വെള്ളപ്പൊക്ക പ്രദേശങ്ങളിലെ കിണര്‍വെള്ളം ക്ലോറിനേഷന്‍ ചെയ്യേണ്ടത് ഇങ്ങനെ


തികച്ചും പ്രായോഗികവും ഫലപ്രദവും ശക്തിയേറിയതുമായ ഒരു അണുനശീകരണ മാര്‍ഗമാണ് ക്ലോറിനേഷന്‍

-

വെള്ളപ്പൊക്കത്തിന് ശേഷം നമുക്ക് ലഭ്യമാകുന്ന വെള്ളം വളരെയധികം മലിനമായിരിക്കും. അതിനാല്‍ ഇത്തരം സാഹചര്യങ്ങളില്‍ ക്ലോറിനേഷന്‍ തന്നെയാണ് നല്ലത്. ഇത് തികച്ചും പ്രായോഗികവും ഫലപ്രദവും ശക്തിയേറിയതുമായ ഒരു അണുനശീകരണ മാര്‍ഗമാണ്.

1. വളരെ തെളിഞ്ഞു കാണുന്ന എല്ലാ വെള്ളവും സുരക്ഷിതമല്ല. വെള്ളത്തില്‍ രോഗകാരികളായേക്കാവുന്ന ബാക്ടീരിയ, വൈറസ് തുടങ്ങിയ സൂക്ഷ്മജീവികളുടെ സാന്നിധ്യം, കൊതുകുകള്‍, വിരകള്‍, അട്ടകള്‍ തുടങ്ങിയവയുടെ മുട്ടള്‍, കുഞ്ഞുങ്ങള്‍ തുടങ്ങിയവ ഉണ്ടാകാം. അതിനാല്‍ കുടിക്കുവാന്‍ ഉപയോഗിക്കുന്ന വെള്ളം ക്ലോറിനേറ്റ് ചെയ്ത് മാത്രം ഉപയോഗിക്കുക. പലരും ക്ലോറിനോട് വിമുഖത കാണിക്കുന്നു. വെള്ളപ്പൊക്കം പോലുള്ള ഇത്തരം സാഹചര്യങ്ങളില്‍ ക്ലോറിനേഷന്‍ തന്നെയാണ് ഉത്തമം

2. ക്ലോറിനേഷന്‍ എന്നത് തികച്ചും പ്രായോഗികവും ഫലപ്രദവും ശക്തിയേറിയതുമായ ഒരു അണുനശീകരണ മാര്‍ഗമാണ്.

3. ബ്ലീച്ചിങ്ങ് പൗഡര്‍ ആണ് സാധാരണയായി ക്ലോറിനേഷന് ഉപയോഗിക്കുന്നത് .
സാധാരണ സമയങ്ങളില്‍ ബ്ലീച്ചിങ്ങ് പൗഡര്‍ ചേര്‍ക്കുമ്പോള്‍
a. ഒന്‍പത് അടി വ്യാസമുള്ള കിണറിന് (2.75 മീറ്റര്‍) ഒരുകോല്‍ വെള്ളത്തിലേക്ക് (ഒരു പടവ്/ പാമ്പിരി) ഏകദേശം അര ടേബിള്‍സ്പൂണ്‍/ അര തീപ്പെട്ടിക്കൂട് (ഒരു ടേബിള്‍ സ്പൂണ്‍/ തീപ്പെട്ടി കൂട് = 20-25 ഗ്രാം) ബ്ലീച്ചിങ്ങ് പൗഡര്‍ മതിയാകും
b. 11 അടി വ്യാസമുള്ള കിണറിന് (3.35 മീറ്റര്‍) മുക്കാല്‍ ടേബിള്‍ സ്പൂണ്‍ മതിയാകും .
C. ഒന്‍പത് അടി വ്യാസമുള്ള കിണറില്‍ റിങ്ങ് ഇറക്കിയതാണെങ്കില്‍ മൂന്ന് റിങ്ങിന് ഒരു ടേബിള്‍ സ്പൂണ്‍ ബ്ലീച്ചിങ്ങ് പൗഡര്‍ മതിയാകും
d. 11 അടി വ്യാസമുള്ള കിണറില്‍ റിങ്ങ് ഇറക്കിയതാണെങ്കില്‍ രണ്ട് റിങ്ങിന് ഒരു ടേബിള്‍ സ്പൂണ്‍ ബ്ലീച്ചിങ്ങ് പൗഡര്‍ മതിയാകും.

4. ആവശ്യത്തിനുള്ള ബ്ലീച്ചിങ്ങ് പൗഡര്‍ ഒരു പ്ലാസ്റ്റിക് ബക്കറ്റിലെടുത്ത് മുക്കാല്‍ ഭാഗം വെളളം ഒഴിച്ച് ഒരു ഉണങ്ങിയ (പച്ചയല്ലാത്ത) വൃത്തിയുള്ള കമ്പു കൊണ്ട് നന്നായി ഇളക്കി ചേര്‍ക്കുക. അതിനുശേഷം അഞ്ചു മിനിറ്റ് ഊറാന്‍ അനുവദിക്കുക. പിന്നീട് തെളിഞ്ഞ വെള്ളം മാത്രം കിണറ്റിലേക്ക് ഒഴിച്ച് കിണര്‍ വെള്ളം നന്നായി ഇളക്കുക.
അര മണിക്കൂറിനു ശേഷം ഉപയോഗിക്കാം എങ്കിലും, അല്‍പം കൂടുതല്‍ സമയം നല്‍കുന്നത് കൂടുതലുള്ള ക്ലോറിന്‍ വെള്ളത്തില്‍ നിന്നും പുറത്തേക്കു പോകാന്‍ സഹായിക്കും .

5. കിണറിലെ വെള്ളത്തിന് ക്ലോറിന്റെ നേരിയ ഗന്ധം വേണം അതാണ് ശരിയായ അളവ്. ഒട്ടും ഗന്ധം ഇല്ലെങ്കില്‍ അല്‍പം കൂടി ബ്ലീച്ചിങ് പൗഡര്‍ ഒഴിക്കുക. രൂക്ഷഗന്ധമാണെങ്കില്‍ ഒരു ദിവസത്തിനു ശേഷം കുറഞ്ഞോളും.

6. വെള്ളപ്പൊക്ക ഭീഷണിയില്‍ (ആദ്യ തവണയെങ്കിലും) സൂപ്പര്‍ ക്ലോറിനേഷന്‍ ചെയ്യുകയായിരിക്കും ഉത്തമം. അതിനായി ബ്ലീച്ചിങ് പൗഡറിന്റെ അളവ് ഏറെക്കുറെ ഇരട്ടിയാക്കുക.

7. മഴക്കാലം കഴിയുന്നതുവരെയെങ്കിലും ഇടക്കിടക്ക് (ജലസ്രോതസ്സില്‍ നിന്നും ബ്ലീച്ചിങ് പൗഡറിന്റെ ഗന്ധം ഇല്ലാതായാല്‍ ഉടനെ) ക്ലോറിനേഷന്‍ ചെയ്യുന്നതാണ് ഉത്തമം.

8. ക്ലോറിന്‍ ചേര്‍ത്ത വെള്ളത്തിനുണ്ടാകുന്ന അരുചി ഒരു പാത്രത്തിലെടുത്ത് അല്‍പനേരം തുറന്നു വെച്ചാല്‍ കുറഞ്ഞോളും.

9. ക്ലോറിനേഷന്‍ ചെയ്ത വെളളം കുടിക്കുവാന്‍ വിമുഖത കാണിക്കുന്നവര്‍ (അല്ലാത്തവരും) കുടിക്കുവാനുള്ള വെള്ളം പതിനഞ്ചു മുതല്‍ ഇരുപത് മിനിറ്റെങ്കിലും തിളപ്പിച്ച ശേഷം (ഇരുപതു മിനിറ്റുവരെ തിളച്ച അവസ്ഥയില്‍ വെക്കുക) ചൂടാറ്റി ഉപയോഗിക്കുക. ഒരു കാരണവശാലും ചൂടാറ്റുവാന്‍ തിളപ്പിച്ച വെള്ളത്തിലേക്ക് പച്ചവെള്ളം ചേര്‍ത്ത് ഉപയോഗിക്കരുത്.

10. തുറസ്സായ ഇടങ്ങളില്‍ ജലസ്രോതസ്സുകള്‍ക്കു സമീപം പ്രത്യേകിച്ചും കിണറുകളുടെ സമീപ പ്രദേശങ്ങളില്‍ (പ്രത്യേകിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലെ കിണറുകള്‍ ആളുകളുടെ ശ്രദ്ധയെത്താത്ത ഇടങ്ങളിലായതിനാല്‍) മലമൂത്ര വിസര്‍ജനം നടത്താനുള്ള സാഹചര്യം വളരെ കൂടുതലാവാം. ഇത് നിര്‍ബന്ധമായും ഒഴിവാക്കേണ്ടതാണ്. ശ്രദ്ധിക്കുക അസുഖങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ വളരെ എളപ്പമാണ്.

11. കിണറിലെ കലങ്ങിയ വെള്ളം സാവധാനം തെളിയുവാനായി ക്ഷമയോടെ കാത്തിരിക്കുകയായിരിക്കും ഭാവിയിലേക്കും ആരോഗ്യത്തിനും നല്ലത്. കലക്കു മാറ്റാന്‍ ഒരു പ്രതിവിധി എന്ന നിലയില്‍ കിണറില്‍ 'ആലം' പോലുള്ള കെമിക്കല്‍ ചേര്‍ക്കുന്നതായി കണ്ടുവരാറുണ്ട്. എന്നാല്‍ കിണറുകളില്‍ ആലം ഉപയോഗിക്കുമ്പോള്‍ പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകാം

12. കലങ്ങിയ വെള്ളം ബക്കറ്റിലെടുത്തു വെച്ച് ഊറാന്‍ സമയം കൊടുത്ത് തെളിച്ചൂറ്റി ഉപയോഗിക്കുകയോ (വെള്ളപ്പൊക്ക സമയങ്ങളില്‍ തെളിഞ്ഞതായാലും, കോട്ടണ്‍ തുണി അടുക്കുകളായി വെച്ച് അരിച്ചെടുക്കുകയോ, വെള്ളമെടുക്കുന്ന ടാപപ്പിന്റെ അറ്റത്ത് പഞ്ഞിയോ (cotton), തുണിയോ നല്ലപോലെ കെട്ടിവെച്ച് അതിലൂടെ വെള്ളം എടുക്കുകയോ അല്ലെങ്കില്‍ മണലും കരിയും അടുക്കുകളായി വെച്ച് ഒരു താല്‍ക്കാലിക ഫില്‍ട്ടര്‍ ഉണ്ടാക്കി വെള്ളം അരിച്ചെടുക്കുകയോ, മാര്‍ക്കറ്റില്‍ നിന്നും കിട്ടുന്ന ഒരു സാധാരണ ഫില്‍ട്ടര്‍ ഉപയോഗിക്കുകയോ ചെയ്യുക.

കടപ്പാട്:
നാഷണല്‍ ഹെല്‍ത്ത് മിഷന്‍

Content Highlights: Health, how to chlorinate disinfect well water

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


saji

1 min

എന്തിന് രാജിവെക്കണം, എന്താ പ്രശ്‌നം; പ്രതികരണവുമായി സജി ചെറിയാന്‍ 

Jul 6, 2022

Most Commented