കോവിഡ് ബാധയെത്തുടര്‍ന്ന് ഹൃദ്രോഗം കൂടുന്നു


സിറാജ് കാസിം

കോവിഡ് കാലത്തെ മാനസിക സമ്മര്‍ദം ദേശീയ ശരാശരിയെക്കാള്‍ കൂടുതല്‍

Representative Image | Photo: Gettyimages.in

കോവിഡ് ബാധയെത്തുടർന്ന് ഹൃദയസംബന്ധമായ രോഗങ്ങൾ കൂടുന്നതായി പഠനം. ഹൃദയരക്തക്കുഴലുകളുടെ ഭിത്തിക്കു കേടുവരുത്തി രക്തം കട്ടപിടിക്കാനുള്ള സാധ്യത കോവിഡ് വൈറസ് കൂട്ടുന്നതായി വിദേശങ്ങളിൽ നടത്തിയ പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. ഈ സാധ്യത ശ്രദ്ധിക്കണമെന്നാണ് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നത്. മാനസിക സമ്മർദം കൂടുന്നതും കേരളത്തിൽ ഹൃദ്രോഗത്തിന്റെ തോത് കൂടാൻ ഇടയാക്കുന്നു. കേരളത്തിലെ കോവിഡ്കാല മാനസിക സമ്മർദം ദേശീയ ശരാശരിയെക്കാൾ കൂടുതലാണെന്നാണ് സമീപകാലത്ത് വിവിധ ഏജൻസികൾ നടത്തിയ മാനസികാരോഗ്യ സർവേകൾ പറയുന്നത്.

കോവിഡ് ഹാർട്ട് ഡിസീസ്

കോവിഡ് രോഗബാധിതരിൽ നടത്തിയ പരിശോധനകളിലൂടെയാണ് കോവിഡ് ഹാർട്ട് ഡിസീസ് എന്ന അവസ്ഥകൂടി വരുന്നതായി ഡോക്ടർമാർ കണ്ടെത്തിയത്. പനി, ചുമ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളോടെ കോവിഡ് ബാധിതരായ ആളുകളെയാണ് ആദ്യം കണ്ടതെങ്കിൽ പിന്നീട് വന്ന രോഗികളിൽ പലരും ഹൃദയസംബന്ധമായ രോഗങ്ങളിലേക്ക് കടന്നതായി തെളിഞ്ഞു. രക്തക്കുഴലുകളിലെ നീർക്കെട്ടും രക്തം കട്ട പിടിക്കാനുള്ള സാധ്യത കൂടുന്നതുമാണ് ഇവർക്ക് വിനയാകുന്നത്.

കാരണങ്ങൾ

മാനസികസമ്മർദം കൂടിയതാണ് സമീപകാലത്ത് ഹൃദ്രോഗം കൂടാനുള്ള പ്രധാനകാരണമായി ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നത്. തൊഴിൽനഷ്ടം മുതൽ ഓൺലൈൻ ക്ലാസിലെ ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കപ്പെടുന്ന കാര്യത്തിൽവരെ ആളുകൾ മാനസികസമ്മർദം അനുഭവിക്കുന്നതയാണ് കണ്ടെത്തിയിരിക്കുന്നത്.

കുട്ടികളുടെ വിദ്യാഭ്യാസം സംബന്ധിച്ച അനിശ്ചിതത്വവും പല ആളുകളുടെയും മാനസികസമ്മർദം കൂട്ടിയതായി ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു.

ജാഗ്രതവേണം

അന്തരീക്ഷ മലിനീകരണം മുതൽ ജീവിതശൈലിവരെയുള്ള പല കാരണങ്ങൾ ഇതിനു പിന്നിലുണ്ടെന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ് ഡോ. സജി വി. കുരുട്ടുകുളം പറഞ്ഞു. കോവിഡ് കാലത്ത് ഹൃദ്രോഗികൾ ഏറിവരുമ്പോൾ വലിയ ജാഗ്രത പുലർത്തണം. കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിനൊപ്പം കോവിഡ് വൈറസ് ഹൃദയത്തെ ബാധിക്കാനുള്ള സാധ്യതകളെപ്പറ്റിയും അവബോധമുണ്ടാകണം. ഇക്കാര്യത്തിൽ ഓരോരുത്തരും സ്വയം നിരീക്ഷണം നടത്തണം

Content Highlights: Heart disease increases with Covid19 infection, Health

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022

More from this section
Most Commented