെയും കടന്നുപോകുന്നുണ്ട്. കൈകൾ ശരിയായ നിലയിലാണെങ്കിൽ ഈ നാഡികൾക്ക് ഞെരുക്കം സംഭവിക്കില്ല. എന്നാൽ ഇവിടെ സ്ട്രെയിൻ ഉണ്ടായാൽ കഴുത്തിനും തോളുകൾക്കും സ്ട്രെയിൻ ഉണ്ടാകും.

5) മൃദുവായ റിസ്റ്റ് റെസ്റ്റ് ഉപയോഗിക്കരുത്

കൈയുടെ മണിബന്ധത്തിന് ചുവടെ വയ്ക്കാൻ മൃദുവായ എന്തെങ്കിലും പാഡുകൾ വയ്ക്കുന്നത് കണ്ടിട്ടുണ്ട്. എന്നാൽ ഇതുമൂലം ഗുണമല്ല ദോഷമാണ് ഉണ്ടാവുക. ഇത് വിരലുകളിലെ ടെൻഡനുകൾക്കും മീഡിയൻ നാഡിക്കും ഞെരുക്കമുണ്ടാകാൻ ഇടയാകും. ഇത് കാർപ്പൽ ടണൽ സിൻഡ്രോം എന്ന രോഗാവസ്ഥ കൂടാൻ ഇടയാക്കും.

6) വോയ്സ് റെക്കഗ്നിഷൻ ഉപയോഗിക്കാം

എപ്പോഴും ടൈപ്പ് ചെയ്യുന്നത് ഒഴിവാക്കി മെയിലുകൾക്കും മറ്റും ഇടയ്ക്ക് വോയ്സ് റെക്കഗ്നിഷൻ ഉപയോഗിക്കാം. ഇത് കൈകൾക്ക് ആശ്വാസം നൽകാൻ സഹായിക്കും.

7) കസേരയിൽ നിവർന്നിരിക്കുക

ജോലി ചെയ്യുമ്പോൾ കസേരയിൽ മുന്നിലേക്ക് വളഞ്ഞിരിക്കരുത്. നട്ടെല്ലിന് സപ്പോർട്ട് കിട്ടുന്ന തരത്തിൽ വേണം ഇരിക്കാൻ. മൗസും കീബോർഡും കൃത്യമായി ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിലായിരിക്കണം ഇരിക്കേണ്ടത്. കസേരയ്ക്ക് ലോവർ ബാക്ക് സപ്പോർട്ട് ഇല്ലെങ്കിൽ ഒരു കുഷ്യനോ തുണി മടക്കിയതോ വെച്ച് ഇരിപ്പ് ശരിയാക്കണം.

8) ഇരിക്കുമ്പോൾ കാലുകൾ നിലത്ത് തൊട്ടിരിക്കണം

ഇരിക്കുമ്പോൾ കാലുകൾ നിലത്ത് തൊട്ടിരിക്കുന്നതാണ് നല്ലത്. ഇല്ലെങ്കിൽ നിലത്ത് ഒരു ബോക്സ് വെച്ച് അതിനു മുകളിൽ കാലുകൾ കയറ്റി വെച്ചിരിക്കാം. കസേരയുടെ മുകളിലോ കാലുകൾക്ക് മേലയോ കാൽ കയറ്റിവെച്ചിരിക്കരുത്.

9) കിടക്കയിൽ ഇരുന്ന് ജോലി ചെയ്യരുത്

കിടക്കയിൽ ഇരുന്ന് ജോലി ചെയ്യുമ്പോൾ കാലുകൾ മടക്കിയിരിക്കാൻ സാധ്യത കൂടുതലാണ്. ഒപ്പം അങ്ങനെ മടക്കിയ കാലുകൾക്ക് മുകളിൽ ലാപ്ടോപ്പ് വയ്ക്കാനും സാധ്യതയുണ്ട്. അങ്ങനെ വന്നാൽ സ്ക്രീനും കണ്ണുകളും തമ്മിലുള്ള ആരോഗ്യകരമായ നില പാലിക്കാൻ സാധിക്കില്ല. കിടക്കയിൽ ഇരിക്കുകയാണെങ്കിൽ ലാപ്ടോപ്പ് വയ്ക്കാൻ സാധിക്കുന്ന ഒരു ചെറിയ ടേബിൾ കിടക്കയിൽ വെച്ച് അതിനു മുകളിൽ ലാപ്ടോപ്പ് വെച്ച് ജോലി ചെയ്താൽ മതി. അപ്പോൾ സ്ക്രീനും കണ്ണുകളും കഴുത്തും തമ്മിലുള്ള നില കൃത്യമാകാൻ സഹായിക്കും.

10) ദീർഘനേരം നിന്ന് കൊണ്ട് കംപ്യൂട്ടറിൽ ജോലി ചെയ്യുന്നത് നല്ലതല്ല

ഇരിപ്പ് അനാരോഗ്യകരമാണെന്നും നിൽപ്പാണ് നല്ലതെന്നുമുള്ള ധാരണയിൽ സ്റ്റാൻഡിങ് ഡെസ്ക്കുകൾ വ്യാപകമായി. എന്നാൽ ഇരിക്കുന്നതിനേക്കാൾ സ്ട്രെയിൻ നിൽക്കുമ്പോൾ ഉണ്ടാകും. കാലുകളിലേക്കും കാൽപ്പാദങ്ങളിലേക്കുമുള്ള രക്തചംക്രമണ വ്യവസ്ഥയിലാണ് സ്ട്രെയിൻ ഉണ്ടാവുക. ദീർഘനേരം നിൽക്കുന്നത് വെരിക്കോസിസ് വെയിനിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ഫോൺകോളിനും മറ്റുമായി എഴുന്നേറ്റ് നടക്കുന്നത് നല്ലതാണ്. 20-30 മിനിറ്റ് നിന്നാൽ പിന്നീട് ഒരു മിനിറ്റ് നടന്ന്, ശരീരമെല്ലാം ഒന്ന് സ്ട്രെച്ച് ചെയ്യുന്നത് ശരീരത്തിലെ പേശികൾ റിലാക്സാകാവും രക്തചംക്രമണം മെച്ചപ്പെടാനും സഹായിക്കും. ദീർഘനേരം നിൽക്കാതെ നോക്കണം.

Content Highlights:How to solve back pain body pain work from home tips, Health


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented