കുത്തിവെപ്പെടുക്കാന്‍ എല്ലാവര്‍ക്കും മടിയായിരുന്നു, ചിലര്‍ വസൂരിപ്പേടിയില്‍ കുത്തിവെപ്പെടുത്തു


ടി.ജെ. ശ്രീജിത്ത്

കൊച്ചിരാജ്യത്ത് വസൂരി വാക്സിന്‍ വന്നതിന്റെ കഥ..

Representative Image| Photo: GettyImages

ചെറ്റക്കുടിലിന്റെ ഓലമറ മുറിച്ചുകൊണ്ട് ഒരു മുളങ്കുറ്റി അകത്തേക്ക് പോയിട്ടുണ്ട്, ഉള്ളു പൊള്ളയായ മുളങ്കുറ്റി. പറമ്പിന്റെ ഒഴിഞ്ഞൊരു മൂലയിലാണാ കുടില്‍. പറമ്പിന് നടുവിലുള്ള വലിയ വീട്ടില്‍നിന്ന് ഒരു സ്ത്രീ ഇറങ്ങി വന്നു. അവരുടെ കൈയിലൊരു ചട്ടിയുണ്ട്, അതില്‍ നിറയെ ചോറും. ചെറ്റക്കുടിലിനടുത്തെത്തിയപ്പോള്‍ അവര്‍ വിളിച്ചു പറഞ്ഞു, 'ചോറ് തരട്ടെ...' കുടിലിനുള്ളില്‍നിന്നു ഞെരക്കം പോലൊരു ശബ്ദം മാത്രം. അവര്‍ ചട്ടിയില്‍ നിന്നും ചോറും കറികളും ഉള്ളു പൊള്ളയായ മുളങ്കുറ്റിയിലൂടെ അകത്തേക്കിട്ടു. കുടിലിനുള്ളില്‍ മുളങ്കുറ്റിയുടെ അറ്റത്തുള്ള പാളയിലേക്ക് അത് വീഴുന്നുണ്ടാകുമെന്ന് ആശ്വസിച്ച് ദീര്‍ഘനിശ്വാസത്തോടെ ആ സ്ത്രീ മടങ്ങി. പോകെ പോകെ കുടിലിനുള്ളില്‍നിന്നു ഞെരക്കം പോലും കേള്‍ക്കാതാകും. ആണുങ്ങളാരെങ്കിലും അകത്ത് കയറി നോക്കും. മരിച്ചെന്നുറപ്പിച്ചാല്‍ തഴപ്പായയില്‍ പൊതിഞ്ഞ് കുഴിയിലിട്ടുമൂടും.

വസൂരിക്കാലമായിരുന്നു അത്. ആയിരങ്ങളെ കൊന്നൊടുക്കിയ കാലം. കൊച്ചിയില്‍ മാത്രമല്ല, എല്ലായിടത്തും എല്ലാ വര്‍ഷവും വസൂരി രാക്ഷസരൂപം പൂണ്ടു. ചരിത്രരേഖകളിലൊന്നില്‍ ഇങ്ങനെ കുറിച്ചിരിക്കുന്നു. 'വര്‍ഷം 1873, കൊച്ചിനില്‍ 32,700 പേരാണ് സ്‌മോള്‍പോക്‌സ് വന്ന് മരിച്ചത്...' ആ കാലത്ത് കൊച്ചിയിലായിരുന്നു ഏറ്റവും അധികം മരണങ്ങള്‍. കണ്ണനോറില്‍ (കണ്ണൂര്‍) ആ വര്‍ഷം 10,600 പേര്‍ മരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്.

ഒരുകാലത്ത് കാളീകോപമായി വസൂരിയെ കണ്ടിരുന്നു. പൂവന്‍കോഴിയെ കാളിക്ക് ബലി നല്‍കുമായിരുന്നു. ആ കോഴിയുടെ രക്തം വസൂരിരോഗിയുടെ ദേഹത്തു തേച്ചുപിടിപ്പിച്ചാല്‍ രോഗം മാറുമെന്നായിരുന്നു വിശ്വാസം. ആര്യവേപ്പിന്റെ ശാഖ രോഗി കിടക്കുന്നതിനു മുകളിലായി കെട്ടിയിടുമായിരുന്നു. ആര്യവേപ്പ് വസൂരിദേവിക്കു പ്രിയപ്പെട്ടതായാണു കരുതിയിരുന്നത്. രോഗിയുടെ ദേഹം മുഴുവന്‍ ആര്യവേപ്പിന്റെ ഇലകള്‍ കൊണ്ടു മൂടിയിരുന്നു. വസൂരിക്കുമിളകള്‍ കണ്ടാല്‍ ഭര്‍ത്താവ് ഭാര്യയെ ഉപേക്ഷിക്കും, അമ്മ മകനെ ഉപേക്ഷിക്കും. മക്കള്‍ അമ്മയെ ഉപേക്ഷിക്കും.

വര്‍ഷത്തില്‍ വേനല്‍ കടുക്കുന്ന ആദ്യ മൂന്നുമാസമായിരുന്നു വസൂരി ഭീകരരൂപം പൂണ്ടിരുന്നത്. എങ്ങും മരണങ്ങളുടെ വര്‍ത്തമാനം മാത്രം. ചെമ്മണ്‍പാതയിലൂടെ തഴപ്പായകള്‍ വാങ്ങി വീടുകളിലേക്ക് പോകുന്നവര്‍. കുഴിവെട്ടു തൊഴിലാളികള്‍ നില്‍ക്കാന്‍ പോലും നേരമില്ലാതെ ഓട്ടത്തിലും.

കൊച്ചിയിലെ കുത്തിവെപ്പ്

ബ്രിട്ടീഷ് ഭരണത്തിനു കീഴിലെ പ്രധാന പ്രദേശമായിരുന്ന കൊച്ചിയിലേക്ക് 1802-ല്‍ത്തന്നെ വാക്സിനെത്തി. കൊച്ചി രാജ്യത്ത് പരിശീലനം നേടിയ ആറു വാക്സിനേറ്റര്‍മാരെ സര്‍ക്കാര്‍ നിയമിച്ചു. പത്തു വര്‍ഷത്തോളം അവര്‍ കുത്തിവെപ്പെടുക്കാനായി നടന്നെങ്കിലും വളരെക്കുറച്ചു പേരാണ് കുത്തിവെപ്പിനു തയ്യാറായത്. കുത്തിവെപ്പിന് പേരു കൊടുക്കാന്‍ എല്ലാവര്‍ക്കും മടിയായിരുന്നു. ചിലര്‍ വസൂരിപ്പേടിയില്‍ കുത്തിവെപ്പെടുത്തു. പക്ഷേ എടുത്തയുടന്‍ ചുടുചാരമുപയോഗിച്ച് കുത്തിവെച്ച സ്ഥലത്തു തേയ്ക്കും. കുത്തിവെപ്പിന്റെ മായാത്ത പാട് അപകടമാണെന്നും വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ പാടുള്ള ആളുകളെ കണ്ടുപിടിച്ച് മൗറീഷ്യസ് പോലുള്ള ദ്വീപുകളിലേക്ക് അടിമകളായി കൊണ്ടുപോകുമെന്നുമായിരുന്നു വിശ്വാസം.

ജാതിപ്രശ്‌നമായിരുന്നു മറ്റൊന്ന്. ഉയര്‍ന്ന ജാതിയിലുള്ളവര്‍ താഴ്ന്ന ജാതിയിലുള്ള വാക്സിനേറ്റര്‍മാര്‍മാരില്‍നിന്നു കുത്തിവെപ്പെടുക്കാന്‍ മടിച്ചു. ഉയര്‍ന്ന ജാതിയിലുള്ള വാക്സിനേറ്റര്‍ താഴ്ന്ന ജാതിയിലുള്ളവരെ കുത്തിവെയ്ക്കില്ലായിരുന്നു. സമൂഹത്തില്‍ താഴെക്കിടയിലുള്ളവരായിരുന്നു ഭൂരിപക്ഷവുമെന്നതിനാല്‍ ബ്രിട്ടീഷുകാര്‍ വാക്സിനേറ്റര്‍മാരായി നിയോഗിച്ചത് ആ വിഭാഗക്കാരെയായിരുന്നു.

ഇംഗ്ലീഷ് വിദ്യാഭ്യാസം വ്യാപകമായതോടെയാണ് ആളുകള്‍ക്ക് വാക്സിനില്‍ വിശ്വാസം വന്നു തുടങ്ങിയത്. എന്നാലും അധികമാരും അപ്പോഴും തയ്യാറല്ലായിരുന്നു. അങ്ങനെയിരിക്കെ 1886-ല്‍ കൊച്ചിയില്‍ 'വാക്സിന്‍ വകുപ്പ്' ജനിച്ചു. ഒരു സൂപ്രണ്ടിനും വാക്സിനേഷന്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ക്കും കീഴില്‍ പതിനഞ്ച് വാക്സിനേറ്റര്‍മാര്‍ നിയമിതരായി. അന്നുമുതല്‍ കുത്തിവെപ്പിന് വേഗം കൂടി. മദ്രാസിലെ ഗിണ്ടിയില്‍ അഡയാര്‍ നദീതീരത്തുള്ള 'കിങ് ഇന്‍സ്റ്റിറ്റ്യൂട്ടി'ല്‍ നിന്നാണ് കൊച്ചിയില്‍ വാക്സിന്‍ എത്തിച്ചിരുന്നത്. ഈ സ്ഥാപനമിപ്പോള്‍ 'കിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് മെഡിസിന്‍ ആന്‍ഡ് റിസര്‍ച്ച്' ആണ്. ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള അന്താരാഷ്ട്ര വാക്സിന്‍ കേന്ദ്രവും കൂടിയാണിത്. വാക്സിന്‍ കണ്ടുപിടിച്ച ഡോ. ജെന്നറിന്റെ പേരില്‍ ഒരു വലിയ കോണ്‍ഫറന്‍സ് ഹാളും ഇവിടെയുണ്ട്.

കൊച്ചിയില്‍ 1900 ആയപ്പോഴേക്കും പ്രതിവര്‍ഷം 23,600 പേര്‍ വാക്സിനെടുക്കുന്ന സ്ഥിതിയിലേക്കെത്തി. വാക്സിനേഷന്‍ വകുപ്പ് 1908-ല്‍ നിര്‍ത്തലാക്കി. ഒന്നുകൂടി ഫലപ്രദമാകാന്‍ വാക്സിനേറ്റര്‍മാരെ സാനിറ്ററി ഇന്‍സ്പെക്ടേഴ്സിന്റെ വകുപ്പിലേക്ക് മാറ്റി.

അന്നയുടെ കുഞ്ഞുകൈകളില്‍

വസൂരിയുടെ കുമിളയ്ക്കുള്ളില്‍ ലോകം പിടയുമ്പോഴാണ് ലോകത്തിലെ ആദ്യത്തെ വാക്സിന്‍ ജനിച്ചത്. എഡ്വേര്‍ഡ് ജെന്നര്‍ എന്ന ഇംഗ്ലീഷ് സര്‍ജന്‍ ആണ് സ്‌മോള്‍പോക്‌സിനെതിരേ 1796-ല്‍ വാക്സിന്‍ കണ്ടുപിടിച്ചത്. അത് ഇന്ത്യയിലേക്കെത്താന്‍ പിന്നെയും സമയമെടുത്തു. കടല്‍ കടന്നെത്തുമ്പോഴേക്കും ചൂടു മൂലം വാക്സിന്‍ കേടാകുന്നതായിരുന്നു കാരണം. വാക്സിന്‍ സൂക്ഷിക്കാന്‍ പ്രത്യേക സംവിധാനമൊരുക്കി. ഒടുവില്‍ 1802-ല്‍ ബോംബെയില്‍ വാക്സിന്‍ ആദ്യമായി കപ്പലിറങ്ങി.

ബോംബെയിലെ ആംഗ്ലോ ഇന്ത്യന്‍ ദമ്പതിമാരുടെ മകള്‍ മൂന്നുവയസ്സുകാരിയായ അന്ന ദസ്താളിന്റെ കൈയിലായിരുന്നു ആദ്യ കുത്തിവെപ്പ് നടന്നത്. ബ്രിട്ടീഷുകാരനായ ഡോ. സ്‌കോട്ടായിരുന്നു 1802 ജൂണ്‍ 14-ന് ഇന്ത്യയിലെ ആദ്യ വാക്സിന്‍ പരീക്ഷണം നടത്തിയത്. അന്നയുടെ കൈകളില്‍നിന്നാണ് ഇന്ത്യയിലെ ആദ്യ വാക്സിന്‍ യാത്ര തുടങ്ങുന്നത്. ബോംബെയില്‍നിന്നു പുണെ, സൂറത്ത്, ഹൈദരാബാദ്, സിലോണ്‍ (ശ്രീലങ്ക), മദ്രാസ്, കൊച്ചിന്‍ എന്നിവിടങ്ങളിലേക്കൊക്കെ വാക്സിനെത്തി.

വാക്സിന്‍ മോഡല്‍സ്

ലോകത്തെ ആദ്യത്തെ വാക്സിന്റെ പ്രചാരണത്തിന് മോഡലുകളായത് ഇന്ത്യയിലെ രാജ്ഞിമാരായിരുന്നു. അടുത്തകാലത്താണ് ഇത് കണ്ടെത്തിയത്. മൂന്ന് ഇന്ത്യന്‍ വനിതകള്‍ ആഭരണങ്ങളണിഞ്ഞു നില്‍ക്കുന്ന എണ്ണച്ചായാ ചിത്രം 'സോത്ബീ' ലേല കമ്പനി 2007-ല്‍ ലേലത്തിനു വെച്ചു. അയര്‍ലന്‍ഡുകാരനായ ചാള്‍സ് ഹിക്കിയായിരുന്നു ചിത്രകാരന്‍. 'നൃത്തം ചെയ്യുന്ന പെണ്‍കുട്ടികള്‍' എന്നായിരുന്നു അടിക്കുറിപ്പ്. കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ചരിത്രകാരനായ ഡോ. നിഗെല്‍ ചാന്‍സ്ലര്‍ ഈ ചിത്രത്തിനു പിന്നാലെ കൂടി. വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തിനൊടുവില്‍ അദ്ദേഹം അതു കണ്ടെത്തി, 'വാക്സിനുവേണ്ടി മോഡലുകളായ മൈസൂരിലെ രാജ്ഞിമാരാണത്.' ചാള്‍സ് ഹിക്കി 1805 ലാണ് ഈ ചിത്രം വരച്ചത്.

Three Queens
ഐറിഷ് ചിത്രകാരനായ ചാള്‍സ് ഹിക്കി വാക്‌സിന്‍ പ്രചരണത്തിനായി
വരച്ച ഇന്ത്യന്‍ രാജ്ഞിമാരുടെ എണ്ണച്ചായ ചിത്രം

ചിത്രത്തില്‍ വലതുഭാഗത്ത് സാരി അല്‍പ്പം ഉയര്‍ത്തി തോളു കാണിച്ചു നില്‍ക്കുന്നത് മൈസൂര്‍ രാജാവായിരുന്ന കൃഷ്ണദേവരായ വോഡയാര്‍ മൂന്നാമന്റെ ഭാര്യയായ ദേവജാമ്മാനിയാണെന്ന് അദ്ദേഹം കണ്ടെത്തി. വിവാഹം കഴിയുമ്പോള്‍ 12 വയസ്സുമാത്രമുള്ള ദേവജ, ഹിക്കിക്ക് മുന്നില്‍ വാക്സിന്‍ മോഡലായി മാറി. രാജാവിന്റെ ആദ്യ ഭാര്യയായിരുന്നു ഇടതുവശത്തുള്ളത്. ദേവജാമ്മാനി എന്നു തന്നെയായിരുന്നു പേരും. മൂന്നാമത്തെ യുവതിയും രാജകുടുംബത്തിലെ അംഗമായിരുന്നു. ഈ ചിത്രം ബ്രിട്ടീഷുകാര്‍ വാക്സിന്‍ പ്രചാരണത്തിന് വ്യാപകമായി ഉപയോഗിച്ചു.

Content Highlights: How Smallpox Vaccination started in Cochin, Health, Smallpox Vaccine

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022

Most Commented