ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ആരോഗ്യനില തകരാറിലാകാതിരിക്കാന്‍ ഈ ഭക്ഷണശീലങ്ങള്‍


ഉഷ മധുസൂദനന്‍

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഭക്ഷണശീലങ്ങളില്‍ ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്

Representative Image| Photo: Gettyimages.in

കൊറോണ രണ്ടാംഘട്ടം ആഞ്ഞടിക്കുകയാണ് ഇപ്പോള്‍. രോഗബാധിതരുടെ എണ്ണവും മരണവും കൂടുമ്പോള്‍ ജീവിതശൈലിയില്‍ ഏറെ ശ്രദ്ധവയ്‌ക്കേണ്ട കാലം കൂടിയാണ് ഇത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും മറ്റ് ജീവിതശൈലീ രോഗങ്ങളും ഉള്ളവരില്‍ കോവിഡ് മരണം കൂടാനും ഇടയുണ്ടെന്നാണ് പഠനങ്ങള്‍. ഇന്ത്യയിലെ യുവാക്കളില്‍ രക്തസമ്മര്‍ദ്ദം അപകടകരമാംവിധം കൂടുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ 2018 ല്‍ നടത്തിയ സര്‍വെയില്‍ 40 വയസ്സിന് താഴെയുള്ള അഞ്ചുപേരില്‍ ഒരാള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മസ്തിഷ്‌കാഘാതം, ഹൃദയധമനികളില്‍ രക്തം കട്ടപിടിക്കല്‍ തുടങ്ങിയവയ്ക്ക് കാരണമാകും. അതുപോലെ വൃക്ക തകരാറിലാകാനും കണ്ണുകളിലേക്കുള്ള രക്തധമനികള്‍ കേടുവരാനും സാധ്യതയുണ്ട്. അപകടകരമായ അളവില്‍ രക്തസമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ വൈദ്യസഹായവും മരുന്നും അത്യാവശ്യമാണ്. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഭക്ഷണശീലങ്ങളില്‍ ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്.

ഒഴിവാക്കേണ്ടവ

1. ഉപ്പ്, അപ്പക്കാരം, ബേക്കിങ് പൗഡര്‍, മോണോസോഡിയം, ഗ്ലൂട്ടാമേറ്റ് ഇവ ചേര്‍ത്ത ഭക്ഷണ പദാര്‍ത്ഥങ്ങള്‍
2. ഉപ്പടങ്ങിയ വെണ്ണ, ചീസ് തുടങ്ങിയവ
3. ബേക്കറി പലഹാരങ്ങള്‍, ചിപ്‌സ്, മിക്‌സചര്‍, ബിസ്‌കറ്റ്, കേക്ക്, ഉപ്പടങ്ങിയ ബിസ്‌കറ്റ്, പിസ, ബര്‍ഗര്‍ തുടങ്ങിയവ
4. പപ്പടം, അച്ചാര്‍, ഉണക്കമീന്‍, സ്‌ക്വാഷ്, സോഡ, സോസ്, മയൊണൈസ് തുടങ്ങിയവ.
5. റെഡിമേഡ് സൂപ്പുകള്‍, ന്യൂഡില്‍സ്
6. ഓര്‍ഗന്‍ മീറ്റുകളായ വൃക്ക, കരള്‍ തുടങ്ങിയവയും ഷെല്‍ ഫിഷുകളായ ഞണ്ട്, കക്ക, ചെമ്മീന്‍, കല്ലുമ്മക്കായ തുടങ്ങിയവയും
7. ടിന്നിലടച്ച ഭക്ഷണ സാധനങ്ങള്‍, സംസ്‌കരിച്ച് ഭക്ഷണ പദാര്‍ത്ഥങ്ങള്‍, ഫാസ്റ്റ ഫുഡുകള്‍ എന്നിവയും.

നിയന്ത്രണങ്ങളോടെ ഉപയോഗിക്കാന്‍ പറ്റുന്നവ

1. അവില്‍, ചോളം, കോണ്‍ഫ്‌ളേക്‌സ്
2. പരിപ്പുകള്‍, പയറുകള്‍
3. കോഴിയിറച്ചി, മുട്ട, മീന്‍
4. പാല്‍, തൈര്

സോഡിയം വളരെ കുറഞ്ഞവ

1. അരി, ഗോതമ്പ്, മുത്താറി, ബാര്‍ളി, സേമിയ, റവ
2. വെള്ളപ്പയര്‍, മുതിര
3. പച്ചക്കറികളും പഴങ്ങളും

ശീലമാക്കാം

1. പഴങ്ങളും പച്ചക്കറികളും ഇലക്കറികളും ധാരാളം കഴിക്കുക
2. കൊഴുപ്പുകുറഞ്ഞ പാലും പാലുത്പന്നങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക
3. മുഴുധാന്യങ്ങല്‍, മത്സ്യങ്ങള്‍, നട്‌സ് എന്നിവ കഴിക്കാം
4. എല്ലാ നേരവും ഭക്ഷണത്തില്‍ പച്ചക്കറി വിഭവങ്ങള്‍ പതിവാക്കുക
5. ലഘുഭക്ഷണമായി പഴങ്ങള്‍, പച്ചക്കറി സാലഡ്, ഉണക്കിയ പഴങ്ങല്‍, നട്‌സ് എന്നിവ കഴിക്കാം
6. കാപ്പിയുടെ അമിതോപയോഗം കുറയ്ക്കാം
7. പൂരിത കൊഴുപ്പും കൊളസ്‌ട്രോളും ട്രാന്‍സ്ഫാറ്റും കൂടുതലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക.
8. അമിതഭാരം കുറയ്ക്കുക, മധുരം ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യാം
9. റെഡിമേഡ് ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ലേബലില്‍ അതിലടങ്ങിയ സോഡിയത്തിന്റെ അളവ് ഉണ്ടാവും. ഇത് പരിശോധിച്ച് കുറവാണെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രം ഉപയോഗിക്കാം.

(കോട്ടയ്ക്കല്‍ അല്‍മാസ് ഹോസ്പിറ്റലിലെ സീനിയര്‍ ഡയറ്റീഷ്യനാണ് ലേഖിക)

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: Healthy food habits for reduce high blood pressure during corona pandemic


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022

Most Commented