പട്ടിണി കിടന്നും ഇഷ്ടപ്പെട്ട ആഹാരം വര്‍ജിച്ചുമാണ് മിക്കവരും ശരീരഭാരം കുറയ്ക്കാനുള്ള വഴികള്‍ തേടുന്നത്.  ഇങ്ങനെയൊക്കെ ശ്രമിച്ചിട്ടും ശരീരഭാരം കാര്യമായ തോതില്‍ കുറയാത്തവരുമുണ്ട്. നിങ്ങള്‍ ആഗ്രഹിക്കുന്ന ശരീരഭാരം നേടുന്നതിന് മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ പറയുകയാണ് ന്യൂട്രീഷണിസ്റ്റായ അസ്ര ഖാന്‍. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് അവര്‍ ഇക്കാര്യം വീഡിയോ രൂപത്തില്‍ പങ്കുവയ്ക്കുന്നത്. ഡയറ്റിങ് കൂടാതെ ശരീരഭാരം കുറയ്ക്കുന്നതിനുള്ള മൂന്ന് വഴികളാണ് അവര്‍ വീഡിയോയില്‍ വിവരിച്ചത്. 

ഇഷ്ടപ്പെട്ട ഭക്ഷണം ഒഴിവാക്കാതെ കലോറി കുറഞ്ഞ ഭക്ഷണങ്ങളുടെ ഒരു പട്ടിക തയ്യാറാക്കാന്‍ ആദ്യം തയ്യാറാക്കാന്‍ അസ്ര നിര്‍ദേശിച്ചു. 

അസ്രയുടെ നിര്‍ദേശങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം

1. വെയ്റ്റ് ട്രെയിനിങ്

ശരീരഭാരം ആരോഗ്യകരമായ രീതിയില്‍ കൊണ്ടുവരാന്‍ സഹായിക്കുന്ന മികച്ചൊരു മാർ​ഗമാണ് വെയ്റ്റ് ട്രെയിനിങ്. ഇവ മസിലുകളെയും സന്ധികളെയം പുഷ്ടിപ്പെടുത്തുന്നു. ചയാപചയപ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കുക്കുകയും ഇതിലൂടെ ശരീരത്തിലെ പേശികള്‍ കൂടുതല്‍ ദൃഡമാവുകയും ചെയ്യുന്നു.

2. ഇന്റർമിറ്റന്റ് ഫാസ്റ്റിങ്

ഫിറ്റ്‌നെസും ആരോഗ്യവും ശ്രദ്ധിക്കുന്നവര്‍ക്ക് ഇന്റർമിറ്റന്റ് ഫാസ്റ്റിങ് ഏറെ പ്രധാനപ്പെട്ടതാണ്. ഒരു തവണ ഭക്ഷണം കഴിച്ചുകഴിഞ്ഞാല്‍ പിന്നെ ഒരു കൃത്യമസമയത്തേക്ക് വേറൊരു ഭക്ഷണവും കഴിക്കാതിരിക്കുന്നതാണ് ഇടവിട്ടുള്ള ഉപവാസം കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരിക്കല്‍ കഴിച്ച ആഹാരം പൂര്‍ണമായും ദഹിക്കാന്‍ സമയം കൊടുക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിലൂടെ ശരീരത്തില്‍ അധികമുള്ള കൊഴുപ്പ് നീക്കം ചെയ്യാനും കഴിയും.

3. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം 

കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം ആഹാരത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണമെന്ന് അസ്ര നിര്‍ദേശിക്കുന്നു. ദീര്‍ഘനേരത്തേക്ക് വിശപ്പ് അടക്കി നിര്‍ത്താന്‍ ഇത് സഹായിക്കുമെന്നും ഒരു ദിവസം ഒട്ടേറെത്തവണ ഭക്ഷണം കഴിക്കുന്നത് ഇതിലൂടെ ഒഴിവാക്കാന്‍ കഴിയുമെന്നും അസ്ര പറയുന്നു.

Content highlights: health tips to loose body weight three tips to loose body weights nutritionist azra khan