കോവിഡ് കാലം സമ്മര്‍ദ്ദത്തിന്റെ കാലം കൂടിയാണ്. നിരവധി പേര്‍ക്കാണ് ഉറ്റവരെ നഷ്ടപ്പെട്ടത്, ജോലി നഷ്ടമായവരും നിരവധിയാണ്. സാമ്പത്തിക ബുദ്ധിമുട്ടിന്റെയും വീടിനുള്ളില്‍ അടച്ചിരിക്കേണ്ടി വരുന്നതിന്റെയും ഈ അവസ്ഥ സമ്മര്‍ദ്ദത്തിലേക്കും നയിക്കും.

കൗണ്‍സിലര്‍ കൂടിയായ സര്‍ള ടോട്‌ല തന്റെ ഇന്‍സ്റ്റഗ്രാം പേജ് വഴിയാണ് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള ചില എളുപ്പഴികള്‍ പങ്കുവെച്ചിരിക്കുന്നത്.

വീട്ടില്‍ നിങ്ങള്‍ക്കായൊരു ഇടം സെറ്റ് ചെയ്യുക. ഇവിടെ ചെടികള്‍ ലൈറ്റ് തുടങ്ങിയ കാര്യങ്ങള്‍ വെച്ച് അലങ്കരിക്കാം. ഇത്തരത്തില്‍ നിങ്ങള്‍ക്കായ ഒരുക്കിയ ഇടത്തില്‍ സംഗീതം, പുസ്തകങ്ങള്‍ എന്നിവയും ഒരുക്കാം.

നിങ്ങളെ ശാന്തരാക്കാന്‍ കഴിയുന്ന എന്തെങ്കിലും പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാം ഉദാഹരണത്തിന് ഗാര്‍ഡനിങ്ങ്, പാചകം, നൃത്തം, വൃത്തിയാക്കല്‍

ഇടയ്ക്ക് ചെറുതായി ഒന്ന് കിടക്കാം. പതിനഞ്ച് മിനിട്ടില്‍ കൂടരുത്

പഴയ ഫോട്ടോ ആല്‍ബങ്ങള്‍ നോക്കാം. ഇവ നിങ്ങളെ പഴയ നല്ല ഓര്‍മ്മകളിലേക്ക് നയിക്കും.

സ്‌ട്രെസ്സ് കുറയ്ക്കാന്‍ ഏറ്റവും നല്ല വഴിയാണ് മെഡിറ്റേഷന്‍. മനസ്സ് ഏകാഗ്രമാക്കി ഇവ ഉന്മേഷം പകരുന്നു.

Content Highlights: How to reduce stress