ഉപ്പൂറ്റിവേദന മാറ്റാന്‍ ഫിസിയോതെറാപ്പിയിലെ ഈ രീതികള്‍ ചെയ്യാം


എം.അന്‍ജയ്‌ലാല്‍

ഉപ്പൂറ്റിയിലെ അസ്ഥികളും കാല്‍വിരലുകളുടെ അസ്ഥികളും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു കട്ടികൂടിയ പാടയാണ് പ്ലാന്റാര്‍ ഫേഷ്യ

Representative Image| Photo: GettyImages

നുഷ്യ ശരീരത്തിലെ മറ്റെല്ലാ അവയവങ്ങളെപ്പോലെ തന്നെ ഏറെ പ്രാധാന്യമുള്ള ഭാഗമാണ് കാല്‍പാദങ്ങള്‍. കാല്‍പാദങ്ങള്‍ക്ക് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്കും അത്ര തന്നെ പ്രാധാന്യം നാം നല്‍കേണ്ടതുണ്ട്. മുട്ടുവേദനയോ നടുവേദനയോ പോലെ തന്നെ മറ്റൊരു പ്രധാന പ്രശ്നമാണ് ഇന്ന് കണ്ടുവരുന്ന ഉപ്പൂറ്റിവേദന അഥവാ പ്ലാന്റാര്‍ ഫേഷ്യറ്റിസ്.

ഉപ്പൂറ്റിയിലെ അസ്ഥികളും കാല്‍വിരലുകളുടെ അസ്ഥികളും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു കട്ടികൂടിയ പാടയാണ് പ്ലാന്റാര്‍ ഫേഷ്യ. ഈ ഫേഷ്യക്കുണ്ടാകുന്ന നീര്‍വീക്കം ക്രമേണ ഉപ്പൂറ്റിവേദനയിലേക്ക് നയിക്കാം. രാവിലെ ഉറക്കമുണര്‍ന്ന് കാലുകള്‍ നിലത്ത് കുത്താന്‍ ശ്രമിക്കുമ്പോഴാണ് പലരിലും പാദങ്ങള്‍ നിലത്ത് കുത്താന്‍ കഴിയാത്തവണ്ണം അസഹനീയമായ വേദന അനുഭവപ്പെടുന്നത്. ചിലര്‍ക്ക് ഈ വേദന കുറച്ചു നടന്ന് കഴിയുമ്പോള്‍ മാറും. എന്നാല്‍ അല്‍പനേരം വിശ്രമിച്ചശേഷം നടക്കാന്‍ ശ്രമിച്ചാല്‍ വേദന വീണ്ടും അനുഭവപ്പെടുന്നു. വേണ്ട സമയത്ത് കൃത്യമായ ചികിത്സ നേടിയില്ലെങ്കില്‍ നാം നിസ്സാരമായി കാണുന്ന ഈ ഉപ്പൂറ്റിവേദന നമ്മുടെ നടത്തത്തെ തന്നെ സാരമായി ബാധിക്കുന്ന അവസ്ഥയിലേക്ക് നയിക്കാം.

ലക്ഷണങ്ങള്‍

 • ഉപ്പൂറ്റിയിലെ അസഹനീയമായ വേദന, നീര്‍ക്കെട്ട്, സ്റ്റിഫ്നസ് തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍.
 • ഒരു കാലില്‍ മാത്രമായോ അല്ലെങ്കില്‍ രണ്ട് കാലുകളിലുമായോ ഇത്തരം ലക്ഷണങ്ങള്‍ കണ്ടുവരുന്നു.
പ്ലാന്റാര്‍ ഫേഷ്യറ്റിസിന്റെ കാരണങ്ങള്‍

 • കാലിന്റെ അടിയിലെ പേശികളിലേക്കുള്ള രക്തയോട്ടം കുറയുന്നതും കാല്‍പാദത്തിലെ ആര്‍ച്ച് സംബന്ധമായ പ്രശ്നങ്ങള്‍, ഫ്‌ളാറ്റ് ഫൂട്ട്, റെയ്‌സ്ഡ് ആര്‍ച്ച് തുടങ്ങിയ കാരണങ്ങളാലും വേദന ഉണ്ടാകാം.
 • ആക്കില്ലസ് ടെന്‍ഡന്‍ ടൈറ്റ്‌നെസ്സ് (Achilles tendon tightness), അമിതവണ്ണം, അധികനേരം നില്‍ക്കുക, ദീര്‍ഘദൂര ഓട്ടം, ഗര്‍ഭകാലത്തെ ശരീരഭാര വര്‍ധന എന്നിവയാണ് മറ്റു പ്രധാന ഘടകങ്ങള്‍.
 • പാദരക്ഷകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ഉണ്ടാകുന്ന അശ്രദ്ധ മറ്റൊരു പ്രധാന കാരണമാണ്.
 • മോശമായ ഇന്‍സോളുകള്‍, ആര്‍ച്ച് സപ്പോര്‍ട്ടില്ലാതിരിക്കുക, കൃത്യമായ അളവ് അല്ലാതിരിക്കുക, നനഞ്ഞ സോക്സ് ഉപയോഗിക്കുക, തെറ്റായ ജീവിതശൈലികള്‍ തുടങ്ങിയവ ശ്രദ്ധിക്കേണ്ടതാണ്.
മണിക്കൂറുകളോളം നിന്ന് ജോലി ചെയ്യുന്ന വീട്ടമ്മമാര്‍, അധ്യാപകര്‍, ട്രാഫിക് പോലീസ്, സെക്യൂരിറ്റി, തുടങ്ങിയവരില്‍ ഉപ്പൂറ്റിവേദന കൂടുതലായി കണ്ടുവരുന്നു. സാധാരണയായി ഇത്തരം ഉപ്പൂറ്റിവേദനകള്‍ മരുന്നുകളുടെയും വ്യായാമത്തിന്റെയും സഹായത്തോടെ കുറയ്ക്കാവുന്നതാണ്.

ഫിസിയോതെറാപ്പി

 • അള്‍ട്രാസൗണ്ട് തെറാപ്പി, ടെന്‍സ്(TENS), ടാപ്പിങ് (Taping), സ്‌ട്രെച്ചിങ് (Stretching) തുടങ്ങിയവ ഫലപ്രദമായ ചികിത്സാരീതികളാണ്.
 • ഐസ്‌ക്യൂബ് ഉപയോഗിച്ച് കാലിന്റെ അടിയില്‍ വേദനയുള്ള ഭാഗത്ത് 10-15 മിനിറ്റ് മസാജ് ചെയ്യുന്നത് ഫലപ്രദമാണ്.
 • കൈകള്‍ ഉപയോഗിച്ച് വേദനയുള്ള ഭാഗത്ത് മസ്സാജ് ചെയ്യാം.
 • വേദനയുള്ള കാലിന്റെ അടിയില്‍ ഒരു ടെന്നിസ് ബോള്‍ വെച്ച് വിരലുകള്‍ തൊട്ട് ഉപ്പൂറ്റി വരെ അമര്‍ത്തി പ്ലാന്റാര്‍ ഫേഷ്യയെ റിലീസ് ചെയ്യാവുന്നതാണ്.
 • കാല്‍വിരലുകള്‍ നിലത്ത് കുത്തി ഉപ്പൂറ്റി ഉയര്‍ത്തി സ്‌ട്രെച്ച് ചെയ്യുന്നതും കസേരയില്‍ ഇരുന്ന ശേഷം നിലത്ത് വിരിച്ച ടവ്വലില്‍ വിരലുകള്‍ നിവര്‍ത്തി വെച്ച ശേഷം വിരലുകള്‍ കൊണ്ട് ചുരുട്ടി പുറകോട്ട് അടിപ്പിക്കുന്ന ടവ്വല്‍ സ്‌ട്രെച്ചും ഏറെ ആശ്വാസം നല്‍കുന്ന വ്യായാമങ്ങളാണ്.
 • കോണ്‍ട്രാസ്റ്റ് ബാത്ത് (Contrast bath) ആണ് മറ്റൊരു പ്രധാന ചികിത്സ. ഒരു പാത്രത്തില്‍ ചൂട് വെള്ളവും വേറൊന്നില്‍ തണുത്ത വെള്ളവും എടുക്കുക, മൂന്ന് മിനിറ്റ് നേരം വേദനയുള്ള കാല്‍പാദം ചൂടുവെള്ളത്തിലും രണ്ട് മിനിറ്റ് നേരം തണുത്ത വെള്ളത്തിലും മാറി മാറി മുക്കിവെക്കുക. രണ്ടോ മൂന്നോ പ്രാവശ്യം ഇത് തുടരുക.
 • ഷൂസിന്റെ ഇന്‍സോള്‍ മൃദുവായത് തെരഞ്ഞെടുക്കുക.
ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍

 • അനുയോജ്യമായ പാദരക്ഷകള്‍ തെരഞ്ഞെടുക്കുക. കൃത്യമായ അളവിലുള്ളതും ഉപ്പൂറ്റിയുടെ ഭാഗത്ത് മൃദുവായ ഇന്‍സോളും ആര്‍ച്ച് ഉള്ളതും ഹീല്‍ കുറഞ്ഞതുമായ പാദരക്ഷകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.
 • അമിതഭാരം താങ്ങാനുള്ള കഴിവ് നിങ്ങളുടെ ഉപ്പൂറ്റിക്ക് ഉണ്ടാകില്ല. അതിനാല്‍ വ്യായാമം ചെയ്ത് ശരീരഭാരം ക്രമീകരിക്കാന്‍ ശ്രദ്ധിക്കണം.
 • ദീര്‍ഘനേരം തണുപ്പുള്ള പ്രതലങ്ങളില്‍ നില്‍ക്കേണ്ടി വരുമ്പോള്‍ പാദരക്ഷകള്‍, സോക്സ് എന്നിവ ഉപയോഗിക്കുവാന്‍ ശ്രമിക്കുക.
 • അധികനേരം നിന്ന് ജോലി ചെയ്യുന്നവര്‍ ഇടയ്ക്ക് ഇരുന്ന് കാലുകള്‍ക്ക് വിശ്രമം നല്‍കാന്‍ ശ്രദ്ധിക്കുക.
(പട്ടം എസ്.യു.ടി. ഹോസ്പിറ്റലിലെ ചീഫ് ഫിസിയോതെറാപ്പിസ്റ്റാണ് ലേഖകന്‍)

Content Highlights: Heel pain remedies, How to prevent heel pain


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented