വിഷാദരോഗം ഹൃദ്രോഗത്തിന് കാരണമാകുന്നു! ഇത് ശരിയാണോ?


ഡോ. അരുണ്‍ ബി. നായര്‍

ഹൃദ്രോഗ ബാധിതരുടെ മാനസികാരോഗ്യ സംരക്ഷണം ഏറെ പ്രാധാന്യമര്‍ഹിക്കുന്ന പുതിയ കാര്യമാണ്

Representative Image| Photo: GettyImages

രുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങളില്‍ ഒന്നാണ് ഹൃദ്രോഗം. നമ്മുടെ സമൂഹത്തിലെ ഏറ്റവും പ്രധാനപ്പെട്ട മരണകാരണമായ രോഗവും ഇതുതന്നെയാണ്.

സാധാരണയായി ഒരു ജീവിത ശൈലിജന്യ രോഗമായാണ് ഹൃദ്രോഗം വിലയിരുത്തപ്പെടുന്നത്. ഭക്ഷണക്രമവും വ്യായാമമില്ലായ്മയും ഇതിന് പ്രധാനപ്പെട്ട കാരണങ്ങളാകുന്നതായി നിരവധി പഠനങ്ങള്‍ ഉണ്ട്. എന്നാല്‍ സമീപകാലത്തായി മാനസിക ആരോഗ്യസംബന്ധമായ വിഷയങ്ങളും ഹൃദ്രോഗത്തിന് പിന്നില്‍ പ്രധാന പങ്കുവഹിക്കുന്നതായി കൂടുതല്‍ ഗവേഷണഫലങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു.

ഹൃദയാരോഗ്യവും മനസ്സും

മാനസികാരോഗ്യ പ്രശ്‌നങ്ങളായ വിഷാദരോഗം, ഉല്‍ക്കണ്ഠ രോഗങ്ങള്‍, ഉറക്കക്കുറവ്, മാനസികസമ്മര്‍ദം എന്നിവയൊക്കെ ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങള്‍ ആണെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. അതുപോലെതന്നെ ഹൃദ്രോഗ ബാധിതരില്‍ വിഷാദരോഗവും ഉല്‍ക്കണ്ഠാ രോഗങ്ങളും അടക്കമുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ കൂടുതലായി ഉണ്ടാകുന്നതായും വാഹനങ്ങള്‍ വ്യക്തമാക്കുന്നു.

ഹൃദ്രോഗ ബാധിതരുടെ മാനസികാരോഗ്യ സംരക്ഷണം ഏറെ പ്രാധാന്യമര്‍ഹിക്കുന്ന പുതിയ ഒരു സംഗതിയാണെന്ന കാര്യം ഈ പഠനങ്ങള്‍ അടിവരയിടുന്നു. ഹൃദ്രോഗ ബാധിതരില്‍ മാനസികാരോഗ്യം സംരക്ഷിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കേണ്ടതും മാനസിക സമ്മര്‍ദത്തിന് പ്രാരംഭലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ ഫലപ്രദമായ ചികിത്സ നല്‍കേണ്ടതും അനിവാര്യമാണെന്ന് ഈ ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു.

വിഷാദരോഗം ഹൃദ്രോഗ ബാധിതരില്‍

ഹൃദ്രോഗ ബാധിതരില്‍ 31 ശതമാനം മുതല്‍ 45 ശതമാനം വരെ ആളുകള്‍ക്ക് അനുബന്ധമായി വിഷാദരോഗം ഉണ്ടാകാമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പൊതുസമൂഹത്തിലുള്ള വിഷാദരോഗത്തിന്റെ തോത് അതിന്റെ മൂന്നിരട്ടിയാണ് ഇത്. മാത്രമല്ല ഹൃദ്രോഗികളില്‍ വിഷാദരോഗം തിരിച്ചറിഞ്ഞ് ചികിത്സിക്കാതെ ഹൃദയാഘാതം ആവര്‍ത്തിക്കാനുള്ള സാധ്യത നാല് മടങ്ങ് വരെ വര്‍ധിക്കുന്നതായും ചില പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ ഹൃദ്രോഗികളില്‍ വിഷാദരോഗം തിരിച്ചറിയേണ്ടത് വളരെ പ്രാധാന്യമര്‍ഹിക്കുന്നു.

depression
Representative Image| Photo: GettyImages

ശാരീരിക ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരില്‍ വിഷാദ രോഗം തിരിച്ചറിയാന്‍ ഷോണ്‍ എന്‍ഡികോട്ട (Jean Endicott) വികസിപ്പിച്ചെടുത്ത ഒരു രോഗനിര്‍ണയം മാനദണ്ഡം നിലവിലുണ്ട്. താഴെപ്പറയുന്ന ലക്ഷണങ്ങളില്‍ അന്വേഷണം എങ്കിലും രണ്ടാഴ്ച തുടര്‍ച്ചയായി നീണ്ടുനിന്നാല്‍ ശാരീരിക ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ള വ്യക്തികള്‍ക്ക് അനുബന്ധമായി വിഷാദരോഗം ഉണ്ടെന്ന് സംശയിക്കാം.

 1. രാവിലെ മുതല്‍ വൈകിട്ട് വരെ തുടര്‍ച്ചയായി നീണ്ടു നില്‍ക്കുന്ന വിഷാദഭാവം.
 2. മുന്‍കാലങ്ങളില്‍ ആസ്വദിച്ച് ചെയ്തിരുന്ന കാര്യങ്ങള്‍ ചെയ്യാന്‍ താല്പര്യമില്ലായ്മ.
 3. ദീര്‍ഘനേരം ചിന്തയില്‍ മുഴുകി ഇരിക്കുക, സ്വന്തം ജീവിതത്തെ കുറിച്ച് നിരന്തരം പരിതപിക്കുക, ശുഭാപ്തി വിശ്വാസം ഇല്ലായ്മ.
 4. മുന്‍കാലങ്ങളില്‍ ധാരാളമായി സാമൂഹിക ബന്ധങ്ങള്‍ പുലര്‍ത്തിയിരുന്ന വ്യക്തി പെട്ടെന്ന് ഒറ്റപ്പെട്ട ഇരിക്കാന്‍ താല്‍പര്യപ്പെടുക.
 5. മുഖത്ത് നിരന്തരമായ ഭയമോ ഇടയ്ക്കിടെ കരച്ചില്‍ വരികയോ ചെയ്യുക.
 6. ഒരു കാര്യങ്ങളും ആസ്വദിക്കാന്‍ കഴിയാത്ത അവസ്ഥ. എന്ത് കണ്ടാലും സന്തോഷം തോന്നാത്ത സ്ഥിതിവിശേഷം. വയോജനങ്ങള്‍ക്ക് സ്വന്തം കൊച്ചുമക്കളെ കണ്ടാല്‍ പോലും സന്തോഷം തോന്നാത്ത അവസ്ഥ.
 7. ചിന്തകളുടെയും പ്രവര്‍ത്തികളുടെയും ഗതിവേഗത്തില്‍ ഉണ്ടാകുന്ന കുറവ്.
 8. നിരാശ, പ്രതീക്ഷ ഇല്ലായ്മ, ആരും സഹായിക്കാന്‍ ഇല്ലെന്ന തോന്നല്‍, അകാരണമായ കുറ്റബോധം, താന്‍ ഉപയോഗശൂന്യം ആണെന്ന തോന്നല്‍.
 9. മരണ ചിന്തകളും ആത്മഹത്യാപ്രവണതയും.
വിഷാദരോഗബാധിതരായ വ്യക്തികളില്‍ തലച്ചോറില്‍ സിറടോണിന്‍(serotonin), നോര്‍ എപ്പിനെഫ്രീന്‍ (nor epinephrine) എന്നീ രാസവസ്തുക്കളുടെ അളവില്‍ കുറവുള്ളതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഈ രാസവസ്തുക്കളുടെ അളവ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന വിഷാദ വിരുദ്ധ ഔഷധങ്ങളാണ് വിഷാദരോഗത്തിന് പ്രധാന ചികിത്സ. എന്നാല്‍ ഹൃദ്രോഗ ബാധിതരായ വ്യക്തികള്‍ ശാരീരിക ആരോഗ്യപ്രശ്‌നങ്ങളുടെ ചികിത്സയ്ക്ക് തന്നെ ഒട്ടേറെ മരുന്നുകള്‍ കഴിക്കുന്നവര്‍ ആയിരിക്കും. ഹൃദ്രോഗം, അമിതരക്തസമ്മര്‍ദം, അമിത കൊളസ്‌ട്രോള്‍, പ്രമേഹം തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ക്കുള്ള മരുന്നുകള്‍ അവര്‍ കഴിക്കുന്നുണ്ടാകാന്‍ സാധ്യതയുണ്ട്. ഇത്തരം മരുന്നുകളുമായി പ്രതിപ്രവര്‍ത്തനം ഉണ്ടാകാന്‍ സാധ്യത ഇല്ലാത്ത വിഷാദ വിരുദ്ധ ഔഷധങ്ങള്‍ തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്. ഭാഗ്യവശാല്‍ മറ്റ് മരുന്നുകളുമായി ഒന്നും പ്രതിപ്രവര്‍ത്തനം ഇല്ലാത്ത പുതിയ തരം മരുന്നുകള്‍ ഇന്ന് വിഷാദരോഗ ചികിത്സയ്ക്ക് നിലവിലുണ്ട്.

സുരക്ഷിതമായ ഇത്തരം മരുന്നുകളോടൊപ്പം ചിന്താവൈകല്യങ്ങള്‍ ക്രമീകരിക്കാന്‍ സഹായിക്കുന്ന ബൗദ്ധിക പെരുമാറ്റ ചികിത്സ, വ്യക്തിബന്ധങ്ങളിലെ പൊരുത്തക്കേടുകള്‍ പരിഹരിക്കാന്‍ സഹായിക്കുന്ന വ്യത്യാന്തര മനഃശാസ്ത്ര ചികിത്സ, മനോനിറവ് അധിഷ്ഠിത സമ്മര്‍ദ്ദ നിയന്ത്രണമാര്‍ഗ്ഗങ്ങള്‍, അക്‌സപ്റ്റ് ആന്‍ഡ് കമ്മിറ്റ്‌മെന്റ് തെറാപ്പി എന്നിവയൊക്കെ ഹൃദ്രോഗികളില്‍ വിഷാദരോഗം നിയന്ത്രണവിധേയമാക്കാന്‍ സഹായകമാണ്. നിശ്ചിത കാലം മരുന്നുകളും മനശാസ്ത്ര ചികിത്സയും ജീവിതശൈലി ക്രമീകരണങ്ങളും കൃത്യമായി ഉപയോഗപ്പെടുത്തിയാല്‍ മിക്കവാറും ആളുകളിലെ വിഷാദരോഗം പൂര്‍ണമായും നിയന്ത്രിക്കാന്‍ കഴിയാറുണ്ട്.

ഉല്‍ക്കണ്ഠ രോഗങ്ങള്‍

വ്യത്യസ്ത തരത്തിലുള്ള ഉല്‍ക്കണ്ഠാ രോഗങ്ങള്‍ ഹൃദ്രോഗികളില്‍ കാണപ്പെടാറുണ്ട്. 'പാനിക് ഡിസോര്‍ഡര്‍' പോലെ പൊടുന്നനെ വരുന്ന തീവ്രമായ ഉല്‍ക്കണ്ഠ അവസ്ഥകളാണ് പലപ്പോഴും ഇവയില്‍ ഏറ്റവും പ്രശ്‌നമാകുന്നത്. എന്നാല്‍ ഏറ്റവും സാധാരണമായി ഹൃദ്രോഗികളില്‍ കാണപ്പെടുന്നത് 'പൊതുവായ ഉല്‍ക്കണ്ഠ രോഗ' (generalised anxiety disorder) മാണ്. ഹൃദ്രോഗ ബാധിതരില്‍ 20 ശതമാനം പേര്‍ക്ക് ചികിത്സ ആവശ്യമുള്ള തരത്തിലുള്ള ഉത്കണ്ഠാരോഗങ്ങള്‍ ഉണ്ടാകാറുണ്ട്.

വെറുതെ ഇരിക്കുന്ന സമയത്ത് തന്നെ അമിതമായ നെഞ്ചിടിപ്പ്, നെഞ്ചുവേദനയോ അസ്വസ്ഥതയോ തോന്നുക, ശരീരമാസകലം വിയര്‍ത്തൊലിക്കുക, കണ്ണുകളില്‍ ഇരുട്ട് കയറുക, വയറ്റില്‍ കത്തല്‍ അനുഭവപ്പെടുക, കൈകാല്‍ വിരലുകള്‍ തണുപ്പ് മരവിക്കുക, ശ്വാസം കിട്ടാതെ വരിക, താന്‍ ഇപ്പോള്‍ മരിച്ചുപോകും എന്നു തോന്നുക, മനസ്സിന്റെ നിയന്ത്രണം വിട്ടുപോകുമോ എന്നു തോന്നുക എന്നീ ലക്ഷണങ്ങളില്‍ നാലെണ്ണം എങ്കിലും പെട്ടെന്ന് പ്രത്യക്ഷപ്പെടുകയും ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ കുറയുകയും ചെയ്യുന്ന അവസ്ഥയാണ് 'പാനിക് അറ്റാക്ക്'. ഒരു മാസക്കാലം പാനിക് അറ്റാക്കുകള്‍ നിരവധി തവണ ആവര്‍ത്തിച്ചു വരികയാണെങ്കില്‍ ആ അവസ്ഥയാണ് പാനിക് ഡിസോര്‍ഡര്‍ എന്ന് വിശേഷിപ്പിക്കുന്നത്.

depression
Representative Image| Photo: GettyImages

എന്നാല്‍ സദാസമയം മനസ്സ് അസ്വസ്ഥമായി ഇരിക്കുകയും, ശരീരം പലപ്പോഴും വലിഞ്ഞുമുറുകി ഇരിക്കുകയും, ചെറിയ കാര്യങ്ങള്‍ക്ക് പോലും പെട്ടെന്ന് ഞെട്ടല്‍ അനുഭവപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് 'പൊതുവായ ഉത്കണ്ഠ രോഗം'. നിരന്തരവും വല്ലാതെ പ്രയാസം ഉളവാക്കുന്നതുമായ അസ്വസ്ഥത ശരീരത്തിലും മനസ്സിലും ഒരുപോലെ പ്രകടമായിരിക്കും. ശാന്തമായി ഇരിക്കാന്‍ മിക്കവാറും ഇത്തരക്കാര്‍ക്ക് കഴിയാറില്ല.

തലച്ചോറിലെ സിറടോണിന്‍, നോര്‍ എപ്പിനെഫ്രിന്‍, GABA എന്നീ രാസവസ്തുക്കളുടെ അളവിലെ കുറവ് ഉല്‍ക്കണ്ഠ രോഗികളില്‍ കാണപ്പെടാം. മേല്‍പ്പറഞ്ഞ രാസവസ്തുക്കളുടെ അളവ് ക്രമീകരിക്കാന്‍ സഹായിക്കുന്ന മരുന്നുകളോടൊപ്പം മനശാസ്ത്ര ചികിത്സകളും റിലാക്‌സേഷന്‍ വ്യായാമങ്ങളും ശീലിക്കുന്നത് ഇത്തരക്കാര്‍ക്ക് ഏറെ ഗുണകരമായിരിക്കും.

പലപ്പോഴും ഹൃദയാഘാതത്തിന് സമാനമായ ലക്ഷണങ്ങളാണ് പാനിക് ഡിസോര്‍ഡര്‍ പോലെയുള്ള ഉല്‍ക്കണ്ഠ രോഗങ്ങള്‍ ഉള്ളവരിലും പ്രകടമാകുന്നത്. എന്നാല്‍ പരിശോധനകളിലും ടെസ്റ്റുകളിലും ഹൃദയത്തിന് പുതിയതായി തകരാറുകള്‍ ഒന്നും കണ്ടെത്താനും കഴിയാറില്ല. എങ്കിലും ഇത്തരം ലക്ഷണങ്ങള്‍ രോഗികളെ വല്ലാതെ ഭയപ്പെടുത്താറുണ്ട്. വീണ്ടും ഹൃദയാഘാതം വരികയാണ് എന്ന് ആശങ്ക ഇത്തരം സന്ദര്‍ഭങ്ങളില്‍ അവരെ പിടികൂടാറുണ്ട്. തന്മൂലം ഇവര്‍ പരിഭ്രാന്തരാകുകയും അര്‍ദ്ധരാത്രിയില്‍ പോലും ആശുപത്രിയിലേക്ക് പോകാന്‍ നിര്‍ബന്ധം പിടിക്കുകയും ചെയ്‌തേക്കും. എന്നാല്‍ ശാരീരിക പരിശോധനകളില്‍ കുഴപ്പം കണ്ടെത്താന്‍ കഴിയാതെ വരുന്നതോടെ ഇവര്‍ മനപൂര്‍വം കള്ളം പറയുന്നതാണ് എന്ന് ബന്ധുക്കള്‍ തെറ്റിദ്ധരിക്കും. ഇത് പലപ്പോഴും വീട്ടില്‍ രോഗബാധിതനായ വ്യക്തിയും ബന്ധുക്കളും തമ്മില്‍ സംഘര്‍ഷത്തിന് കാരണമാകാറുണ്ട്. ഇക്കാരണം കൊണ്ടു തന്നെ ഉല്‍ക്കണ്ഠ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ' ഇതെല്ലാം നിങ്ങളുടെ തോന്നല്‍ മാത്രമാണ്' എന്നുപറഞ്ഞ് നിസാര വല്‍ക്കരിക്കതെ അവരുടെ പ്രയാസം യാഥാര്‍ഥ്യമാണോ എന്ന് അംഗീകരിക്കുകയാണ് വേണ്ടത്. ഒരു മാനസികാരോഗ്യ വിദഗ്ധന്‍ ചികിത്സയിലൂടെ ഈ ലക്ഷണങ്ങളെ ഫലപ്രദമായി നിയന്ത്രിക്കാന്‍ കഴിയും.

ഉറക്കക്കുറവും ഹൃദ്രോഗവും

ഹൃദ്രോഗ ബാധിതരില്‍ 30 ശതമാനത്തിലേറെ വ്യക്തികളില്‍ ഉറക്കപ്രശ്‌നങ്ങള്‍ കാണപ്പെടാറുണ്ട്. ഹൃദ്രോഗവുമായി ബന്ധപ്പെട്ട ശാരീരിക വേദനകള്‍, ശ്വാസമെടുക്കാന്‍ പ്രയാസം എന്നിവയൊക്കെ ഉറക്കക്കുറവിന് കാരണമാകാറുണ്ട്. എന്നാല്‍ പലപ്പോഴും അനുബന്ധമായി ഉണ്ടാകുന്ന മാനസിക സമ്മര്‍ദ്ദവും ഉറക്കക്കുറവിന് വഴിവെക്കാറുണ്ട്. വിഷാദരോഗവും ഉത്കണ്ഠാരോഗങ്ങളും അടക്കമുള്ള മാനസികപ്രശ്‌നങ്ങളും പുകവലി മദ്യപാനം തുടങ്ങിയ ലഹരി ഉപയോഗങ്ങളും ഇവരില്‍ ഉറക്കകുറവിന് കാരണമായേക്കാം. ഹൃദ്രോഗ ബാധിതരില്‍ നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്ന ചില ജീവിതശൈലി ക്രമീകരണങ്ങള്‍ ഉപകാരപ്രദമാകാറുണ്ട്. ഇവയെ 'നിദ്ര ശുചിത്വ വ്യായാമങ്ങള്‍' എന്നാണ് വിശേഷിപ്പിക്കാറുള്ളത്. ഇതിലെ പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ഇവയാണ്.

 1. സ്ഥിരമായ ഒരു സമയത്ത് തന്നെ എന്നും ഉറങ്ങാന്‍ കിടക്കുക. കൃത്യമായ ഒരു സമയത്ത് തന്നെ ഉണരുക.
 2. ഉറങ്ങാന്‍ കിടക്കുന്നതിനു തൊട്ടുമുന്‍പ് 15 മിനിറ്റ് മുതല്‍ അരമണിക്കൂര്‍ വരെ ശ്വസന വ്യായാമങ്ങള്‍ പോലെയുള്ള ലഘുവായ റിലാക്‌സേഷന്‍ രീതികള്‍ പരിശീലിക്കുക.
 3. ഉച്ചയ്ക്ക് ശേഷം ചായ, കാപ്പി, കോള തുടങ്ങിയ പാനീയങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുക.
 4. ഉറങ്ങുന്നതിന് ഏകദേശം 5 മണിക്കൂര്‍ മുമ്പ് ദിവസേന 30 മിനിറ്റ് നേരം സൂര്യപ്രകാശം കൊണ്ട് ലഘു വ്യായാമം ചെയ്യുക. നടത്തം പോലെയുള്ള വ്യായാമങ്ങള്‍ സഹായകമാകും.
 5. ഉറങ്ങാന്‍ കിടക്കുന്നതിന് ചുരുങ്ങിയത് ഒരു മണിക്കൂര്‍ മുന്‍പെങ്കിലും മൊബൈല്‍ഫോണ്‍ അടക്കമുള്ള എല്ലാ ദൃശ്യമാധ്യമങ്ങളും ഒഴിവാക്കുക.
 6. കിടക്കയില്‍ കിടന്നു കൊണ്ട് വായിക്കുകയോ, ടി.വി. കാണുകയോ, മൊബൈല്‍ നോക്കുകയോ വഴക്കിടുകയോ ചെയ്യാന്‍ പാടില്ല
 7. ഉറക്കം വരുമ്പോള്‍ മാത്രം കിടക്കാന്‍ പോകുന്നത് ശീലമാക്കുക.
മനസ്സിനെ സൂക്ഷിക്കാം ഹൃദയത്തെ സംരക്ഷിക്കാം

മാനസികാരോഗ്യം സംരക്ഷിക്കുക വഴി ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്താന്‍ സാധിക്കും എന്ന് നിരവധി പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ ഹൃദ്രോഗ ബാധിതര്‍ക്ക് മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായകമായ ചില നിര്‍ദേശങ്ങള്‍:

 1. കഴിയുന്നതും മനസ്സിനെ സന്തോഷകരമായ കാര്യങ്ങളില്‍ വ്യാപകമാക്കി വയ്ക്കാന്‍ ശ്രമിക്കുക.
 2. വായനയോ മറ്റ് വിനോദ മാര്‍ഗ്ഗങ്ങളോ ശീലമാക്കുക.
 3. ആരോഗ്യകരമായ വ്യക്തിബന്ധങ്ങളും കുടുംബബന്ധങ്ങളും സൂക്ഷിക്കുക.
 4. ദിവസേന രാത്രിയില്‍ ഉറങ്ങുന്നതിനു മുന്‍പായി ഒരു ഡയറിയില്‍ അന്നേദിവസം സംഭവിച്ച മൂന്ന് സന്തോഷകരമായ കാര്യങ്ങള്‍ എഴുതുക. അത് വായിച്ച ശേഷം 'എന്റെ ജീവിതം ആഹ്ലാദകരമാണ്' എന്ന് സ്വയം പറഞ്ഞിട്ട് ഉറങ്ങുക.
 5. ഉറങ്ങാന്‍ കിടക്കുമ്പോള്‍ കണ്ണടച്ച് കിടന്നിട്ട് കുട്ടിക്കാലത്തുണ്ടായ സന്തോഷകരമായ ഏതെങ്കിലും ഒരു അനുഭവം മനസ്സില്‍ ഓര്‍ത്തുകൊണ്ട് ഉറങ്ങാന്‍ ശ്രമിക്കുക.
 6. ദേഷ്യപ്പെടലും പൊട്ടിത്തെറിയും ഒഴിവാക്കുക. അതി വൈകാരികമായി പെരുമാറുന്നതിനുപകരം കാര്യങ്ങളുടെ യുക്തി മനസ്സിലാക്കി ആരോഗ്യകരമായി ആശയവിനിമയം നടത്തുക.
 7. കടുത്ത മാനസിക സമ്മര്‍ദ്ദത്തിന് ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഒരു മാനസികാരോഗ്യ വിദഗ്ധ സഹായത്തോടെ ചികിത്സയിലൂടെ മനസ്സിനെ തിരികെ പിടിക്കുക.
(തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സൈക്യാട്രി വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ് ലേഖകന്‍)

Content Highlights: How does depression affect the heart, Is depression cause heart attack


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022

Most Commented