എന്താണ് പുരുഷ വന്ധ്യത? ആയുര്‍വേദത്തില്‍ പരിഹാരമുണ്ടോ?


ഡോ. കെ.എസ്. വിഷ്ണു നമ്പൂതിരി

2 min read
Read later
Print
Share

ശുക്ലത്തിലുണ്ടാകുന്ന അസന്തുലിതാവസ്ഥ പരിഹരിക്കുക എന്നതിനാണ് പുരുഷ വന്ധ്യതയില്‍ ആയുര്‍വേദം പ്രാധാന്യം നല്‍കുന്നത്

Representative Image| Photo: GettyImages

മാറിവരുന്ന ജീവിതശൈലി, അനാരോഗ്യകരമായ ആഹാരശീലങ്ങള്‍, മാനസിക സമ്മര്‍ദം, മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും ഉപയോഗം, ഉറക്കക്കുറവ്, വിശ്രമക്കുറവ്, പാരിസ്ഥിതിക പ്രശ്നങ്ങള്‍, പാരമ്പര്യ രോഗങ്ങള്‍, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ തുടങ്ങി പല ഘടകങ്ങളും വന്ധ്യതയിലേക്ക് നയിച്ചേക്കാം.

ആയുര്‍വേദത്തില്‍ പുരുഷവന്ധ്യതയെ രണ്ടായി തിരിക്കുന്നു:
1. ശുക്ലദോഷങ്ങള്‍
2. ക്ലൈബ്യം

ഗര്‍ഭധാരണക്ഷമം അല്ലാത്ത രീതിയില്‍ ശുക്ലത്തില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങളെ ശുക്ലദോഷത്തില്‍ പ്രതിപാദിക്കുന്നു. ക്ലൈബ്യം എന്നത് ബീജസങ്കലനക്ഷമമായ തരത്തില്‍ ശുക്ലത്തെ അണ്ഡത്തില്‍ എത്തിക്കുന്നതിന് കഴിവില്ലാത്ത അവസ്ഥയെ സൂചിപ്പിക്കുന്നു. ലിംഗോദ്ധാരണക്കുറവ്, ശീഘ്രസ്ഖലനം തുടങ്ങിയവയെപ്പറ്റി ക്ലൈബ്യത്തില്‍ വിശദമായി പറയുന്നുണ്ട്.

പ്രത്യുത്പാദനക്ഷമമായ ശുക്ലം സ്ഫടികതുല്യവും (പളുങ്കുപോലെ) തൊട്ടാല്‍ വഴുവഴുപ്പുള്ളതും (Viscous), ആവശ്യത്തിനുള്ള അളവില്‍ (Volume) ഉള്ളതും ദ്രവീകരണ സ്വഭാവം (Liquefaction) കാണിക്കുന്നതും മധുരരസമുള്ളതും (Normal pH), ബഹുബീജങ്ങള്‍ (Normal Count) ഉള്ളതും ആയിരിക്കും.

ശുക്ലദോഷങ്ങള്‍ എട്ടുവിധമുണ്ടെന്നാണ് ആയുര്‍വേദം പറയുന്നത്.

വാതിക ശുക്ലം: നേര്‍ത്തതും പതയോടുകൂടിയതും (Froathy) അളവുകുറഞ്ഞതും (Low volume) സ്ഖലന സമയത്ത് വേദനയുണ്ടാക്കുന്നതുമാണ് (Painful Ejaculation).

പൈത്തിക ശുക്ലം: മഞ്ഞനിറത്തോടുകൂടിയതും, അമ്ലഗന്ധമുള്ളതും പുകച്ചിലും ചുട്ടുനീറ്റലും ഉണ്ടാക്കുന്നതും.

കഫജ ശുക്ലം: വഴുവഴുപ്പ് കൂടിയതും ദ്രവീകരണം കുറഞ്ഞതും ആല്‍ക്കലൈന്‍ സ്വഭാവം കൂടിയതും.

രക്തജ ശുക്ലം: ജീവനില്ലാത്ത ബീജാണുക്കള്‍ അധികം അടങ്ങിയത് (Necrozoospermia). രക്തവര്‍ണത്തോടുകൂടിയതോ രക്തം കലര്‍ന്നതോ ആയിരിക്കും.

ഗ്രന്ഥി ശുക്ലം: വഴുവഴുപ്പ് കൂടിയതും ദ്രവീകരണം കുറഞ്ഞതും ചലനം കുറഞ്ഞ (Asthenozoospermia) ബീജാണുക്കളോട് കൂടിയതും.

പൂയ ശുക്ലം: പഴുപ്പുകലര്‍ന്ന ശുക്ലമാണ് ഇത്. അണുബാധയുടെ ലക്ഷണത്തോടൊപ്പം ബീജാണുക്കളുടെ എണ്ണവും ഗുണവും കുറയുകയും (Terato asthenozoospermia) ചെയ്യും.

ക്ഷീണ ശുക്ലം: നേര്‍ത്തതും അളവുകുറഞ്ഞതും ബീജാണുക്കള്‍ കുറഞ്ഞതും നിറത്തിലും ഗന്ധത്തിലും വ്യത്യാസങ്ങള്‍ ഉള്ളതും ആയിരിക്കും.

സാന്നിപാതിക ശുക്ലം: വാത, പിത്ത, കഫ ദോഷിതം. മൂത്രം കലര്‍ന്നതും മലത്തിന്റെ നിറത്തോടുകൂടിയതും ആയിരിക്കും.

ഇവയില്‍ അവസാനത്തേത് ഒഴിച്ച് ബാക്കിയെല്ലാം വളരെ ശ്രദ്ധയോടെ ചികിത്സിച്ചാല്‍ ഭേദമാക്കാവുന്നതാണ്. പുരുഷബീജ ദോഷങ്ങളെപ്പറ്റി മാത്രമല്ല അവയുടെ ചികിത്സയെപ്പറ്റിയും വ്യക്തമായ നിര്‍ദേശങ്ങള്‍ ആയുര്‍വേദത്തിലുണ്ട്. ആധുനികമായ സെമന്‍ അനാലിസിസ് ആയുര്‍വേദം അനുശാസിക്കുന്ന ഈ എട്ടുവിധം ശുക്ല ദോഷങ്ങളെപ്പറ്റി ശാസ്ത്രീയമായ ഉള്‍ക്കാഴ്ച നല്‍കുന്നതിന് ഏറെ സഹായകമായിട്ടുണ്ട്.

ചികിത്സ

ശുക്ലദോഷങ്ങള്‍ പരിഹരിക്കാനുള്ള ചികിത്സാമാര്‍ഗങ്ങളെ നാലായി തരം തിരിക്കാം:

1 പഞ്ചകര്‍മ ചികിത്സ

ശുക്ലദോഷങ്ങളെ പരിഹരിക്കുന്നതിന് ശരീരശുദ്ധി വരുത്തുകയും ശാരീരിക പ്രവര്‍ത്തനങ്ങളില്‍ വരുന്ന തടസ്സങ്ങള്‍ മാറ്റുകയും ചെയ്യേണ്ടത് ആവശ്യമാണ്. ചില ഉദാഹരണങ്ങള്‍ നോക്കാം.

വിരേചനം: ഔഷധങ്ങള്‍ നല്‍കി വയറിളക്കുന്ന രീതിയാണ് ഇത്. പൈതിക, രക്തജ, പൂയ ശുക്ലപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വിരേചനം ആവശ്യമായിവരാം.

വസ്തി ചികിത്സ: ഗുദമാര്‍ഗത്തിലൂടെ (Anal Route) ഔഷധങ്ങള്‍ നല്‍കി ശോധന നടത്തുന്ന രീതിയാണിത്.

ഉത്തരവസ്തി: ലിംഗമാര്‍ഗത്തിലൂടെ ഔഷധങ്ങളെ പ്രയോഗിക്കുന്ന രീതിയാണ് ഇത്.

2 രസായനങ്ങള്‍

ശുക്ലദോഷങ്ങളെ മാറ്റുന്നതിനും ശുക്ല വര്‍ധനവിനും ശുക്ലപ്രവൃത്തി ഉണ്ടാക്കുന്നതിനും വിവിധതരം രസായനങ്ങള്‍ ഉപയോഗിക്കുന്നു. ച്യവനപ്രാശം, ആമലകി രസായനം, ത്രിഫല രസായനം, ഭല്ലാതക രസായനം തുടങ്ങിയവ പ്രശസ്തമാണ്.

3 വാജീകരണം

ശുക്ലദോഷങ്ങളെ പരിഹരിക്കാനും ലിംഗോദ്ധാരണത്തെയും ലൈംഗികശേഷിയെയും വര്‍ധിപ്പിക്കാനുമുള്ള ഔഷധങ്ങളാണ് ഈ ചികിത്സയില്‍ ഉപയോഗിക്കുന്നത്. ചില ഉദാഹരണങ്ങള്‍:

ശുക്ലളം: ശുക്ലത്തിന്റെ അളവിനെയും, അതിലെ ബീജാണുക്കളുടെ എണ്ണത്തെയും വര്‍ധിപ്പിക്കുന്നു. അമുക്കുരം, സഫേദ് മുസലി തുടങ്ങിയവ ഉദാഹരണങ്ങള്‍.

രേചകങ്ങള്‍: ശുക്ലത്തിന്റെ അളവ് വര്‍ധിപ്പിക്കുകയും അതിനെ പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്യുന്നു.
സ്തംഭനങ്ങള്‍: ഇത്തരം ഔഷധങ്ങള്‍ ശുക്ലത്തെ പെട്ടെന്ന് വെളിയില്‍ വരുന്നതില്‍നിന്ന് തടുക്കുന്നു. ശീഘ്രസ്ഖലനം പരിഹരിക്കാന്‍ ഉപയോഗിക്കുന്നു.

4 ജീവിതശൈലി ചിട്ടപ്പെടുത്തലുകള്‍

ഭക്ഷണരീതിയിലും ജീവിതശൈലിയിലും ആരോഗ്യകരമായ മാറ്റങ്ങള്‍ കൊണ്ടുവന്നാല്‍ ശുക്ലദോഷങ്ങളെ തടയാനും പരിഹരിക്കാനുമാകുമെന്ന് ആയുര്‍
വേദം പറയുന്നു.

(ആലപ്പുഴ ശ്രീരുദ്ര ആയുര്‍വേദ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ & റിസര്‍ച്ച് സെന്ററിലെ മെഡിക്കല്‍ ഡയറക്ടറാണ് ലേഖകന്‍)

Content Highlights: How to prevent male infertility, Ayurveda tips to prevent male infertility, Health, Ayurveda

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്‌

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
MIMS Doctors

2 min

ഡോക്ടര്‍മാരുടെ കൈപിടിച്ച് ഒമ്പതുകാരന്‍ ജീവിതത്തിലേക്ക്; ഉമ്മയുടെ സ്‌നേഹവാക്കുകളും നിര്‍ണായകമായി

Sep 30, 2023


.

4 min

മരണത്തെ മുഖാമുഖം കണ്ട് നിപയില്‍നിന്ന് ജീവിതത്തിലേക്ക് മടങ്ങിയ ഒമ്പതുകാരന്‍; ഇത് പുതുചരിത്രം

Sep 30, 2023


dieting

4 min

പെട്ടെന്ന് വണ്ണംകുറയാൻ അശാസ്ത്രീയമായ ഡയറ്റുകൾക്ക് പിന്നാലെ പോകുന്നവരാണോ?ഗുണത്തേക്കാളേറെ ദോഷം ചെയ്യും

Oct 3, 2023


Most Commented