കോവിഡ് മുക്തരിലും ആരോഗ്യപ്രശ്‌നങ്ങള്‍; നല്ല കരുതല്‍ വേണമെന്ന് വിദഗ്ധര്‍ 


എബി പി.ജോയി

കോവിഡ് വന്നു പൊയ്‌ക്കോട്ടെ എന്ന് ചിന്തിക്കരുത്

Representative Image | Photo: Gettyimages.in

കോവിഡ് മുക്തി നേടിയ ചിലരിലും ആരോഗ്യപ്രശ്നങ്ങളും അസ്വസ്ഥതകളും കാണുന്നു. ആധുനിക വൈദ്യശാസ്ത്രം സീക്വലൈ (Sequelae) എന്നു വിളിക്കുന്ന ഈ രോഗാനന്തര പ്രയാസങ്ങൾ വൈറസ് രോഗങ്ങൾക്കു പൊതുവെ കൂടുതലാണ്. ശ്വസിക്കാൻ രോഗബാധിതനാവുന്നതിനു മുമ്പേ കഴിഞ്ഞിരുന്നതു പോലെ അനായാസം കഴിയാതാവുക, ശരീരത്തിൽ ഓക്സിജൻ ലഭ്യത കുറയുക, ജീവിതശൈലീരോഗങ്ങൾ കൂടുക, നേരിയ പനി, ചുമ, നെഞ്ചുവേദന, കൈകാൽ മരവിപ്പ് എന്നിവയിൽ ചിലത് പലരിലും കാണുന്നു. ഇതിൽ ഏതെങ്കിലും അസ്വസ്ഥത വർധിച്ചാൽ അതിന് പ്രത്യേക ചികിത്സ തേടണമെന്നും പൊതുവെ രോഗമുക്തിക്കുശേഷവും ആരോഗ്യരക്ഷയിൽ കൂടുതൽ കരുതൽ വേണമെന്നും വിദഗ്ദ്ധർ പറയുന്നു.

പുതിയ രോഗമായതിനാൽ രോഗാനന്തര ഫലങ്ങൾ എന്തൊക്കെയെന്ന് വ്യക്തമല്ല. കോവിഡ് വന്നു പൊയ്ക്കോട്ടെ എന്ന സമീപനം ഒരിക്കലും സ്വീകരിക്കാൻ പാടില്ല. അതിവേഗം പടരുന്ന രോഗമായതിനാലും ഒരിക്കൽ വന്നവരിൽ വീണ്ടും വരാൻ സാധ്യതയുള്ളതിനാലും രോഗാനന്തര പ്രശ്നങ്ങൾ ഉള്ളതിനാലും മറ്റും ഏതവസ്ഥയിലും ജാഗ്രത തുടരണം. രോഗമുക്തരായ ശേഷവും സങ്കീർണതകൾ ഉണ്ടെങ്കിൽ വൈദ്യസഹായം തേടുക തന്നെ വേണം. ശരീരത്തിലെ ഏതൊക്കെ ഭാഗങ്ങളെ ബാധിച്ചുവെന്നതും രോഗിയുടെ പൊതു ആരോഗ്യസ്ഥിതി പരിശാധിച്ചുമാണ് ഇവർക്ക് ചികിത്സ നല്കുന്നത്. യു.കെ.യിൽ കോവിഡാനന്തര ചികിത്സയെക്കുറിച്ച് ഗവേഷണം നടക്കുന്നുണ്ട്. ചില ആശുപത്രികളിൽ അതിനായി ഡിപ്പാർട്ടുമെന്റുകളും തുടങ്ങുന്നു.

വൈറസ് പ്രത്യേക ശാരീരിക സ്ഥിതിയിലേക്ക് രോഗിയെ എത്തിക്കുന്നു. ശ്വസനപ്രശ്നമുള്ളവർക്ക് സഹായോപകരണങ്ങൾ ഘടിപ്പിക്കുന്നതു മുതൽ ശ്വാസകോശം മാറ്റിവയ്ക്കുന്നതു വരെ കോവിഡാനന്തര ചികിത്സകളുണ്ട്. ചിലർക്ക്ആന്റി ഫൈബ്രോട്ടിക് മരുന്നുകൾ നല്കും. മറ്റു ചിലർക്ക് പൾമണറി റിഹാബിലിറ്റേഷൻ വേണ്ടി വരും. ചെറിയ തോതിൽ ക്ഷീണം, ചുമ, കിതപ്പ്, സന്ധികൾ തോറും വേദന തുടങ്ങിയവ ഉള്ളവർക്കും മറ്റും ശരീരം പഴയ സുസ്ഥിതിയിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായി അതിനെ കാണാം. അങ്ങനെയുള്ളവർ അധികം ആശങ്കപ്പെടേണ്ടതില്ല. കോവിഡ് മുക്തിൽ 20-25 ശതമാനം പേർക്കു മാത്രമേ തുടർസങ്കീർണതകൾ കാണുന്നുള്ളൂ. ഓരോരുത്തരിലും സ്ഥിതി വ്യത്യസ്തമായതിനാലും കോവിഡാനന്തര പ്രശ്നങ്ങളെക്കുറിച്ച് മുന്നറിവുകൾ കുറവായതിനാലും ശ്രദ്ധ വേണം. ഹൃദ്രോഗം, ക്ഷയം, ചുഴലി തുടങ്ങിയവ ഉണ്ടായിട്ടുള്ളവർ കുടുതൽ ജാഗ്രത പുലർത്തണമെന്ന് ഡോക്ടർമാർ പറയുന്നു.

മുമ്പ് ചിക്കുൻഗുനിയ വന്നവരിൽ ഇത്തരം അനന്തര സങ്കീർണതകൾ കാണപ്പെട്ടിരുന്നു. കോവിഡാനന്തര പ്രശ്നങ്ങൾ ഉള്ളവരിൽ ഹൈറിസ്ക്ക് കാറ്റഗറിയിലുള്ളവർ ഒരിക്കലും സ്വയം ചികിത്സയ്ക്ക് മുതിരരുത്. രോഗത്തെ അവഗണിക്കുകയോ തനിയെ മാറിക്കൊള്ളുമെന്ന് വിചാരിക്കുകയോ ചെയ്യുകയുമരുത്. ജീവിതശൈലീരോഗങ്ങൾ, പ്രത്യേകിച്ചും പ്രമേഹമുള്ളവരിൽ അത് കോവിഡാനന്തരം വർധിക്കുന്നതായി കണ്ടിട്ടുണ്ട്. ചികിത്സയിൽ സ്റ്റിറോയ്‌ഡ് കൂടുതലായി ഉപയോഗിക്കുന്നതിനാലും ശരീരത്തിൽ ഇൻസുലിൻ കുറയുന്നതിനാലുമാണിത്.

വിവരങ്ങൾക്കു കടപ്പാട്:

ഡോ.സി .ജി.കമലാസനൻ
അഡീഷണൽ പ്രൊഫസർ (മെഡിസിൻ)
കോവിഡ് ചികിത്സാ വിഭാഗം
കോഴിക്കോട് മെഡിക്കൽ കോളേജ്

ഡോ.മധു കല്ലത്ത്
സീനിയർ കൺസൾട്ടന്റ്
ഡിപ്പാർട്ട്മെന്റ് ഓഫ് പൾമനോളജി
മെയ്ത്ര ഹോസ്പിറ്റൽ, കോഴിക്കോട്

ഡോ. പി. ഹരിലക്ഷ്മണൻ
സീനിയർ കൺസൾട്ടന്റ് (പൾമനോളജി ) & കോവിഡ് നോഡൽ ഓഫീസർ
വി.പി.എസ്.ലേക്​ഷോർ ആശുപത്രി, കൊച്ചി

Content Highlights:Health problems in Covid survivors Experts say good care is needed, Health, Covid19, Corona Virus

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022

More from this section
Most Commented