മുന്‍നിരയിലെ പല്ലുകള്‍ക്കിടയില്‍ വിടവുണ്ടോ? പരിഹരിക്കാന്‍ ചികിത്സകളുണ്ട്‌


ഡോ. ഹാഷ്മി

98 ശതമാനം നാല്-ഏഴ് വയസ്സുവരെയുള്ള കുട്ടികളില്‍ ഇങ്ങനെ കാണാറുണ്ട്

Representative Image| Photo: Gettyimages

മുന്‍നിരയിലെ പല്ലുകളിലെ ഇടയിലുള്ള വിടവ് പലപ്പോഴും അലട്ടുന്ന ഒരു സൗന്ദര്യ പ്രശ്‌നമാണ് പലര്‍ക്കും. ആത്മവിശ്വാസത്തോടുകൂടി പലപ്പോഴും ഇവര്‍ ചിരിക്കാറില്ല. 98 ശതമാനം നാല്-ഏഴ് വയസ്സുവരെയുള്ള കുട്ടികളില്‍ ഇങ്ങനെ കാണാറുണ്ട്. എന്നാല്‍ കാലക്രമേണ സ്ഥിര ദന്തങ്ങള്‍ മുളയ്ക്കുന്നതോടു കൂടി ഇവ ക്രമപ്പെടാറുമുണ്ട്. എന്നാല്‍ അമ്പത് ശതമാനത്തോളം ആളുകളില്‍ മുന്‍നിരയുടെ പല്ലുകളിലെ വിടവ് നിലനില്‍ക്കുന്നതായി കാണപ്പെടുന്നു. ഇവയ്ക്ക് ഡയസ്റ്റിമ(Diastema) എന്ന് പറയുന്നു. ഇവയില്‍ മുന്‍വശത്തെ വലിയ രണ്ട് പല്ലുകളുടെ (Central Incisor) ഇടയില്‍ കാണുന്ന വിടവിനെ മിഡ്‌ലൈന്‍ ഡയസ്റ്റിമ (Midline Diastema) എന്ന് പറയുന്നു.

ഡയസ്റ്റിമയുടെ കാരണം

1) ജനിതകം

പല്ലുകളുടെയും എല്ലുകളുടെയും വളര്‍ച്ച ഏറെക്കുറെ ജനിതകപരമായി (Heriditery) കാണപ്പെടാറുണ്ട്. അതിനാല്‍ ഡയസ്റ്റിമയും തലമുറകളില്‍ കണ്ടുവരുന്നു.

2) പല്ലുകളുടെ ഇടയിലുള്ള അമിത ദശ വളര്‍ച്ച(Tissue Overgrowth)

ചിലരില്‍ മോണയോ പല്ലിന്റെ ഇടയിലുള്ള ദശയോ അമിത വളര്‍ച്ച കാണിക്കാറുണ്ട് (Gingival Hyperplasia). ഇത്തരം അവസ്ഥയില്‍ മോണരോഗവും കാണപ്പെടാറുണ്ട്. ഇതും ഡയസ്റ്റിമയ്ക്ക് കാരണമാവുന്നു. മുന്‍നിരയിലെ വലിയ രണ്ട് പല്ലുകള്‍ക്കിടയിലുള്ള(Central Incisor) ദശയുടെ(Frenum) അമിത വളര്‍ച്ച(High Frenal Attachment) ഡയസ്റ്റിമയ്ക്ക് കാരണമാവുന്നു.

3) പല്ലുകളുടെ വലുപ്പ വ്യത്യാസം/ പൊരുത്തക്കേട് (Tooth Discrepancies)

വിസ്താരം കൂടിയ താടിയെല്ലുകളും വലുപ്പം കുറഞ്ഞ പല്ലുകളും ഡയസ്റ്റിമയ്ക്ക് കാരണമാകുന്നു.

4) ശീലങ്ങള്‍

  • വിരല്‍ കുടിക്കല്‍
  • അമിതമായ കുപ്പിപ്പാല്‍ ഉപയോഗം
  • വായിലൂടെ ശ്വാസം എടുക്കുക(Mouth Breathing)
  • നാക്ക് പുറത്തേക്ക് തള്ളുക(Tongue Thrusting)
ചികിത്സ

ഓര്‍ത്തോഡോണ്ടിക് ചികിത്സ: ക്ലിപ്പ് ചികിത്സ
ഡയറക്ട് കോംപോസിറ്റ്: പല്ലുകളുടെ നിറമുള്ള സിമന്റ് ഉപയോഗിച്ച് വിടവുകള്‍ അടയ്ക്കുക.
ക്രൗണ്‍ ആന്‍ഡ് ബ്രിഡ്ജ്: ക്യാപ്പുകള്‍ ഉപയോഗിച്ചുള്ള വിടവ് നികത്തുന്ന ചികിത്സാരീതി
ഡെന്റല്‍ വെനീര്‍: ആധുനിക ദന്തചികിത്സാരീതിയാണിത്.

ചികിത്സ ഓരോ വ്യക്തിയുടെയും പല്ലുകള്‍ക്കിടയിലുള്ള വിടവും വ്യക്തി താത്പര്യവും ശാരീരിക-മാനസിക അവസ്ഥയും മുന്‍നിര്‍ത്തിക്കൊണ്ടാകും.

(ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ ഏറനാട് ബ്രാഞ്ച് അംഗമാണ് ലേഖകന്‍)

Content Highlights: How to prevent gaps in teeth- How to prevent Diastema, causes treatment and prevention of Diastema

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
image

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022


tp ramees

1 min

അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ മലയാളിയുവാവ് മരിച്ചു

May 27, 2022

Most Commented