ആരും സമ്മര്‍ദങ്ങള്‍ക്ക് അതീതരല്ല. പ്രശ്‌നങ്ങളെ പക്വതയോടെ നോക്കിക്കാണാന്‍ പഠിക്കുകയാണ് വേണ്ടത്. അതിനാല്‍ ഇക്കാര്യങ്ങള്‍ ജീവിതത്തില്‍ ശീലിക്കാം.
- സമ്മര്‍ദകാരണങ്ങളെക്കുറിച്ച് ആലോചിക്കുക, വിശകലനം ചെയ്യുക.
- അത്തരം സന്ദര്‍ഭങ്ങള്‍ ഭാവിയില്‍ എങ്ങനെ ഒഴിവാക്കാമെന്ന് കണ്ടെത്തുക.
- പ്രശ്‌നങ്ങളെ യാഥാര്‍ഥ്യ ബോധത്തോടെ സമീപിക്കുക.
- ദിനചര്യ ആസൂത്രണം ചെയ്യുക. ടൈം മാനേജ്‌മെന്റ് പരിശീലിക്കുക, നീട്ടിവയ്ക്കലുകള്‍ ഒഴിവാക്കുക.
- വിവിധയിനം റിലാക്‌സേഷന്‍ രീതികള്‍ പഠിച്ചെടുക്കുക.
- വ്യായാമവും ആരോഗ്യഭക്ഷണവും ശീലമാക്കുക.
- അവരവര്‍ക്ക് വേണ്ടി അല്പം സമയം ചെലവഴിക്കാന്‍ മറക്കാതിരിക്കുക.
- സ്വന്തം കഴിവുകളെക്കുറിച്ച് മതിപ്പ് പ്രകടിപ്പിക്കുന്നതും അവയെക്കുറിച്ച് എഴുതിവയ്ക്കുന്നതും സമ്മര്‍ദം കുറയ്ക്കും.
- സ്വന്തം ശരീരത്തെ പരിപാലിക്കുക.
- ആറു മുതല്‍ എട്ടു മണിക്കൂര്‍ ഉറക്കം ഉറപ്പുവരുത്തുക.
- പറയേണ്ട കാര്യങ്ങള്‍ സമാധാനപരമായി അവതരിപ്പിക്കുവാന്‍ ശീലിക്കുക.
- ദേഷ്യപ്പെടല്‍ കഴിയുന്നത്ര ഒഴിവാക്കുക, കോപനിയന്ത്രണം പരിശീലിക്കുക.
- ഒഴിവുസമയങ്ങള്‍ ദിനചര്യയുടെ ഭാഗമാക്കുകയും ഇഷ്ടപ്പെട്ട വിനോദങ്ങളില്‍ പങ്കെടുക്കുകയും ഹോബികള്‍ കണ്ടെത്തുകയും ചെയ്യുക.
- ഓമനമൃഗങ്ങളെയോ പക്ഷികളെയോ വളര്‍ത്തുകയും ദിനവും അല്പസമയം അവയ്‌ക്കൊപ്പം ചെലവഴിക്കുകയും ചെയ്യുക.
- പ്രിയപ്പെട്ടവരോടൊപ്പം ഗുണനിലവാരമുള്ള സമയം പങ്കുവയ്ക്കുക.
- കൂട്ടുകാരോടും സഹോദരങ്ങളോടും അച്ഛനമ്മമാരോടും കുട്ടികളോടും സംസാരിക്കുന്നതും സമയം ചെലവഴിക്കുന്നതും സമ്മര്‍ദത്തിന്റെ ദൂഷ്യഫലങ്ങള്‍ കുറയ്ക്കാനും സമ്മര്‍ദം ചെറുക്കാന്‍ മെച്ചപ്പെട്ട വഴികള്‍ കൈക്കൊള്ളാനും സഹായിക്കും.
- ചെറിയ വെല്ലുവിളികള്‍ ഏറ്റെടുത്തു ശീലിക്കുന്നത് വലിയ പ്രശ്‌നങ്ങള്‍ വരുമ്പോള്‍ ഉറച്ചുനില്‍ക്കാന്‍ സഹായിക്കും.
- ആവശ്യമെങ്കില്‍ മാനസികാരോഗ്യ വിദഗ്ധരെ സമീപിക്കുക.

ആരോഗ്യമാസിക വാങ്ങാം
വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. സ്മിത സി.എ.
അസിസ്റ്റന്റ പ്രൊഫസര്‍
സൈക്യാട്രി വിഭാഗം
ഗവ. മെഡിക്കല്‍ കോളേജ്, കോഴിക്കോട്
ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്
Conten Highlights: How to overcome stress