രോഗമുക്തിക്ക് ശേഷവും ആരോഗ്യപ്രശ്‌നങ്ങള്‍; ദീര്‍ഘകാല കോവിഡിനെ തിരിച്ചറിയാം


ഡോ. അരുണ്‍ ബി. നായര്‍

പ്രതീകാത്മക ചിത്രം | Photo: AP

കോവിഡ്ബാധിതരില്‍ രോഗമുക്തിക്കു ശേഷവും ആരോഗ്യ പ്രശ്‌നങ്ങള്‍ തുടരുന്നുണ്ട്. വയോജനങ്ങള്‍ക്ക് ഇത് സങ്കീര്‍ണമാകാറുണ്ട്. 'നേച്വര്‍ മെഡിസിന്‍' ജേണലില്‍ ഇംഗ്ലണ്ടിലെ ബര്‍മിങ്ങാമിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് ഹെല്‍ത്ത് റിസര്‍ച്ചിലെ ഗവേഷകര്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഈ പ്രശ്‌നങ്ങള്‍ വിശദീകരിക്കുന്നു.

പുതിയ ലക്ഷണങ്ങള്‍

കോവിഡ്മുക്തരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് 62 ലക്ഷണങ്ങള്‍ കൂടുതലാണ്. നീണ്ടുനില്‍ക്കുന്ന ക്ഷീണം, ഓര്‍മക്കുറവ്, ശ്വാസംമുട്ടല്‍, മണം നഷ്ടപ്പെടുന്ന അവസ്ഥ, നെഞ്ചുവേദന, കാലുകള്‍ക്ക് നീര്‍ക്കെട്ട്, ആവര്‍ത്തിച്ചുണ്ടാകുന്ന വയറിളക്കം, മുടികൊഴിച്ചില്‍, ലൈംഗികശേഷിക്കുറവ് എന്നിവയാണ് പ്രധാനപ്പെട്ടവ.

കണ്ടെത്തിയ ലക്ഷണങ്ങളില്‍ 20 എണ്ണംമാത്രമാണ് ദീര്‍ഘകാല കോവിഡ് നിര്‍ണയ മാനദണ്ഡങ്ങളില്‍ ലോകാരോഗ്യസംഘടന ഉള്‍പ്പെടുത്തിയിരുന്നത്. രോഗമുക്തിനേടി മൂന്നുമാസം കഴിഞ്ഞിട്ടും ഈ ലക്ഷണമുള്ളവര്‍ താരതമ്യേന ചെറുപ്പക്കാരും പുകവലിക്കുന്നവരും സ്ത്രീകളും സാമ്പത്തികമായി പിന്നാക്കമായവരുമാവാന്‍ സാധ്യതയുണ്ടെന്നും പഠനം വെളിപ്പെടുത്തി.

അമിതവണ്ണമുള്ളവരിലും ജീവിതശൈലീരോഗികളിലും ഈ ലക്ഷണങ്ങള്‍ സങ്കീര്‍ണമാകാം. വയോജനങ്ങളില്‍ ഇവ കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.

മൂന്നുതരം ലക്ഷണങ്ങള്‍

ദീര്‍ഘകാലകോവിഡ് മൂന്ന് ലക്ഷണക്കൂട്ടായ്മകള്‍ പ്രദര്‍ശിപ്പിക്കാം. 80 ശതമാനം പേരും ക്ഷീണം, തലവേദന, ശരീരവേദന എന്നിവയാല്‍ ബുദ്ധിമുട്ടുന്നു. 15 ശതമാനം പേരില്‍ മാനസികവും ചിന്താപരവുമായ ബുദ്ധിമുട്ടുകള്‍ കൂടുതലായി ഉണ്ടായിരുന്നു.

വിഷാദരോഗം, അമിതോത്കണ്ഠ, മറവി, ഉറക്കക്കുറവ് തുടങ്ങിയ ലക്ഷണങ്ങളാണ് ഇക്കൂട്ടരില്‍ കൂടുതലായി കാണുന്നത്. അഞ്ചുശതമാനത്തോളം പേരില്‍ ശ്വാസംമുട്ടല്‍, ചുമ, തുമ്മല്‍ എന്നിവയായിരുന്നു പ്രധാന ലക്ഷണങ്ങള്‍.

കോവിഡ് വന്നുപോയവരില്‍ സാധാരണ കണ്ടിട്ടില്ലാത്ത ഒട്ടേറെ ലക്ഷണങ്ങള്‍ ഈ പഠനത്തില്‍ വെളിപ്പെട്ടു. മുടികൊഴിച്ചില്‍, ലൈംഗികതാത്പര്യമില്ലായ്മ, സ്ഖലനപ്രശ്‌നങ്ങള്‍ തുടങ്ങിയവയൊക്കെ പുതുതായി പുറത്തുവന്ന കോവിഡനന്തര ലക്ഷണങ്ങളായിരുന്നു.

വയോജനങ്ങളില്‍ ഓര്‍മക്കുറവും ശ്രദ്ധക്കുറവും വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. പ്രത്യേകിച്ച്, ഉറക്കമില്ലായ്മയും വിഷാദവും അമിതോത്കണ്ഠയും. ജീവിതശൈലീരോഗങ്ങള്‍ക്ക് കൃത്യമായി ചികിത്സയെടുക്കാതെ ആരോഗ്യം മോശമാകാനും ബന്ധുക്കളുമായി നിരന്തരം വഴക്കുണ്ടാകാനും ഈ പ്രശ്‌നങ്ങള്‍ കാരണമാകുന്നു.

എന്താണ് പരിഹാരം?

കോവിഡനന്തരപ്രശ്‌നങ്ങള്‍ വിലയിരുത്തുമ്പോള്‍ ഈ പഠനം കണ്ടെത്തിയ പുതിയ ലക്ഷണങ്ങള്‍കൂടിയുണ്ടോയെന്ന് മനസ്സിലാക്കണം. പ്രത്യേകിച്ച് മാനസികവും ചിന്താപരവുമായ പ്രയാസങ്ങളുള്ളവര്‍ക്ക് ചികിത്സ നല്‍കേണ്ടത് അത്യാവശ്യമാണ്.

ഉറക്കക്കുറവും ഓര്‍മപ്രശ്‌നങ്ങളും വിഷാദവുമൊക്കെ ഭേദപ്പെടുത്തുകവഴി അവരെ എത്രയുംപെട്ടെന്ന് സ്വാഭാവികജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ സാധിക്കും. ഇതോടൊപ്പം കോവിഡനന്തര ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചുള്ള കൗണ്‍സിലിങ്, അനുബന്ധ ജീവിതശൈലീ ക്രമീകരണങ്ങളെക്കുറിച്ചുള്ള ബോധവത്കരണം എന്നിവയും വേണം.

(തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സൈക്യാട്രി വിഭാഗം അസി. പ്രൊഫസറാണ് ലേഖകന്‍)

Content Highlights: health problems even after recovery identify chronic covid

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
innocent

'സെന്റ് ഇല്ല എന്ന് അറിയാമായിരുന്നിട്ടും സുന്ദരിയായ ആ പെണ്‍കുട്ടിക്ക് വേണ്ടി ഞാന്‍ അലമാര പരതി'

Mar 26, 2023


innocent

3 min

ചിരി മാഞ്ഞു, കഥാപാത്രങ്ങള്‍ അനശ്വരം; ഇന്നസെന്റ് ഇനിയില്ല

Mar 26, 2023


Innocent and Mohanlal

1 min

എന്താ പറയേണ്ടത് എൻ്റെ ഇന്നസെൻ്റ്... നിങ്ങളുടെ വേർപാടിൻ്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും -മോഹൻലാൽ

Mar 27, 2023

Most Commented