പുരുഷൻമാരിലെ അമിത തളർച്ച ശ്രദ്ധിക്കണം; ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പാകാം


ഹൃദ്രോ​ഗത്തിന്റെ യാതൊരു ചരിത്രവും ഇല്ലാത്ത 657 പുരുഷൻമാരിലാണ് പഠനം നടത്തിയത്

Representative Image | Photo: Gettyimages.in

നിരവധി മരണങ്ങൾക്ക് കാരണമാകുന്നതാണ് ഹൃദ്രോ​ഗം. ഇതിൽ പുരുഷൻമാരിൽ കാണുന്ന അമിതമായ തളർച്ച ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പ് ആകാം എന്ന് പഠന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

തളർച്ചയും അതിന് പിന്നാലെ വരുന്ന ഹൃദയാഘാതവും ഒരിക്കലും വിവാഹം കഴിക്കാത്തവരും വിവാഹബന്ധം വേർപ്പെടുത്തിയവരും ഭാര്യ മരിച്ചുപോയവരുമായ പുരുഷൻമാരിലുമാണ് കൂടുതലും കണ്ടുവരുന്നതെന്ന് റഷ്യയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെെറ്റോളജി ആൻഡ് ജെനിറ്റിക്സ് നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു.

ഹൃദയത്തിലേക്ക് ഓക്സിജനും രക്തവും എത്തിക്കുന്ന ധമനികളിൽ പെട്ടെന്ന് ബ്ലോക്കുണ്ടാകുന്നതാണ് ഹൃദയാഘാതത്തിന് കാരണം. കൊഴുപ്പ് അടിഞ്ഞുകൂടി ധമനികളിൽ പ്ലേക്ക് ഉണ്ടാകുന്നതാണ് ഇതിന് കാരണം. ഇത്തരത്തിൽ ബ്ലോക്കുണ്ടാകുമ്പോൾ ഹൃദയത്തിലേക്ക് ആവശ്യമായ രക്തവും ഓക്സിജനും എത്താതെ വരുന്നു. ഇത് ഹൃദയാഘാതത്തിലേക്ക് നയിക്കുന്നു.

ഹൃദയമിടിപ്പ് ഉയരൽ, അമിതമായ വിയർപ്പ്, ശ്വാസംമുട്ടൽ, കടുത്ത ക്ഷീണം, നെഞ്ചുവേദന എന്നിവയെല്ലാം ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാണ്.

ഹൃദ്രോ​ഗത്തിന്റെ യാതൊരു ചരിത്രവും ഇല്ലാത്ത 657 പുരുഷൻമാരിലാണ് പഠനം നടത്തിയത്. തളർച്ചയുടെയും ക്ഷീണത്തിന്റെയും അടിസ്ഥാനത്തിൽ ഈ ​ഗ്രൂപ്പിനെ മൂന്നാക്കി തിരിച്ചു. ഇവർക്ക് ഉണ്ടായ ഹൃദയാഘാതം ഉൾപ്പെടെയുള്ള ഹൃദയസംബന്ധമായ പ്രശ്നങ്ങളെ 14 വർഷത്തോളം നിരീക്ഷിച്ചു.

പഠനഫലങ്ങൾ ഇതാണെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെെറ്റോളജി ആൻഡ് ജെനിറ്റിക്സ് ​ഗവേഷകൻ ദിമിത്രി പനോവ് പറഞ്ഞു.
1) പഠനത്തിൽ പങ്കെടുത്ത മൂന്നിലൊരാൾക്കും (67 ശതമാനം) അമിതമായ തളർച്ച കണ്ടെത്തി.
2) 33 ശതമാനം പേർക്ക് പ്രശ്നങ്ങൾ ഇല്ല.
3) ഉയർന്ന രക്തസമ്മർദമുള്ള 74 ശതമാനം പേർക്കും തളർച്ചയുണ്ടായി.

തളർച്ചയില്ലാത്ത പുരുഷൻമാരെ അപേക്ഷിച്ച് തളർച്ചയുള്ളവർക്ക് അഞ്ച് വർഷത്തിനകം ഹൃദയാഘാതം വരാനുള്ള സാധ്യത 2.7 മടങ്ങ് കൂടുതലാണ്. ഇവർക്ക് പത്ത് വർഷത്തിനകം ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യത രണ്ടേകാൽ മടങ്ങ് കൂടുതലാണ്. ഒപ്പം 14 വർഷത്തിനുള്ളിൽ ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യത 2.1 മടങ്ങ് കൂടുതലാണ്.

ഹൃദയാഘാതത്തെ അകറ്റാൻ ചെയ്യേണ്ടത്

വ്യായാമം: ഹൃദയാഘാതത്തെ അകറ്റിനിർത്താൻ വേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് വ്യായാമം. ദിവസവും കൃത്യമായി വ്യായാമം ചെയ്യുന്നത് ശരീരത്തിന്റെ രോ​ഗപ്രതിരോധശേഷി വർധിപ്പിച്ച് ആരോ​ഗ്യത്തോടെയിരിക്കാൻ സഹായിക്കും.

ഹെൽത്തി ഡയറ്റ്: ആരോ​ഗ്യകരമായ ഭക്ഷണശീലം ഹൃദയാഘാതത്തെ അകറ്റാൻ സഹായിക്കും. ആരോ​ഗ്യകരമായ ഭക്ഷണം കഴിക്കുന്നത് രോ​ഗങ്ങളെ പടിക്കുപുറത്ത് നിർത്തും. ചീരപോലെ പച്ച നിറമുള്ള ഇലകൾ ഉള്ള പച്ചക്കറികൾ, അവക്കാഡോ, വാൽനട്ട് തുടങ്ങിയ നല്ല കൊഴുപ്പ് അടങ്ങിയവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

ഭാരം നിയന്ത്രിക്കണം: ദിവസവും വ്യായാമം ചെയ്ത്, ആരോ​ഗ്യകരമായ ഭക്ഷണശീലങ്ങൾ പാലിച്ച് ശരീരഭാരം ആരോ​ഗ്യകരമായ രീതിയിൽ നിലനിർത്തണം. ഇത് ഹൃദയത്തിന് നല്ലതാണ്.

പുകവലിയും മദ്യപാനവും ഒഴിവാക്കണം: ശരീരത്തിനും ഹൃദയത്തിനും നിരവധി പ്രശ്നങ്ങൾ ഉണ്ടാക്കുന്ന മദ്യവും പുകവലിയും ഉപേക്ഷിക്കണം. ഇവ ഹൃദയത്തെ സംരക്ഷിക്കും. ഹൃദയാഘാത സാധ്യതയെ ഇല്ലാതാക്കുകയും ചെയ്യും.

Content Highlights: Heart attack in men: Extreme exhaustion could be a warning sign, Health, Heart Health


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented