വണ്ണം കുറച്ച് അധികമാവുംമുമ്പ് പഴയപടി ആകുന്നോ? ശ്രദ്ധിക്കേണ്ട കാര്യം പങ്കുവെച്ച് ന്യൂട്രീഷണിസ്റ്റ്


2 min read
Read later
Print
Share

Representative Image| Photo: Canva.com

വണ്ണം കുറയ്ക്കാൻ കഴിയുന്ന വഴികളെല്ലാം പരീക്ഷിക്കുന്നവരുണ്ട്. ഭക്ഷണക്രമത്തിൽ മാത്രം മാറ്റം വരുത്തിയതുകൊണ്ട് വണ്ണം കുറയ്ക്കാനാവില്ല, വ്യായാമത്തിലും ഉറക്കത്തിലുമൊക്കെ ചിട്ടയായ ശീലങ്ങൾ കൊണ്ടുവന്നാൽ മാത്രമേ ഫലപ്രദമായി വണ്ണം കുറയ്ക്കാനാവൂ. പലപ്പോഴും വണ്ണംകുറയ്ക്കുന്ന കാലത്ത് ചോറും വറുത്തതും പൊരിച്ചതുമായ ആഹാരങ്ങളുമൊക്കെ പലരും ഉപേക്ഷിക്കാറുണ്ട്. വണ്ണം കുറഞ്ഞു കഴിഞ്ഞ് അധികമാവും മുമ്പെ ഇവയൊക്കെ വീണ്ടും ആരംഭിക്കുകയും ചെയ്യും. ഇതോടെ സ്ഥായിയായ വണ്ണം കുറയ്ക്കൽ സാധ്യമാകുകയുമില്ല. തിരിച്ചു വരാത്ത രീതിയിൽ സ്ഥായിയായി വണ്ണം കുറയ്ക്കേണ്ടത് എങ്ങനെയെന്ന് പങ്കുവെക്കുകയാണ് സെലിബ്രിറ്റി ന്യൂട്രീഷണിസ്റ്റായ റുജുത ദിവേകർ.

ഡയറ്റിങ് അവസാനിപ്പിച്ചതിനു ശേഷം വീണ്ടും ഭക്ഷണക്രമം പഴയപടി ആകുന്നതോടെ വണ്ണം വെക്കുന്നതിനെക്കുറിച്ചാണ് റുജുത പറയുന്നത്. ഡയറ്റിങ് സമയത്ത് പലരും ചില ഭക്ഷണങ്ങൾ ഉപേക്ഷിക്കും, അവ പിന്നീട് വീണ്ടും ആരംഭിക്കുന്നതോടെ വണ്ണവും തിരിച്ചുവരും. വണ്ണം കുറയ്ക്കുന്നവരിൽ ഏറെ പേർക്കും അതേവണ്ണം പിന്നീട് നിലനിർത്താൻ ആകുന്നില്ല. സ്ഥായിയായി വണ്ണം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവരുടെ യാത്ര പതിയെയും എന്നാൽ സ്ഥിരവുമാകണം എന്നു പറയുകയാണ് റുജുത. ഒരുവർഷത്തിനുള്ളിൽ അഞ്ചു മുതൽ പത്തുശതമാനത്തോളം വണ്ണം കുറയ്ക്കൽ ആയിരിക്കണം ലക്ഷ്യം. അതായത് 70 കിലോ​ഗ്രാം ഭാരമുള്ളയാൾ ആണെങ്കിൽ ഒരുവർഷത്തിനുള്ളിൽ 3.5kg മുതൽ 7kg വരെയാണ് കുറയ്ക്കേണ്ടത്. ഈ രീതി പിന്തുടരുകയാണെങ്കിൽ വണ്ണംകുറയ്ക്കൽ പ്രക്രിയ ആരോ​ഗ്യകരം ആകുമെന്നും ഡയറ്റ് നിർത്തുന്നതോടെ വീണ്ടും വണ്ണം പഴയപടി ആകില്ലെന്നും റുജുത പറയുന്നു.

വണ്ണം കുറയ്ക്കാൻ തീരുമാനിക്കുന്നവർ പാലിക്കേണ്ട ചില ശീലങ്ങളെക്കുറിച്ചും അരുതുകളെക്കുറിച്ചും റുജുത മുമ്പ് പങ്കുവെച്ചിരുന്നു. വിശപ്പിന് അനുസരിച്ച് ഭക്ഷണം കഴിക്കുക എന്നതാണ് അതിൽ പ്രധാനമെന്ന് റുജുത പറയുന്നു. ഡയറ്റ് ചെയ്യുന്നു എന്നുകരുതി ഭക്ഷണം പൂർണമായി ഒഴിവാക്കുകയല്ല മറിച്ച് വിശപ്പിന് അനുസരിച്ച് കഴിക്കുകയാണ് പ്രധാനം എന്നാണ് റുജുത പറയുന്നത്.

വണ്ണം കുറയ്ക്കുന്നതിൽ വ്യായാമത്തിന്റെ പ്രാധാന്യവും വളരെ വലുതാണ്. അതിനായി സമയം കണ്ടെത്തണമെന്നും അവർ പറയുന്നുണ്ട്. അത് വണ്ണം കുറയ്ക്കലിനെ സഹായിക്കുമെന്നു മാത്രമല്ല ഹൃദയാരോ​ഗ്യത്തിന് ​ഗുണം ചെയ്യുമെന്നും രക്തചംക്രമണം വർധിപ്പിക്കുമെന്നും റുജുത പറയുന്നു.

ചിട്ടയോടെയുള്ള ഉറക്കവും വണ്ണം കുറയ്ക്കാൻ ഒരുങ്ങുമ്പോൾ പ്രധാനമാണെന്ന് റുജുത പറയുന്നു. എല്ലാ ദിവസവും കൃത്യമായൊരു സമയത്ത് ഉറങ്ങാൻ ശ്രമിക്കണം. കുറഞ്ഞത് ഏഴുമണിക്കൂറെങ്കിലും ഉറങ്ങുകയും വേണം. എന്തു കാര്യമെടുക്കുമ്പോഴും സ്ഥിരത ഉണ്ടായിരിക്കുക എന്നതാണ് മറ്റൊരു പ്രധാന കാര്യമെന്നും കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം സമയം ചെലവഴിക്കുകയും യാത്ര പോലെ ഇഷ്ടമുള്ള ഹോബികൾക്ക് സമയം നൽകി സമ്മർദം അകറ്റുകയും ചെയ്യുന്നത് പ്രധാനമാണെന്ന് റുജുത പറയുന്നുണ്ട്.

വണ്ണം കുറയാനെടുക്കുന്ന കാലയളവ് കൂടുന്നതിനെ പരാജയമായി കാണരുതെന്നും റുജുത പറയുന്നുണ്ട്. വണ്ണം കുറയ്ക്കുന്നത് ആലോചിച്ച് കൂടുതൽ സമ്മർദത്തിലാഴുന്നത് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ് ചെയ്യുക. ഒപ്പം വീട്ടിൽ തയ്യാറാക്കിയ ഭക്ഷണം കഴിക്കലും ജങ്ക്ഫൂഡ് പാടേ ഉപേക്ഷിക്കലുമൊക്കെ വണ്ണം കുറയ്ക്കൽ പ്രക്രിയയെ വേ​ഗത്തിലാക്കുന്ന ഘടകങ്ങളാണെന്നും റുജുത പറയുന്നു.

വണ്ണം കുറയ്ക്കാനൊരുങ്ങും മുമ്പ് ശ്രദ്ധിക്കാം ഇവ

  • പുറത്തുനിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുക.
  • കഴിക്കുന്ന ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞു കഴിക്കുക.
  • പച്ചക്കറികളും പഴങ്ങളും ധാരാളം ഉൾപ്പെടുത്തുക.
  • ഭക്ഷണം കൃത്യസമയത്ത് കഴിക്കുക. രാവിലെ ഒമ്പത് മണിക്ക് മുൻപ് ബ്രേക്ക്ഫാസ്റ്റും ഒന്നരയ്ക്ക് മുൻപ് ഉച്ചഭക്ഷണവും രാത്രി എട്ടരയ്ക്ക് മുൻപ് ഡിന്നറും കഴിക്കാൻ ശ്രമിക്കുക.
  • ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപെങ്കിലും ഭക്ഷണം അവസാനിപ്പിക്കുക.
  • വ്യയാമം, ഉറക്കം, വെള്ളംകുടി എന്നിവ കൂടി ശരിയായ നിലയിൽ കൊണ്ടുപോകണം, എങ്കിലേ വണ്ണം കുറയ്ക്കൽ വിജയകരമാകൂ.
  • ഒരു ദിവസം 8-12 ഗ്ലാസ് വെള്ളം കുടിക്കണം.
  • വറുത്ത പലഹാരങ്ങൾക്ക് പകരം പഴമോ നട്സുകളോ സ്നാക്ക് ആയി കഴിക്കുന്നത് ശീലമാക്കുക.
  • പഞ്ചസാരയുടെ അളവ് കുറയ്ക്കാം.
  • ഭക്ഷണം സാവധാനം നന്നായി ചവച്ചരച്ച് കഴിക്കണം. അത് അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.
  • ടി.വി.യോ മൊബൈലോ ഒക്കെ കണ്ട് ഭക്ഷണം കഴിക്കുന്ന ശീലവും ഒഴിവാക്കണം.

Content Highlights: How To Lose Weight And Not Gain It Back Nutritionist Rujuta Diwekar Explains

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
cholesterol

1 min

ചീത്ത കൊളസ്‌ട്രോള്‍ കൂടിയോ? ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കാം

Oct 2, 2023


MIMS Doctors

2 min

ഡോക്ടര്‍മാരുടെ കൈപിടിച്ച് ഒമ്പതുകാരന്‍ ജീവിതത്തിലേക്ക്; ഉമ്മയുടെ സ്‌നേഹവാക്കുകളും നിര്‍ണായകമായി

Sep 30, 2023


.

4 min

മരണത്തെ മുഖാമുഖം കണ്ട് നിപയില്‍നിന്ന് ജീവിതത്തിലേക്ക് മടങ്ങിയ ഒമ്പതുകാരന്‍; ഇത് പുതുചരിത്രം

Sep 30, 2023

Most Commented