പ്രതീകാത്മക ചിത്രം | വര: എൻ.എൻ സജീവൻ
# സീന്‍ ഒന്ന്
ഉദ്യോഗസ്ഥയായ റജിയും അമ്മയും മാത്രമാണ് വീട്ടില്‍ താമസം. റജി രാവിലെ ജോലിക്കായി ഇറങ്ങുമ്പോഴാണ് അമ്മ മുറ്റത്തുവീഴുന്നതും എല്ലൊടിയുന്നതും. പ്രാഥമികചികിത്സയ്ക്കുശേഷം ആദ്യമന്വേഷിച്ചത് നല്ല ഹോംനഴ്സിനെ എവിടെക്കിട്ടും എന്നതായിരുന്നു.
# സീന്‍ രണ്ട്
രാജുവിന്റെയും സഞ്ചുവിന്റെയും അച്ഛനെ ദിവസങ്ങള്‍നീണ്ട ചികിത്സയ്ക്കുശേഷം ഡിസ്ചാര്‍ജുചെയ്തു. അടുത്തദിവസംതന്നെ മക്കള്‍ക്ക് അവരവരുടെ ജോലിസ്ഥലത്തേക്ക് മടങ്ങുകയുംവേണം. പിന്നെ ആധിമുഴുവന്‍ അച്ഛനെ പരിചരിക്കാന്‍ അമ്മയ്ക്ക് തനിയെ സാധിക്കില്ലല്ലോ എന്നോര്‍ത്തായിരുന്നു. ചിന്ത അവസാനിച്ചത് ഹോംനഴ്സ് എന്ന ഉത്തരത്തിലായിരുന്നു.
ശരീരത്തിനും മനസ്സിനും അനാരോഗ്യമുണ്ടാകുന്നത് സ്വാഭാവിക അവസ്ഥയാണെങ്കിലും അത്തരക്കാരെ പരിചരിക്കാന്‍ വൈദഗ്ധ്യമുള്ളവരില്ലാത്തത് ഏറെ ദുഃഖകരമായ അവസ്ഥയാണ്.
പണവും മറ്റുസൗകര്യങ്ങളുമെല്ലാമുള്ളവര് ഉണ്ടെങ്കിലും ജോലിയും പഠനവും മുടക്കി അവശര്ക്കൊപ്പംനിന്ന് അവര്‍ക്കുവേണ്ടത് ചെയ്തുകൊടുക്കാന്‍ മിക്കവര്‍ക്കും സാധിക്കാത്ത സ്ഥിതിയാണ്. മനസ്സുകൊണ്ട് ഏറെ ചെയ്യണമെന്നുണ്ടെങ്കിലും സാധിക്കാതെ വരുമ്പോഴുള്ള നീറ്റലില്‍ ഒരാശ്വാസമാണ് ഹോംനഴ്സിങ് എന്നസംവിധാനം. അഞ്ചുപതിറ്റാണ്ടോളമായി ഈ സേവനരംഗം നഗരങ്ങളിലുണ്ടെങ്കിലും ഇപ്പോഴും വൈദഗ്ധ്യം പൂര്‍ണമായി ഉറപ്പാക്കാന്‍ സാധിക്കാത്ത അവസ്ഥയുമുണ്ട്.
വീടുകളിലും ആശുപത്രികളിലും രോഗിക്ക് കൂട്ടിരിപ്പിനായി അടിയന്തരപ്രാധാന്യത്തോടെ കൊണ്ടുവരുന്നവര്‍ ഏതുതരക്കാരാണ്, എത്ര കാലത്തെ പ്രവൃത്തിപരിചയമുള്ളവരാണ്, നമ്മള് പ്രതീക്ഷിക്കുന്നകാര്യങ്ങളില് അവര്‍ക്ക് പരിശീലനം ലഭിച്ചിട്ടുണ്ടോ എന്നെല്ലാമുള്ളത് സ്വാഭാവിക ചിന്തമാത്രം.
പലപ്പോഴും ഇതിനെല്ലാം പരിഹാരമായി പരിചയത്തില്‍ ആരുടെയെങ്കിലും വീടുകളില്‍നിന്ന ഹോംനഴ്സുമാരെ അന്വേഷിക്കുകയാണ് ചെയ്യാറ്. കേരളത്തില്‍ മിക്ക ഹോംനഴ്സിങ് സ്ഥാപനങ്ങളും അംഗീകൃതമാണെങ്കിലും അവിടെനിന്ന് സേവനത്തിനെത്തുന്നവര് യോഗ്യത പൂര്ത്തീകരിച്ചവരല്ല. അങ്ങനെ അവരെ വാര്‍ത്തെടുക്കുന്ന ഒരു പരിശീലനകേന്ദ്രമില്ലെന്നുതന്നെ പറയാം. ചുരുക്കം ചില ജില്ലാപഞ്ചായത്തുകളും ചില സംഘടനകളും പരിശീലനപരിപാടി നടത്തിയിട്ടുണ്ടെങ്കിലും അവയ്ക്ക് സ്ഥിരതയില്ല.
സര്‍ക്കാര്‍ മുന്‍കൈയെടുക്കണം
- നഴ്സിങ്ങുപോലെത്തന്നെ പ്രധാനപ്പെട്ട ഒരു തൊഴില്‍രംഗമായി ഹോംനഴ്സിങ്ങിനെയും കണക്കാക്കി സര്‍ക്കാര്‍ അതിനായി പ്രത്യേക പരിഗണന നല്‍കണം.
- ഒരു പാഠ്യപദ്ധതി തയ്യാറാക്കി, സൗജന്യമായോ ചെറിയ ഫീസീടാക്കിയോ പരിശീലനം നല്‍കണം.
- മുതിര്‍ന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ഈ കോഴ്സ് പഠിക്കാനും പരശീലിക്കാനും സര്‍ക്കാര്‍ സൗകര്യമൊരുക്കണം.
- സര്‍ക്കാര്‍ അംഗീകൃത ഹോംനഴ്സിങ് കേന്ദ്രങ്ങള്‍ ആരംഭിക്കണം.
- ഹോംനഴ്സിങ് സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്കും അതില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്കും പ്രത്യേക സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കണം.
- പ്രവൃത്തിപരിചയം കൂടുതലുള്ളവര്‍ക്കും അതില്‍ പ്രത്യേക മികവുനേടിയവര്ക്കും സ്റ്റാര്‍ റേറ്റിങ് ഉള്‍പ്പെടെയുള്ള ഗ്രേഡിങ് ഏര്പ്പെടുത്തുകയുംചെയ്യണം.
Content Highlights: home nursing for old age people, health, geriatric care
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..